Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boat Jetty

Kottayam

ബോ​ട്ട്‌​ജെ​ട്ടി-​വേ​ട്ട​ടി​തോ​ട്-​എ​സി റോ​ഡ് ഒ​ന്നാം​പാ​ലം ടൂ​റി​സം​പാ​ത ഒ​രു​ക്ക​ണം

ച​ങ്ങ​നാശേ​രി: ബോ​ട്ട്‌​ജെ​ട്ടി​യി​ല്‍ ആ​രം​ഭി​ച്ച് പ​ണ്ട​ക​ശാ​ല​ക്ക​ട​വ്, വേ​ട്ട​ടി​തോ​ട്ടി​ലൂ​ടെ മു​ത​ല​വാ​ച്ചി​റ എ​ത്തി അ​വി​ടെ​നി​ന്നും എ​സി റോ​ഡ് ഒ​ന്നാം​പാ​ലം​വ​രെ ടൂ​റി​സം​പാ​ത ഒ​രു​ക്ക​ണ​മെ​ന്ന ജ​ന​കീ​യാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഈ ​ജ​ല​പാ​ത​യി​ലെ മാ​ലി​ന്യം​നീ​ക്കി ആ​ഴം​കൂ​ട്ടു​ന്ന​തി​നൊ​പ്പം ബ​ണ്ട് ബ​ല​പ്പെ​ടു​ത്തി ര​ണ്ടു​മീ​റ്റ​ര്‍ വീ​തി​യി​ല്‍ റോ​ഡ് നി​ര്‍​മിച്ചാ​ല്‍ ജ​ല​യാ​ത്ര​ക്കൊ​പ്പം ഈ ​ഭാ​ഗ​ത്തെ ആ​ളു​ക​ളു​ടെ യാ​ത്രാ​സൗ​ക​ര്യ​വും മെ​ച്ച​മാ​കും. ബോ​ട്ട്‌​ജെ​ട്ടി തോ​ട് വേ​ട്ട​ടി​തോ​ട് ജം​ഗ്ഷ​നി​ല്‍ സം​ഗ​മി​ക്കു​ന്ന ഭാ​ഗ​ത്ത് ബോ​ട്ടു​ക​ള്‍​ക്ക് ക​ട​ന്നു​പോ​ക​ത്ത​ക്ക​വി​ധം ര​ണ്ട് പാ​ല​ങ്ങ​ളും പ​ദ്ധ​തി​ക്ക് അ​നി​വാ​ര്യ​മാ​ണ്.

ഒ​ന്ന​ര​കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​രു​ന്ന ഈ ​ജ​ല​പാ​ത​യി​ല്‍ അ​ല​ങ്കാ​ര​ദീ​പ​ങ്ങ​ള്‍ സ്ഥാ​പി​ച്ച് ശി​ക്കാ​ര വ​ള്ള​ങ്ങ​ളും പെ​ട​ല്‍, യ​ന്ത്ര​ബോ​ട്ടു​ക​ളും നീ​റ്റി​ലി​റ​ക്കി​യാ​ല്‍ ടൂ​റി​സ​ത്തി​നൊ​പ്പം ഉ​ല്ലാ​സ പ​രി​പാ​ടി​ക​ളും സ​ജ്ജ​മാ​ക്കാ​നാ​കും. ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യു​ടെ 31, 32, 24, 25 വാ​ര്‍​ഡു​ക​ളി​ലൂ​ടെ​യും പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​ന്നാം​വാ​ര്‍​ഡി​ലൂ​ടെ​യു​മാ​ണ് നി​ര്‍​ദി​ഷ്ട പ​ദ്ധതി കട​ന്നു​പോ​കു​ന്ന​ത്.

ച​ങ്ങ​നാ​ശേ​രി മാ​ര്‍​ക്ക​റ്റ്, ബോ​ട്ട്‌​ജെ​ട്ടി, ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​ഞ്ചു​വി​ള​ക്ക് തു​ട​ങ്ങി​യ​വ​യെ പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം​വാ​ര്‍​ഡി​ലെ കാ​വാ​ലി​ക്ക​രി​യി​ലൂ​ടെ എ​സി റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും.
എം​എ​ല്‍​എ​യാ​യി​രു​ന്ന സി.​എ​ഫ്.​ തോ​മ​സ് 2019ല്‍ ​ഈ ടൂ​റി​സം പ​ദ്ധ​തി​ക്കാ​യി എം​എ​ല്‍​എ ഫ​ണ്ടി​ല്‍​നി​ന്നും ഒ​രു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ടൂ​റി​സം, ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പു​ക​ള്‍ പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക പ​ഠ​നം ന​ട​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് പ​ദ്ധ​തി മു​ന്നോ​ട്ടു പോ​കു​ന്ന​തി​ല്‍ പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ല.

പ​ദ്ധ​തി കാ​വാ​ലി​ക്ക​രി നി​വാ​സി​ക​ള്‍​ക്കും ഗു​ണ​ക​ര​മാ​കും

എ​ക്കാ​ല​വും വെ​ള്ള​ക്കെ​ട്ടി​നും ചെ​ളി​ക്കും ന​ടു​വി​ല്‍ ദു​രി​ത​ബാ​ധി​ത​രാ​യി ക​ഴി​യു​ന്ന കാ​വി​ലി​ക്ക​രി​യി​ലെ ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ന്ന​തി​നും പ​ദ്ധ​തി ഉ​പ​ക​രി​ക്കും. എ​സി റോ​ഡി​ലെ ഒ​ന്നാം​പാ​ലം ഭാ​ഗ​ത്തു​നി​ന്നും തോ​ടി​ന്‍റെ ക​ല്‍​ക്കെ​ട്ടി​ലൂ​ടെ ഒ​രു​കി​ലോ​മീ​റ്റ​റോ​ളം കാ​ല്‍​ന​ട​യാ​യി സ​ഞ്ച​രി​ച്ചാ​ണ് കാ​വാ​ലി​ക്ക​രി നി​വാ​സി​ക​ള്‍ വീ​ട്ടി​ലെ​ത്തു​ന്ന​ത്. ക​ല്‍​ക്കെ​ട്ടി​ലൂ​ടെ​യു​ള്ള ഒ​റ്റ​യ​ടി​പ്പാ​ത മാ​ത്ര​മാ​ണ് കാ​വാ​ലി​ക്ക​രി​ക്കാ​രു​ടെ ഏ​ക​ യാ​ത്രാ​സൗ​ക​ര്യം.

Latest News

Corehub Up