Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BmwReport

മി​നി കൂ​പ്പ​ർ പാ​ഞ്ഞ​ത് 162 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ; തെ​ളി​വാ​യി ബി​എം​ഡ​ബ്ല്യു റി​പ്പോ​ർ​ട്ട്

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ർ അ​പ​ക​ട​ത്തി​ൽ അ​മി​ത​വേ​ഗം സ്ഥി​രീ​ക​രി​ച്ച് ബി​എം​ഡ​ബ്ല്യു​വി​ന്‍റെ സാ​ങ്കേ​തി​ക പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ത്തി​ന്‍റെ അ​ഡ്വാ​ൻ​സ്ഡ് ക്രാ​ഷ് സേ​ഫ്റ്റി മൊ​ഡ്യൂ​ളി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്താ​ണ് ബി​എം​ഡ​ബ്ല്യു അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്. നേ​ര​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച അ​ന്വേ​ഷ​ണ​സം​ഘ​വും അ​മി​ത​വേ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. 

ഈ ​നി​ഗ​മ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ശാ​സ്ത്രീ​യ പി​ന്തു​ണ ന​ൽ​കു​ന്ന​താ​ണ് റി​പ്പോ​ർ​ട്ട്. അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച യാ​ത്ര​യ്ക്കി​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച അ​ന്വേ​ഷ​ണ​സം​ഘം 500 മീ​റ്റ​ർ ദൂ​രം വെ​റും 11 സെ​ക്ക​ൻ​ഡു​കൊ​ണ്ടാ​ണ് കാ​ർ പി​ന്നി​ട്ട​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​ക​ണ്ടെ​ത്ത​ലി​നോ​ട് ഏ​റെ​ക്കു​റെ പൊ​രു​ത്ത​പ്പെ​ടു​ന്ന​താ​ണ് വാ​ഹ​ന​ത്തി​ന്‍റെ ക്രാ​ഷ് ഡാ​റ്റാ വി​ശ​ക​ല​ന​ത്തി​ലൂ​ടെ ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ.

ബി​എം​ഡ​ബ്ല്യു റി​പ്പോ​ർ​ട്ട് പ്ര​കാ​രം അ​പ​ക​ട​ത്തി​ന് ഏ​ക​ദേ​ശം അ​ഞ്ച് സെ​ക്ക​ൻ​ഡ് മു​മ്പ് കാ​റി​ന്‍റെ വേ​ഗം മ​ണി​ക്കൂ​റി​ൽ 162 കി​ലോ​മീ​റ്റ​റാ​യി​രു​ന്നു. കൂ​ട്ടി​യി​ടി​യു​ടെ സ​മ​യ​ത്ത് വേ​ഗം മ​ണി​ക്കൂ​റി​ൽ 144 കി​ലോ​മീ​റ്റ​റാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​തി​ന് ഏ​ക​ദേ​ശം ഒ​രു സെ​ക്ക​ൻ​ഡ് മു​മ്പ് മാ​ത്ര​മാ​ണ് ഡ്രൈ​വ​ർ ബ്രേ​ക്ക് പെ​ഡ​ൽ അ​മ​ർ​ത്തി​യ​തെ​ന്നും ക്രാ​ഷ് ഡാ​റ്റാ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up