തകർന്നു കിടക്കുന്ന പെരുന്താനം-നാനാനിപ്പൊയിൽ റോഡ്.
കേളകം: ടാറിംഗ് പൂർണമായും തകർന്ന് കുഴികളും കല്ലുകളും നിറഞ്ഞ പെരുന്താനം-നാനാനിപ്പൊയിൽ റോഡ് ഗതാഗതയോഗ്യമല്ലാതായി. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി ആളുകൾ ദിവസേന സഞ്ചരിക്കുന്ന പാതയാണ് പൊട്ടിത്തകർന്നു കിടക്കുന്നത്.
കുഴികൾ രൂപപ്പെട്ട റോഡിൽ ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. വാഹനങ്ങൾ കടന്നു പോകുന്പോൾ കരിങ്കൽചീളുകൾ തെറിച്ച് കാൽനടയാത്രക്കാർക്കും പരിക്കേൽക്കുന്നുണ്ട്.
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടുന്നതിനായി വാട്ടർ അഥോറിറ്റി റോഡ് കുഴിച്ചതാണ് തകർച്ചയ്ക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. പൈപ്പിട്ട ശേഷം റോഡിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തിയിട്ടില്ല. റോഡ് ഗതാഗതയോഗ്യമാക്കണമന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നിരവധി തവണ പരാതികൾ നൽകിയിട്ടും നടപടികളുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Tags : Perunthanam–Nananippoyil road Nattuvishesham DistrictNews