Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chief Minister Vijayan.

Thrissur

ഇ​ന്ത്യ​ൻ വ്യ​വ​സാ​യ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ൾ മു​ഖ്യ​മ​ന്ത്രി വി​ജ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്‌​യു​മാ​യി ഇ​ന്ത്യ​ൻ വ്യ​വ​സാ​യ കൂ​ട്ടാ​യ്മ​യു​ടെ (സി​ഐ​ഐ) പ്ര​തി​നി​ധി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ത​മി​ഴ്‌​നാ​ട്ടി​ലെ വ്യ​വ​സാ​യി​ക വി​ക​സ​നം, നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ, സാ​മ്പ​ത്തി​ക വ​ള​ർ​ച്ചാ ന​യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ച​ത്.

ഇ​ന്ന​ലെ ചെ​ന്നൈ​യി​ലെ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ വ്യ​വ​സാ​യ കൂ​ട്ടാ​യ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് ആ​ർ. മു​കു​ന്ദ​ൻ, ദ​ക്ഷി​ണ മേ​ഖ​ലാ ചെ​യ​ർ​മാ​ൻ പി. ​ര​വി​ച​ന്ദ്ര​ൻ, ദ​ക്ഷി​ണ മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഇ​ന്ദ്ര​നി​ൽ ഘോ​ഷ്, ത​മി​ഴ്നാ​ട് വി​ഭാ​ഗം മേ​ധാ​വി​യും ഡ​യ​റ​ക്ട​റു​മാ​യ പി. ​ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും, സ്വ​കാ​ര്യ നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും, സം​സ്ഥാ​ന​ത്തു​ട​നീ​ളം വ്യ​വ​സാ​യം സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രും വ്യ​വ​സാ​യ സം​ഘ​ട​ന​ക​ളും ത​മ്മി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച. പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റ്റ​ശേ​ഷം വ്യ​വ​സാ​യി​ക വി​പു​ലീ​ക​ര​ണ​ത്തി​നാ​യു​ള്ള സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ങ്ങ​ളും, ദാ​വോ​സി​ലെ വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റം പോ​ലു​ള്ള വ​രാ​നി​രി​ക്കു​ന്ന ആ​ഗോ​ള ച​ർ​ച്ച​ക​ളും കൂ​ടി​ക്കാ​ഴ്ച‌​യി​ൽ വി​ഷ​യ​ങ്ങ​ളാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up