ആലപ്പുഴ: ആലപ്പുഴ ബീച്ചിൽനിന്നു കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം ചെല്ലാനം തീരത്തടിഞ്ഞു. ആലപ്പുഴ നഗരസഭ ആറാട്ടുവഴി വാർഡിൽ ഹാപ്പി ഹോം വീട്ടിൽ സെബാസ്റ്റ്യൻ ആന്റണിയുടെ മകൻ ആരോൺ സെബാസ്റ്റ്യനാണ് (27) മരിച്ചത്.
\
കഴിഞ്ഞ രണ്ടിനു രാത്രി 11.30നാണ് സംഭവം. ഇയാൾ വീട്ടിൽനിന്നു സിനിമ കാണാനെന്നു പറഞ്ഞ് ഇറങ്ങുകയായിരുന്നു. അതിനുശേഷം ബീച്ചിലെ ഹോട്ടലിനു സമീപം സ്കൂട്ടർ വച്ചതിനു ശേഷം കടപ്പുറത്തേക്കു നടന്നുപോകുന്നതിന്റെ സിസി ടിവി ദൃശ്യം നോർത്ത് പോലിസിന്റെ അന്വേഷണത്തിൽ ലഭിച്ചിരുന്നു. അമ്മ: മായ.