Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bonneville

റോ​യ​ൽ എ​ൻ​ഫീ​ൽ​ഡും ഹോ​ണ്ട​യും ക​രു​തി​യി​രി​ക്കു​ക; എ​ത്തി​യ​ത് ഹോ​ളി​വു​ഡി​ന്‍റെ പ്രി​യ​താ​രം

ഇ​രു​ച​ക്ര​വാ​ഹ​ന പ്രേ​മി​ക​ൾ‌​ക്ക് ഏ​റ്റ​വും പ്രി​യ​മേ​റി​യ റെ​ട്രോ ക്ലാ​സി​ക് മോ​ഡ​ലു​ക​ളി​ൽ ഒ​രു വി​പ്ല​വ​ത്തി​ന് ത​യാ​റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ബ്രി​ട്ടി​ഷ് വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ട്ര​യം​ഫ് മോ​ട്ടോ​ർ സൈ​ക്കി​ൾ​സ്. ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ റെ​ട്രോ ക്ലാ​സി​ക് മോ​ഡ​ലു​ക​ൾ വീ​ണ്ടും ട്രെ​ൻ‌​ഡിം​ഗി​ൽ ഇ​ടം​നേ​ടി​യ​തോ​ടെ ഇ​ന്ത്യ​യി​ൽ വ​ൻ​തി​രി​ച്ചു​വ​ര​വാ​ണ് ട്ര​യം​ഫ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ ബൃ​ഹ​ത്താ​യ വി​പ​ണി സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് ട്ര​യം​ഫ് 500 സി​സി​ക്ക് താ​ഴെ പു​റ​ത്തി​റ​ക്കി​യ വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ മ​റ്റ് മോ​ട്ടോ​ർ വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ​ക്ക് വി​പ​ണി​യി​ൽ ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​ത്. രാ​ജ്യ​ത്തെ ബ​ഹു​ഭൂ​രി​പ​ക്ഷം വ​രു​ന്ന മ​ധ്യ​വ​ർ​ഗ​ത്തെ ല​ക്ഷ്യം​വ​ച്ച് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന മോ​ഡ​ലു​ക​ൾ ഐ​ഷ​ർ മോ​ട്ടോ​ർ​സി​ന്‍റെ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന് ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി ചെ​റു​ത​ല്ല.

നേ​ര​ത്തെ ത​ന്നെ ഇ​ന്ത്യ​ൻ വി​പ​ണി ല​ക്ഷ്യം വ​ച്ച് റെ​ട്രോ ക്ലാ​സി​ക് മോ​ഡ​ലു​ക​ളു​മാ​യി നി​ര​വ​ധി വി​ദേ​ശ ക​മ്പ​നി​ക​ൾ രാ​ജ്യ​ത്തെ​ത്തി​യി​രു​ന്നു. അ​മേ​രി​ക്ക​ൻ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ റെ​ന​ഗ​ഡ് മോ​ട്ടോ​ർ​സ്, ജാ​വ, യെ​സ്ഡി, ബി​എ​സ്എ, കാ​വ​സാ​ക്കി തു​ട​ങ്ങി​യ ആ​ഗോ​ള ബ്രാ​ൻ​ഡു​ക​ൾ ഇ​ന്ത്യ​യെ ല​ക്ഷ്യം വ​ച്ചെ​ങ്കി​ലും വേ​ണ്ട​ത്ര ഫ​ലം ക​ണ്ടി​ല്ല.

എ​ന്നാ​ൽ 400 സി​സി ടി ​സീ​രി​സ് മോ​ഡ​ലു​ക​ളു​മാ​യി മി​ഡി​ൽ ക്ലാ​സ് യു​വാ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടെ​ത്തി​യ ട്ര​യം​ഫ് ബൈ​ക്കു​ക​ൾ​ക്ക് വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ഇ​ന്ത്യ​യി​ൽ ല​ഭി​ച്ച​ത്. ടി ​ഫോ​ർ, സ്പീ​ഡ് 400, സ്ക്രാം 400 ​തു​ട​ങ്ങി​യ മോ​ഡ​ലു​ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ തു​ട​ക്ക​ത്തി​ൽ ത​ന്നെ വ​ൻ സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് പ​രി​ഷ്ക​രി​ച്ച ടാ​ക്സ് ബാ​റു​ക​ൾ​ക്ക് പി​ന്നാ​ലെ 350 സി​സി എ​ൻ​ജി​നി​ൽ പു​റ​ത്തി​റ​ക്കി​യ​പ്പോ​ഴും ട്ര​യം​ഫി​നോ​ടു​ള്ള പ്രി​യം കു​റ​ഞ്ഞി​ല്ല. താ​ങ്ങാ​നാ​വു​ന്ന വി​ല​യി​ലെ​ത്തി​യ ട്ര​യം​ഫി​ന് ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളു​മാ​യു​ള്ള പ​ഴ​യ ബ​ന്ധ​വും വി​പ​ണി​യി​ൽ ക​രു​ത്ത് പ​ക​ർ​ന്നു.

ഫോ​ർ​ഡ് മ​സ്താം​ഗ് പോ​ലെ ഹോ​ളി​വു​ഡി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​യ ട്ര​യം​ഫ് ഇ​ന്ത്യ​ൻ യു​വാ​ക്ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ ഒ​രു സ്ഥി​ര സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​ൻ പോ​കു​ന്ന​ത് പ​ക്ഷേ ഷോ​റൂ​മു​ക​ളി​ലെ​ത്തി​യ എ​ക്കാ​ല​ത്തെ​യും അ​തി​ന്‍റെ ഐ​ക്കോ​ണി​ക് മോ​ഡ​ലാ​യ ബോ​ണി​വി​ല്ല​യി​ലൂ​ടെ ആ​ണ്.

1200സി​സി​യു​ടെ ഐ​ക്കോ​ണി​ക് മോ​ഡ​ലി​ന്‍റെ 350 സി​സി ചെ​റു​പ​തി​പ്പാ​ണ് ബോ​ണി​വി​ല്ല 400. ട്ര​യം​ഫ് ടി ​സീ​രി​സി​ൽ പു​റ​ത്തി​റ​ക്കി​യ അ​തേ 349സി​സി സിം​ഗി​ൾ സി​ലി​ണ്ട​ർ ലി​ക്വി​ഡ് കൂ​ൾ​ഡ് എ​ൻ​ജി​ൻ ലു​ക്കി​ൽ ബോ​ണി​വി​ല്ല​യു​ടെ ആ​ഗോ​ള​പ​തി​പ്പു​മാ​യി ഒ​ട്ടും വി​ട്ടു​വീ​ഴ്ച ചെ​യ്തി​ട്ടി​ല്ല. 29 ബി​എ​ച്ച്പി ക​രു​ത്ത് പ​ക​രു​ന്ന എ​ൻ​ജി​ൻ 5,500 ആ​ർ​പി​എ​മ്മി​ൽ 31.2 എ​ൻ​എം ടോ​ർ​ക്ക് പ്രൊ​ഡ്യൂ​സ് ചെ​യ്യും.

195 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള വാ​ഹ​ന​ത്തി​ന് 14.5 ലി​റ്റ​ർ ഫ്യു​വ​ൽ ക​പ്പാ​സി​റ്റി​യു​ണ്ട്. ടെ​ലി​സ്കോ​പ്പി​ക് ഫ്ര​ണ്ട് ഫോ​ർ​ക്കു​ക​ളും ട്വി​ൻ റി​യ​ർ ഷോ​ക്ക് അ​ബ്സോ​ർ​ബ​റു​ക​ളു​മാ​ണ് വാ​ഹ​ന​ത്തി​ന്. കോ​ർ​ണ​റിം​ഗ് എ​ബി​എ​സ്, ട്രാ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ, സ്മാ​ർ​ട്ട് ഫോ​ൺ ക​ണ​ക്ടി​വി​റ്റി​യോ​ടു​കൂ​ടി​യ ടി​എ​ഫ്ടി ഡാ​ഷ്, അ​ഞ്ച് റൈ​ഡിം​ഗ് മോ​ഡു​ക​ളും ക്രൂ​സ് ക​ൺ​ട്രോ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സ​വി​ശേ​ഷ​ത​ക​ളോ​ടെ​യാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

ബോ​ണി​വി​ല്ല ടി40 ​ടി ഫോ​ർ, ടി40 ​സ്റ്റാ​ൻ​ഡാ​ർ​ഡ്, ടി40 ​ബ്ലാ​ക്ക് എ​ന്നി​ങ്ങ​നെ മൂ​ന്ന് മോ​ഡ​ലു​ക​ളി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന വാ​ഹ​ന​ത്തി​ന് 2,55,167 രൂ​പ മു​ത​ൽ 2,80,167 രൂ​പ വ​രെ​യാ​ണ് എ​ക്സ് ഷോ​റൂം വി​ല. ബ​ജാ​ജ് ഓ​ട്ടോ​യാ​ണ് ഇ​ന്ത്യ​യി​ൽ ട്ര​യം​ഫ് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ക്ലാ​സി​ക്, ഹോ​ണ്ട സി​ബി 350, ജാ​വ, യെ​സ്ഡി, ബി​എ​സ്എ തു​ട​ങ്ങി​യ​വ​യാ​ണ് വി​പ​ണി​യി​ൽ ട്ര​യം​ഫ് ബോ​ണി​വി​ല്ല നേ​രി​ടേ​ണ്ട എ​തി​രാ​ളി​ക​ൾ.

 

 

Latest News

Corehub Up