തിരുവനന്തപുരം: മുത്തൂറ്റ് ഫിൻകോർപ്പ് ഐ ടെൻ റണ്ണേഴ്സ് ക്ലബ്ബുമായി ചേർന്ന് ഒന്പതിനു തിരുവനന്തപുരം ഹെറിറ്റേജ് റൺ 2026 സംഘടിപ്പിക്കുന്നു.
പൈതൃക സംരക്ഷണവും ആരോഗ്യ സംരക്ഷണവും ലക്ഷ്യമിട്ടാണു തിരുവനന്തപുരം ഹെറിറ്റേജ് റൺ സംഘടിപ്പിക്കുന്നതെന്ന് മുത്തൂറ്റ് ഫിൻകോർപ് സിഇഒ ഷാജി വർഗീസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ആം റെസ്ലിംഗ് ലോക ചാമ്പ്യനും പ്രമുഖ ഇൻസ്പിരേഷൻ സ്പോർട്സ് ഐക്കണുമായ ജോബി മാത്യു ഔദ്യോഗിക ജഴ്സി അനാച്ഛാദനം ചെയ്തു. ഐ ടെൻ റണ്ണേഴ്സ് ക്ലബ് സെക്രട്ടറി ഡോ. വീണാ ബാബു, ഐ ടെൻ റണ്ണേഴ്സ് ക്ലബ് പ്രതിനിധി ഡോ. ശങ്കർ റാം എന്നിവർ പങ്കെടുത്തു.
ട്രിവാൻഡ്രം ഹെറിറ്റേജ് റൺ നഗരത്തിലൂടെ 10 കിലോമീറ്ററാണ് നടത്തുന്നത്.