Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bomb Threat

1100 ല​ധി​കം വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; പ്ര​തി പി​ടി​യി​ൽ

ബം​ഗ​ളൂ​രു: രാ​ജ്യ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ ബോം​ബു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന വ്യാ​ജ​സ​ന്ദേ​ശം ആ​യ​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൈ​സൂ​ർ സ്വ​ദേ​ശി​യാ​യ ശ്രീ​നി​വാ​സ് ലൂ​യി​സ് (47) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ്‌​കൂ​ളു​ക​ൾ, ഹൈ​ക്കോ​ട​തി​ക​ൾ, ജി​ല്ലാ കോ​ട​തി​ക​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ എ​ന്നി​വ​യെ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള ഈ ​സ​ന്ദേ​ശ​ങ്ങ​ൾ രാ​ജ്യ​ത്തു​ട​നീ​ളം വ​ലി​യ പ​രി​ഭ്രാ​ന്തി​യും ത​ട​സ​ങ്ങ​ളും സൃ​ഷ്ടി​ച്ചി​രു​ന്നു. 1100 ല​ധി​കം വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​ക​ളാ​ണ് ഇ​യാ​ൾ അ​യ​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

എ​ന്തി​നാ​ണ് ശ്രീ​നി​വാ​സ് ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല. പി​ന്നി​ൽ മ​റ്റാ​രെ​ങ്കി​ലും ഉ​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ബം​ഗ​ളൂ​രു സ്വ​ദേ​ശി​യും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യു​മാ​യ ശ്രീ​നി​വാ​സ് തൊ​ഴി​ൽ​ര​ഹി​ത​നാ​ണ്.

National

ച​ണ്ഡീ​ഗ​ഡി​ൽ സ്കൂ​ളു​ക​ൾ​ക്ക് ബോം​ബ് ഭീ​ഷ​ണി

ച​ണ്ഡീ​ഗ​ഡ്: ച​ണ്ഡീ​ഗ​ഡി​ലെ ര​ണ്ട് സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ൾ​ക്ക് നേ​രെ ബോം​ബ് ഭീ​ഷ​ണി. ഇ​മെ​യി​ലി​ൽ കൂ​ടി​യാ​ണ് സ​ന്ദേ​ശം ല​ഭി​ച്ച​ത്. ബോം​ബ് ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ്, ബോം​ബ് സ്ക്വാ​ഡു​ക​ൾ, ഡോ​ഗ് സ്ക്വാ​ഡു​ക​ൾ, ആം​ബു​ല​ൻ​സ് എ​ന്നി​വ​ർ സ്കൂ​ളു​ക​ളി​ൽ എ​ത്തി​ച്ചേ​ർ​ന്നു. സ്കൂ​ൾ പ​രി​സ​ര​ത്ത് ക​ന​ത്ത സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ച​ണ്ഡീ​ഗ​ഡ്, അ​മൃ​ത്സ​ർ, ജ​ല​ന്ധ​ർ, പ​ട്യാ​ല, ഹ​രി​യാ​ന​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളി​ലും സ​മാ​ന​മാ​യ ബോം​ബ് ഭീ​ഷ​ണി​ക​ൾ സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. പി​ന്നീ​ട് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഭീ​ഷ​ണി​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പ​ഞ്ചാ​ബ് സി​വി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​നും ബോം​ബ് ഭീ​ഷ​ണി ഇ​മെ​യി​ൽ ല​ഭി​ച്ചി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ വ​സ്തു​ക്ക​ളോ സ്ഫോ​ട​ക​വ​സ്തു​ക്ക​ളോ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.

Kerala

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി

കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ വീ​​​ണ്ടും ബോം​​​ബ് ഭീ​​​ഷ​​​ണി. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 11 നാ​​​ണ് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ലി​​​നും സൂ​​​പ്ര​​​ണ്ടി​​​നും ഇ-​​മെ​​​യി​​​ല്‍ വ​​​ഴി വ്യാ​​​ജ ബോം​​​ബ് ഭീ​​​ഷ​​​ണി വ​​​ന്ന​​​ത്.

മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് എ​​​സി​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ബോം​​​ബ് സ്‌​​​ക്വാ​​​ഡും ഡോ​​​ഗ് സ്‌​​​ക്വാ​​​ഡും പോ​​​ലീ​​​സും വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ഒ​​​ന്നും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല.

ദി​​​വ​​​സ​​​ങ്ങ​​​ള്‍​ക്ക് മു​​​ന്‍​പ് സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ല്‍ സ​​​ന്ദേ​​​ശം എ​​​ത്തി​​​യി​​​രു​​​ന്നു. ത​​​മി​​​ഴ്‌​​​നാ​​​ട് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് ര​​​ണ്ടു​​​ത​​​വ​​​ണ​​​യും മെ​​​യി​​​ല്‍ എ​​​ത്തി​​​യ​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് പ​​​രി​​​സ​​​ര​​​ത്തെ മു​​​ഴു​​​വ​​​ന്‍ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലും പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

International

ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ബോം​ബ് ഭീ​ഷ​ണി; ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ ഒ​ഴി​പ്പി​ച്ചു

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റ​ണി ആ​ൽ​ബ​നീ​സി​ന്‍റെ വ​സ​തി​ക്ക് നേ​രെ ബോം​ബ് ഭീ​ഷ​ണി. കാ​ൻ​ബ​റ​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ദ ​ലോ​ഡ്‌​ജി​ന് നേ​രെ​യാ​ണ് ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. ഇ​തേ തു​ട​ർ​ന്ന് ആ​ന്‍റ​ണി ആ​ൽ​ബ​നീ​സി​നെ വ​സ​തി​യി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്‌​ച വൈ​കു​ന്നേ​രം ആ​റോ​ടെ ആ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ന് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ൽ ഓ​സ്ട്രേ​ലി​യ​ൻ ഫെ​ഡ​റ​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

പ​രി​ശോ​ധ​ന​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് രാ​ത്രി ഒ​ൻ​പ​തോ​ടെ ആ​ൽ​ബ​നീ​സി​ന് വ​സ​തി​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്താ​ൻ അ​നു​മ​തി ന​ൽ​കി. ആ​ൽ​ബ​നീ​സും നി​ര​വ​ധി ഫെ​ഡ​റ​ൽ എം​പി​മാ​രും സ​മീ​പ മാ​സ​ങ്ങ​ളി​ൽ ഭീ​ഷ​ണി​ക​ൾ നേ​രി​ട്ടി​രു​ന്നു. പി​ന്നാ​ലെ ആ​ന്‍റ​ണി ആ​ൽ​ബ​നീ​സ് ഉ​ൾ​പ്പെ​ടു​ന്ന പൊ​തു​പ​രി​പാ​ടി​ക​ളി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

National

കേരള ഹൗസിന് ബോംബ് ഭീഷണി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്തു ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യേ​​​ക്കു​​​മെ​​​ന്ന ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​നു പി​​​ന്നാ​​​ലെ ഡ​​​ൽ​​​ഹി​​​യി​​​ലെ കേ​​​ര​​​ള ഹൗ​​​സി​​​ന് ബോം​​​ബ് ഭീ​​​ഷ​​​ണി. ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര അ​​​ർ​​​ലേ​​​ക്ക​​​ർ ഡ​​​ൽ​​​ഹി സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നി​​​രി​​​ക്കേയാ​​​ണു റെസി​​​ഡ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് അ​​​ജ്ഞാ​​​ത ഭീ​​​ഷ​​​ണി​​​സ​​​ന്ദേ​​​ശം ല​​​ഭി​​​ച്ച​​​ത്.

ബോം​​​ബ് ഉ​​​ട​​​ൻ പൊ​​​ട്ടു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു സ​​​ന്ദേ​​​ശം. തു​​​ട​​​ർ​​​ന്ന് കേ​​​ര​​​ള ഹൗ​​​സ് അ​​​ധി​​​കൃ​​​ത​​​ർ പോ​​​ലീ​​​സി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചു. ബോം​​​ബ് സ്ക്വാ​​​ഡ് അ​​​ട​​​ക്ക​​​മെ​​​ത്തി വ്യാ​​​പ​​​ക പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യി ഒ​​​ന്നും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. ഡ​​​ൽ​​​ഹി​​​യി​​​ലാ​​​കെ സു​​​ര​​​ക്ഷാ​​​മു​​​ന്ന​​​റി​​​യി​​​പ്പ് നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് കേ​​​ര​​​ള ഹൗ​​​സി​​​നും ഭീ​​​ഷ​​​ണി​​​സ​​​ന്ദേ​​​ശം എ​​​ത്തു​​​ന്ന​​​ത്.

National

ഡ​ൽ​ഹി​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ബോം​ബ് ഭീ​ഷ​ണി

ന്യൂ​ഡ​ൽ​ഹി: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ഡ​ൽ​ഹി​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് നേ​രെ വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം. മൂ​ന്ന് സ്കൂ​ളു​ക​ൾ​ക്കാ​ണ് ഒ​ടു​വി​ൽ ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ ഒ​ന്നും ത​ന്നെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

സി​ആ​ർ​പി​എ​ഫ് പ​ബ്ലി​ക് സ്കൂ​ൾ, സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ, ഡി​എ​വി സെ​ന്‍റ്ന​റി പ​ബ്ലി​ക് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബോം​ബ് ഭീ​ഷ​ണി ഉ​യ​ർ​ത്തി സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഇ-​മെ​യി​ൽ വ​ഴി​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്.

വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ​ത​ന്നെ ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ക്ലാ​സ് മു​റി​ക​ളി​ൽ നി​ന്ന് ഒ​ഴി​പ്പി​ക്കു​ക​യും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ-​മെ​യി​ലി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് സൈ​ബ​ർ സെ​ൽ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

National

യു​പി​യി​ൽ കോ​ട​തി​ക​ൾ​ക്ക് നേ​രെ ബോം​ബ് ഭീ​ഷ​ണി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ 18 ജി​ല്ലാ കോ​ട​തി​ക​ൾ​ക്ക് നേ​രെ ബോം​ബ് ഭീ​ഷ​ണി. ഇ​ന്ന് രാ​വി​ലെ ഇ-​മെ​യി​ൽ വ​ഴി​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് കോ​ട​തി പ​രി​സ​ര​ത്ത് സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി.

ല​ക്നോ, അ​യോ​ധ്യ, മൊ​റാ​ദാ​ബാ​ദ്, അ​സം​ഗ​ഡ്, മീ​റ​റ്റ്, അ​മ്രോ​ഹ, വാ​ര​ണാ​സി തു​ട​ങ്ങി 18 ജി​ല്ലാ കോ​ട​തി​ക​ൾ​ക്കാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഉ​ട​ൻ ത​ന്നെ കോ​ട​തി അ​ധി​കൃ​ത​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും ചേ​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി.

സം​ശ​യാ​സ്പ​ദ​മാ​യ ഒ​ന്നും ത​ന്നെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ-​മെ​യി​ലി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് സൈ​ബ​ർ സെ​ൽ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ര​ണ്ട് ദി​വ​സം മു​ൻ‌​പും സ​മാ​ന​മാ​യ ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

National

വി​മാ​ന​ത്തി​ലെ ശു​ചി​മു​റി​യി​ൽ ലി​പ്സ്റ്റി​ക് കൊ​ണ്ട് ബോം​ബ് ഭീ​ഷ​ണി; ഇ​ൻ​ഡി​ഗോ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി

കോ​ൽ​ക്ക​ത്ത: വി​മാ​ന​ത്തി​ലെ ശു​ചി​മു​റി​യി​ൽ ലി​പ്സ്റ്റി​ക് കൊ​ണ്ട് എ​ഴു​തി​യ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് അ​സ​മി​ലെ ദി​ബ്രു​ഗ​ഡി​ൽ നി​ന്ന് കോ​ൽ​ക്ക​ത്ത​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഇ​ൻ​ഡി​ഗോ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

ഇ​ൻ​ഡി​ഗോ 6ഇ6894 (​എ-320) എ​ന്ന വി​മാ​ന​മാ​ണ് താ​ഴെ​യി​റ​ക്കി​യ​ത്. വി​മാ​നം കോ​ൽ​ക്ക​ത്ത​യി​ലെ നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വൈ​കു​ന്നേ​രം 7:37-ഓ​ടെ സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി. തു​ട​ർ​ന്ന് വി​മാ​ന​ത്തെ ഐ​സൊ​ലേ​ഷ​ൻ ബേ​യി​ലേ​ക്ക് മാ​റ്റി.

വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത ഉ​ട​ൻ ത​ന്നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി. വി​മാ​ന​ത്തി​നു​ള്ളി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

കോ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ൽ ശ​നി​യാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ ബോം​ബ് ഭീ​ഷ​ണി​യാ​ണി​ത്. രാ​വി​ലെ കോ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന് ഷി​ല്ലോ​ങ്ങി​ലേ​ക്ക് പോ​കാ​നി​രു​ന്ന മ​റ്റൊ​രു ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലും ശു​ചി​മു​റി​യി​ൽ ക​ട​ലാ​സി​ൽ എ​ഴു​തി​യ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം ക​ണ്ടെ​ടു​ത്തി​രു​ന്നു. ആ ​വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെ​യും ഉ​ട​ന​ടി പു​റ​ത്തി​റ​ക്കി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ലി​പ്സ്റ്റി​ക് കൊ​ണ്ടു​ള്ള സ​ന്ദേ​ശം ആ​രാ​ണ് എ​ഴു​തി​യ​തെ​ന്നും ഇ​തി​ന് പി​ന്നി​ലെ ല​ക്ഷ്യ​മെ​ന്തെ​ന്നും ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ലും വി​മാ​ന​ങ്ങ​ളി​ലും സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി.

 

District News

ആശങ്ക പരത്തി വീണ്ടും വ്യാ​ജ ബോം​ബ് ഭീ​ഷ​ണി

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ ആ​ശ​ങ്ക പ​ര​ത്തി വ്യാ​ജ ബോം​ബു ഭീ​ഷ​ണി. ഇ​ടു​ക്കി ഡാ​മി​നും ക​ള​ക്ട​റേ​റ്റി​നും മു​ട്ടം ജി​ല്ലാ കോ​ട​തി​ക്കും മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​നു​മാ​ണ് വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​യെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ​യാ​ണ് സ​മീ​ര്‍ കു​സു​ബ എ​ന്ന പേ​രി​ലു​ള്ള വ്യാ​ജ ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍നി​ന്നു​വ്യാ​ജ ബോം​ബു ഭീ​ഷ​ണി​യെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് ബോം​ബ് സ്‌​ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.
ക​ള​ക്ട​റേ​റ്റി​ല്‍ ബോം​ബ് സ്‌​ക്വാ​ഡ് ജി​ല്ലാ ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍ പി. ​മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഡോ​ഗ് സ്‌​ക്വാ​ഡി​ല്‍നി​ന്നു ബോം​ബ് ക​ണ്ടെ​ത്താ​ന്‍ വൈ​ദ​ഗ്ധ്യം നേ​ടി​യ മാ​ഗി, ഡോ​ളി തു​ട​ങ്ങി​യ നാ​യ്ക്ക​ളെ ഉ​പ​യോ​ഗി​ച്ചും ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി. പോ​ലീ​സ്, ഡി​വൈ​എ​സ്പി​യു​ടെ സ്‌​ട്രൈ​ക്ക​ര്‍ ഫോ​ഴ്‌​സ്, അ​ഗ്‌​നി​ര​ക്ഷാസേ​ന തു​ട​ങ്ങി വി​വി​ധ സേ​നാ വി​ഭാ​ഗ​ങ്ങ​ളെ​ത്തി മു​ഴു​വ​ന്‍ സ്ഥ​ല​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം വ്യാ​ജ​മെ​ന്ന് ഉ​റ​പ്പാ​ക്കി​യ​ത്.

സ​ന്ദ​ര്‍​ശ​ക​രു​ടെ ഉ​ള്‍​പ്പെ​ടെ ബാ​ഗു​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. പ​രി​ശോ​ധ​ന​യെത്തുട​ര്‍​ന്ന് ഏ​താ​നും സ​മ​യം ക​ള​ക്ട​റേ​റ്റി​ന്‍റെ​യും കോ​ട​തി​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ട്ടു.
വി​ദേ​ശ​ത്തുനി​ന്നാ​ണ് വ്യാ​ജ സ​ന്ദേ​ശ​മെ​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

ഏ​താ​നും ദി​വ​സം മു​മ്പും ജി​ല്ലാ കോ​ട​തി​യി​ല്‍ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യി​രു​ന്നു. ചാ​വേ​ര്‍ ബോം​ബ് ഭീ​ഷ​ണി​യാ​ണ് ഇ-​മെ​യി​ലൂ​ടെ ല​ഭി​ച്ച​ത്. ത​മി​ഴ് ലി​ബ​റേ​ഷ​ന്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (ടി​എ​ല്‍​ഒ) എ​ന്ന സം​ഘ​ട​ന​യു​ടെ പേ​രി​ലാ​ണ് സ​ന്ദേ​ശ​മെ​ത്തി​യ​ത്.

ശ്രീ​ല​ങ്ക​ന്‍ ഈ​സ്റ്റ​ര്‍ മോ​ഡ​ല്‍ ആ​ക്ര​മ​ണ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നാ​യി​രു​ന്നു ഉ​ള്ള​ട​ക്കം. തു​ട​ര്‍​ന്ന് ഡോ​ഗ് സ്‌​ക്വാ​ഡി​ന്റെ​യും ബോം​ബ് സ്‌​ക്വാ​ഡി​ന്റെ​യും സ​ഹാ​യ​ത്തോ​ടെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി സ​ന്ദേ​ശം വ്യാ​ജ​മെ​ന്നു​റ​പ്പാ​ക്കു​ക​യാ​യി​രു​ന്നു.

Kerala

ഇ​ടു​ക്കി ഡാ​മി​നും ക​ള​ക്ട​റേ​റ്റി​നും വ്യാ​ജ ബോം​ബു ഭീ​ഷ​ണി; പ​രി​ശോ​ധ​ന ന​ട​ത്തി ബോം​ബ് സ്‌​ക്വാ​ഡ്

തൊ​ടു​പു​ഴ: ഇ​ടു​ക്കി ഡാ​മി​നും ക​ള​ക്ട​റേ​റ്റി​നും മു​ട്ടം ജി​ല്ലാ കോ​ട​തി​യി​ലും മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​നും വ്യാ​ജ ബോം​ബു ഭീ​ഷ​ണി. ഇ​ന്നു രാ​വി​ലെ​യോ​ടെ​യാ​ണ് ഇ ​മെ​യി​ല്‍ വ​ഴി ബോം​ബു ഭീ​ഷ​ണി​യെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ക​ള​ക്ട്രേ​റ്റി​ല്‍ ബോം​ബ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി.

ബോം​ബ് സ്‌​ക്വാ​ഡ് ജി​ല്ലാ ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍ പി. ​മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മാ​ഗി, ഡോ​ളി തു​ട​ങ്ങി​യ നാ​യ​ക​ളെ ഉ​പ​യോ​ഗി​ച്ചും പ​രി​ശോ​ധ​ന ന​ട​ത്തി.

പോ​ലീ​സി​നു പു​റ​മെ ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഏ​താ​നും ദി​വ​സം മു​മ്പ് ജി​ല്ലാ കോ​ട​തി​യി​ല്‍ വ്യാ​ജ ബോം​ബു ഭീ​ഷ​ണി​യെ​ത്തി​യി​രു​ന്നു.

Kerala

കാ​സ​ര്‍​ഗോ​ഡ് ക​ള​ക്‌ടറേ​റ്റി​ല്‍ ബോം​ബ് ഭീ​ഷ​ണി

കാ​​​സ​​​ര്‍​ഗോ​​​ഡ്: കാ​​​സ​​​ര്‍​ഗോ​​​ഡ് ക​​​ള​​​ക്ട​​​റേ​​​റ്റി​​​ല്‍ ബോം​​​ബ് ഭീ​​​ഷ​​​ണി. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ​​​യാ​​​ണ് ജി​​​ല്ലാ ക​​​ള​​​ക്‌ടറു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ഇ-​​​മെ​​​യി​​​ല്‍ വി​​​ലാ​​​സ​​​ത്തി​​​ലേ​​​ക്കു ഭീ​​​ഷ​​​ണി​​സ​​​ന്ദേ​​​ശം എ​​​ത്തി​​​യ​​​ത്.

ഉ​​​ട​​​ന്‍ ത​​​ന്നെ ക​​​ള​​​ക്‌ടര്‍ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യെ വി​​​വ​​​രം അ​​​റി​​​യി​​​ച്ചു. തു​​​ട​​​ര്‍​ന്ന് ബോം​​​ബ് സ്‌​​​ക്വാ​​​ഡും ഡോ​​​ഗ്‌ സ്‌​​​ക്വാ​​​ഡും സ്ഥ​​​ല​​​ത്തെ​​​ത്തി ക​​​ള​​​ക്ട​​​റേ​​​റ്റ് കെ​​​ട്ടി​​​ട​​​ത്തി​​​ലും പ​​​രി​​​സ​​​ര​​​ത്തും വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. സു​​​ര​​​ക്ഷാ മു​​​ന്‍​ക​​​രു​​​ത​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ക​​​ള​​​ക്ട​​​റേ​​​റ്റി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കാ​​​യി എ​​​ത്തി​​​യ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ​​​യും നി​​​യ​​​ന്ത്രി​​​ച്ചി​​​രു​​​ന്നു.

സ​​​ന്ദേ​​​ശം ഉ​​​ക്രൈ​​​നി​​​ല്‍​നി​​​ന്നാ​​​ണ് അ​​​യ​​​ച്ച​​​തെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​രം. സം​​​ഭ​​​വ​​​ത്തി​​​ല്‍ സൈ​​​ബ​​​ര്‍ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. ഇ​​​തി​​​നു​​​മു​​​മ്പ് ജ​​​നു​​​വ​​​രി എ​​​ട്ടി​​​ന് ജി​​​ല്ലാ കോ​​​ട​​​തി​​​യി​​​ല്‍ ബോം​​​ബ് വ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് പ​​​റ​​​ഞ്ഞ് ഇ-​​​മെ​​​യി​​​ലി​​​ല്‍ ഭീ​​​ഷ​​​ണി​​​സ​​​ന്ദേ​​​ശം ല​​​ഭി​​​ച്ചി​​​രു​​​ന്നു.

National

ബോംബ് ഭീഷണി, കുവൈറ്റ്-ഡൽഹി ഇൻഡിഗോ വിമാനം അഹമ്മദാബാദിലിറക്കി

അഹമ്മദാബാദ്: കുവൈറ്റിൽനിന്നും ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

വിമാനത്തിൽ ബോംബ് ഉണ്ടെന്ന അവകാശവാദവുമായി കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെടുത്തത്. 180 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന വിമാനം രാവിലെ 6.40ഓടെ അഹമ്മദാബാദിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

വിമാനത്തിനുള്ളിലെ ഒരു യാത്രക്കാരനാണ് ബോംബ് ഉണ്ടെന്ന് അവകാശപ്പെടുന്ന കുറിപ്പ് കണ്ടെത്തിയത്. യാത്രക്കാരൻ ഇത് വിമാനത്തിലെ ജീവനക്കാരെ അറിയിച്ചു. തുടർന്ന് പൈലറ്റ് വിവരം എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയും വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിടാൻ തീരുമാനിക്കുകയുമായിരുന്നു.

വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡും വിമാനത്തിൽ വിശദമായ പരിശോധന നടത്തി. ഇതുവരെ നടത്തിയ പരിശോധനയിൽ വിമാനത്തിൽ നിന്നും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല.

സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി അന്തിമ അനുമതി ലഭിച്ച ശേഷം വിമാനം യാത്ര തുടരുമെന്ന് അധികൃതർ അറിയിച്ചു.

National

ബോം​ബ് ഭീ​ഷ​ണി; ഇ​ൻ​ഡി​ഗോ വി​മാ​നം ഐ​സൊ​ലേ​ഷ​ൻ ബേ​യി​ലേ​ക്ക് മാ​റ്റി

ന്യൂ​ഡ​ൽ​ഹി: ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​നം ഐ​സൊ​ലേ​ഷ​ൻ ബേ​യി​ലേ​ക്ക് മാ​റ്റി. ന്യൂ​ഡ​ൽ​ഹി - പൂ​നെ 6E 2608 ഫ്ലൈ​റ്റി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

8.40ന് ​എ​ത്തേ​ണ്ട ഫ്ലൈ​റ്റ് 9.24നാ​ണ് പൂ​നെ​യി​ൽ ലാ​ൻ​ഡ് ചെ​യ്ത​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​മാ​നം ഐ​സൊ​ലേ​ഷ​ൻ ബേ​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യ​ക​ര​മാ​യ ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. ബി​ടി​എ​സി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

ഇപ്പോ പൊട്ടിക്കും! കൊച്ചിയിലെ ബാങ്കുകളില്‍ ബോംബ് ഭീഷണി

കൊച്ചി: കൊച്ചിയിൽ ബാങ്കുകൾക്കു ബോംബു ഭീഷണി. കൊച്ചിയിലെ സിറ്റി യൂണിയന്‍ ബാങ്കിന്‍റെ രണ്ടു ശാഖകളിലാണ് വ്യാജ ബോംബ് ഭീഷണി എത്തിയത്. സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പേരിലാണ് ബാങ്കുകളിലേക്ക് ഈ മെയിലില്‍ ഭീഷണി സന്ദേശം എത്തിയത്. ബാങ്കില്‍ അമോണിയം നൈട്രേറ്റ് അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയോടെ സ്‌ഫോടനം നടക്കുമെന്നുമാണ് സന്ദേശം എത്തിയത്.

എന്നാല്‍, ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ ഭീഷണി സന്ദേശത്തിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, മറ്റ് ജില്ലകളിലെ ബാങ്കുകളിലും സമാന സന്ദേശം എത്തിയിട്ടുണ്ടെന്നും വിവരവമുണ്ട്. പാലക്കാടും പരിശോധന നടക്കുന്നുണ്ട്.

Kerala

പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി. ഇ​മെ​യി​ൽ മു​ഖേ​ന​യാ​ണ് ബോം​ബ് ഭീ​ഷ​ണി വ​ന്ന​ത്. ന​ട​ൻ വി​ജ​യി​യു​ടെ ചെ​ന്നൈ​യി​ലെ വീ​ടി​നും ബോം​ബ് വ​യ്ക്കു​മെ​ന്ന് ഇ​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ലു​ണ്ട്.

ക​ള​ക്ട​റേ​റ്റി​ലേ​ക്ക് വ​ന്ന ഇ​മെ​യി​ലി​ലാ​ണ് വി​ജ​യി​യു​ടെ വീ​ടി​നും ബോം​ബ് വ​യ്ക്കു​മെ​ന്ന ഭീ​ഷ​ണി​യു​ള്ള​ത്. എ​സ്പി ഓ​ഫീ​സി​ൽ നി​ന്നു​മെ​ത്തി​യ പ്ര​ത്യേ​ക സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

നേ​ര​ത്തെ​യും ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി ഉ​ണ്ടാ​യി​ട്ടു​ണ്ട്. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ക​ള​ക്ട​ർ എ​സ്പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

International

ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബോം​ബ് ഭീ​ഷ​ണി

ഹൈ​ദ​രാ​ബാ​ദ്: രാ​ജീ​വ് ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബോം​ബ് ഭീ​ഷ​ണി. വി​ദേ​ശ​ത്തു​നി​ന്നു​ള്ള ര​ണ്ടെ​ണ്ണം ഉ​ൾ​പ്പെ​ടെ മൂ​ന്ന് വി​മാ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​മെ​യി​ൽ വ​ഴി ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്.

ഇ​തേ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച രാ​ത്രി അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ക്കു​ക​യും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു.

ല​ണ്ട​ൻ ഹീ​ത്രോ​യി​ൽ നി​ന്നു​ള്ള ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്‌​സ് വി​മാ​നം ബി​എ 277, ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ നി​ന്നു​ള്ള ലു​ഫ്താ​ൻ​സ വി​മാ​നം എ​ൽ​എ​ച്ച് 752, ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​നം 6ഇ 7178 ​എ​ന്നീ വി​മാ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​ത്.

ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ചെ​ങ്കി​ലും എ​ല്ലാ വി​മാ​ന​ങ്ങ​ളും ത​ട​സ​ങ്ങ​ളി​ല്ലാ​തെ യാ​ത്രാ പൂ​ർ​ത്തി​യാ​ക്കി സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തു. അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യും ആ​ഭ്യ​ന്ത​ര വി​മാ​ന സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ചും ഇ​റ​ങ്ങി.

National

ബോംബ് ഭീഷണി: വിമാനം വഴിതിരിച്ചുവിട്ടു

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ബ​​​ഹ്​​​റൈ​​​നി​​​ൽ​​​നി​​​ന്നെ​​​ത്തു​​​ന്ന വി​​​മാ​​​ന​​​ത്തി​​​ൽ ബോം​​​ബ് വ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന സ​​​ന്ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഹൈ​​​ദ​​​രാ​​​ബാ​​​ദ് രാ​​​ജീ​​​വ്ഗാ​​​ന്ധി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലി​​​റ​​​ക്കേ​​​ണ്ട വി​​​മാ​​​നം മും​​​ബൈ​​​യി​​​ലേ​​​ക്കു വ​​​ഴി​​​തി​​​രി​​​ച്ചു​​​വി​​​ട്ടു.

വി​​​മാ​​​നം സു​​​ര​​​ക്ഷി​​​ത​​​മാ​​​യി മും​​​ബൈ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലി​​​റ​​​ക്കി. വി​​​ശ​​​ദ​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ സ​​​ന്ദേ​​​ശം വ്യാ​​​ജ​​​മാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി. പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.

District News

മുക്കോലയിൽ സൗ​ത്ത് ഇ​ന്ത്യ​ൻ ബാങ്ക് ശാ​ഖ​യി​ൽ ബോം​ബ് ഭീ​ഷ​ണി​

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം മു​ക്കോ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ ശാ​ഖ​യി​ൽ ബോം​ബ് ഭീ​ഷ​ണി.​ ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യ​ക​ര​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.


ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​യോ​ടെ മാ​നേ​ജ​രു​ടെ മെ​യി​ലി​ലാ​ണ് ബോം​ബ് പൊ​ട്ടു​മെ​ന്ന​ വ്യാ​ജ​സ​ന്ദേ​ശം എ​ത്തി​യ​ത്.​ കാ​ര്യ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി​യ​ ബാ​ങ്ക് അ​ധി​കൃ​ത​ർ ഉ​ട​ൻ ത​ന്നെ വി​ഴി​ഞ്ഞം പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. ഉ​ച്ച​യോ​ടെ ബോം​ബ് സ്ക്വാ​ഡും ഡോ​ഗു സ്ക്വാ​ഡും എ​ത്തി ബാ​ങ്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ടം മു​ഴു​വ​നും അ​രി​ച്ചു പെ​റു​ക്കി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല.


"ഗ​ഞ്ചാ​ബു​ദ്ധ അ​റ്റ് അ​ണ്ട​ർ വേ​ൾ​ഡ് ഡോ​ട്ട് ഡോ​ഗ്' എ​ന്ന മെ​യി​ൽ ഐ​ഡി​യി​ൽ നി​ന്നാ​ണ് സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഉ​റ​വി​ടം ഇ​ന്ത്യ​യി​ൽ നി​ന്നാ​ണെ​ന്നു ക​ണ്ടെ​ത്തി​യെ​ങ്കി​ലും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​വാ​യി​ട്ടി​ല്ല. ചി​ല​രു​ടെ പേ​രു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യശേ​ഷം ഇ​വ​രു​ടെ പേ​രി​ലു​ള്ള കേ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെന്നു ഗൂ​ഗി​ൾ സെ​ർ​ച് ചെ​യ്ത​തി​ൽ നി​ന്നു ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​ങ്ങ​നെ​യു​ള്ള സ​ന്ദേ​ശം ബാ​ങ്കി​ൽ വ​രാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് ക​പ്പ​ലു​ക​ൾ എ​ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​യാ​യ എം​എ​സ്സി​യു​ടെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ഇ​തേ കെ​ട്ടി​ട​ത്തി​ലാ​ണ്. സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും ല​ക്ഷ്യ​ത്തെ​ക്കു​റി​ച്ചു​മെ​ല്ലാം സൈ​ബ​ർ സെ​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച

National

പ​രീ​ക്ഷ ഒ​ഴി​വാ​ക്കാ​ൻ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷ ഒ​ഴി​വാ​ക്കാ​നാ​യി സ്കൂ​ളി​ലേ​ക്ക് വ്യാ​ജ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ പി​ടി​യി​ൽ. വി​ശാ​ൽ ഭാ​ര​തി പ​ബ്ലി​ക് സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ലി​നാ​ണ് സ്കൂ​ൾ പ​രി​സ​ര​ത്ത് ബോം​ബ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​താ​യി വ്യ​ക്ത​മാ​ക്കി ഇ-​മെ​യി​ൽ ല​ഭി​ച്ച​ത്.

ഇ-​മെ​യി​ൽ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും ബോം​ബ് നി​ർ​വീ​ര്യ​മാ​ക്ക​ൽ സ്ക്വാ​ഡ്, ഡോ​ഗ് സ്ക്വാ​ഡ് തു​ട​ങ്ങി​യ​വ​ർ സ്കൂ​ളി​ൽ എ​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ സം​ശ​യ​ക​ര​മാ​യ ഒ​രു വ​സ്തു​വും സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്ന് ക​ണ്ടു​കി​ട്ടി​യി​ല്ല.

സൈ​ബ​ർ സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യാ​ണ് ഇ-​മെ​യി​ൽ സ​ന്ദേ​ശം അ​യ​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് മ​ന​സി​ലാ​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ പ​രീ​ക്ഷ​ക്ക് പ​ഠി​ക്കാ​ത്ത​തി​നാ​ൽ ഭ​യ​ന്നാ​ണ് ഇ-​മെ​യി​ൽ സ​ന്ദേ​ശം അ​യ​ച്ച​തെ​ന്നാ​ണ് അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്. കു​ട്ടി​യെ പോ​ലീ​സ് പി​ടി​കൂ​ടി.

National

400 കി​ലോ ആ​ർ​ഡി​എ​ക്സ്, ഒ​രു കോ​ടി ആ​ളു​ക​ളെ കൊ​ല്ലാ​ൻ ക​ഴി​യും; മും​ബൈ​യി​ൽ ബോം​ബ് ഭീ​ഷ​ണി

 

മും​ബൈ: ഗ​ണേ​ശോ​ത്സ​വം ശ​നി​യാ​ഴ്ച സ​മാ​പി​ക്കാ​നി​രി​ക്കെ മും​ബൈ ന​ഗ​ര​ത്തി​ൽ ബോം​ബ് സ്ഫോ​ട​നം ന​ട​ത്തു​മെ​ന്ന് അ​ജ്ഞാ​ത​ന്‍റെ ഭീ​ഷ​ണി സ​ന്ദേ​ശം. മും​ബൈ ന​ഗ​ര​ത്തി​ൽ 34 വാ​ഹ​ന​ങ്ങ​ളി​ൽ ആ​ർ​ഡി​എ​ക്സ് ഉ​ണ്ടെ​ന്നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. വാ​ട്ട്സ്ആ​പ്പി​ലൂ​ടെ​യാ​ണ് പോ​ലീ​സി​ന് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്

പ​ത്ത് ദി​വ​സ​ത്തെ ഗ​ണേ​ശോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങാ​യ അ​ന​ന്ത ച​തു​ർ​ഥി ആ​ഘോ​ഷ​ത്തി​നാ​യി ത​യാ​റെ​ടു​ക്ക​വെ​യാ​ണ് ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ ക​ൺ​ട്രോ​ൾ റൂ​മി​ലെ ഹെ​ൽ​പ്പ്‌​ലൈ​നി​ലേ​ക്കു ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്.

‘ല​ഷ്ക​ർ-​ഇ-​ജി​ഹാ​ദി’ എ​ന്നാ​ണ് സ​ന്ദേ​ശം അ​യ​ച്ച​യാ​ൾ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. 14 പാ​ക്കി​സ്ഥാ​നി ഭീ​ക​ര​ർ ഇ​ന്ത്യ​യി​ൽ പ്ര​വേ​ശി​ച്ച​താ​യും 400 കി​ലോ ആ​ർ​ഡി​എ​ക്സ് സ്ഫോ​ട​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്നും ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

സ്ഫോ​ട​ന​ത്തി​ലൂ​ടെ ‘‘ഒ​രു കോ​ടി ആ​ളു​ക​ളെ കൊ​ല്ലാ​ൻ ക​ഴി​യു​മെ​ന്നും’’ സ​ന്ദേ​ശ​ത്തി​ലു​ണ്ട്. ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ മും​ബൈ​യി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം കൂ​ട്ടി. ആ​ന്‍റി ടെ​റ​റി​സം സ്‍​ക്വാ​ഡി​ന് വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

എ​ല്ലാ മു​ൻ​ക​രു​ത​ല​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണെ​ന്നും ഒ​രു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up