Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BombThrown

ഷെ​യ്ഖ് ഹ​സീ​ന​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു; ഷാ​ക്കി​ബ് അ​ൽ ഹ​സ​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്

ധാ​ക്ക: വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ൽ അ​ഭ​യം തേ​ടി​യ ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്ന് ആ​രോ​പി​ച്ച് ബം​ഗ്ലാ​ദേ​ശ് മു​ൻ ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ൻ ഷാ​ക്കി​ബ് അ​ൽ ഹ​സ​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്.

മ​ഗു​ര ടൗ​ണി​ലെ കേ​ശ​ബ് മോ​റി​ലു​ള്ള കു​ടും​ബ​വീ​ടി​ന് നേ​രെ ആ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബോം​ബ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ വീ​ട് ത​ല്ലി​ത്ത​ക‍​ർ​ക്കു​ക​യും ചെ​യ്തു. വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി ബം​ഗ്ലാ​ദേ​ശ് അ​വാ​മി ലീ​ഗ് എ​ക്സി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ആ​സൂ​ത്രി​ത ആ​ക്ര​മ​ണ​മാ​ണെ​ന്നും ഫാ​സി​സ​ത്തി​ന്റെ വ്യ​ക്ത​മാ​യ ല​ക്ഷ​ണ​മാ​ണെ​ന്നും അ​വാ​മി ലീ​ഗ് വി​മ‍​ർ​ശി​ച്ചു. ഡ​ൽ​ഹി​യി​ൽ നി​ന്നാ​ണ് ഷെ​യ്ഖ് ഹ​സീ​ന വെ​ർ​ച്വ​ൽ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് തി​രി​കെ പോ​കു​മെ​ന്ന് ഷെ​യ്ഖ് ഹ​സീ​ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ർ​ത്തി​ച്ചി​രു​ന്നു.

ബു​ധ​നാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 8:45 ഓ​ടെ ആ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഷാ​ക്കി​ബ് അ​ൽ ഹ​സ​ന്‍റെ വീ​ടി​ന് നേ​രെ ന​ട​ന്ന പെ​ട്രോ​ൾ ബോം​ബാ​ക്ര​മ​ണം ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ അ​വാ​മി ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ട​ക്കു​ന്ന വം​ശ​ഹ​ത്യ​യു​ടെ തു​ട​ർ​ച്ച​യാ​ണെ​ന്നും ബം​ഗ്ലാ​ദേ​ശ് അ​വാ​മി ലീ​ഗ് വി​മ‍​ർ​ശി​ച്ചു.

Latest News

Corehub Up