തടിലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ നിലയില്‍.
പുല്‍പ്പള്ളി: പെരുമ്പാവൂരിന് ലോഡുമായി പോകുകയായിരുന്ന തടിലോറി നിയന്ത്രണംവിട്ട് വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു.
മാരപ്പന്മൂല-കോളറാട്ടുകുന്ന് റോഡില്‍ താന്നിക്കല്‍ ജോര്‍ജിന്റെ മുറ്റത്തേക്കാണ് ലോറി മറിഞ്ഞത്. ആര്‍ക്കും പരിക്കില്ല. ഇന്നലെ വൈകുന്നരം നാലരയോടെയാണ് അപകടം. തൊഴിലാളികള്‍ സ്ഥലത്തെത്തി തടികള്‍ നീക്കം ചെയ്തു.
Tags : Nattuvishesham DistrictNews