കാഞ്ഞിരപ്പള്ളി: വിമല ബുക്സ് ആൻഡ് പബ്ലിക്കേഷൻസിൽ മെഗാ ബുക്ക് ഫെയറിന് തുടക്കമായി. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന പുസ്തകമേള കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ഉദ്ഘാടനം ചെയ്തു.
എകെസിസി ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, വിമല ബുക്സ് ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് എന്നിവർ പങ്കെടുത്തു. ഫെബ്രുവരി ഏഴുവരെയാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. 10 മുതൽ 70 ശതമാനം വരെ വിലക്കുറവിൽ പുസ്തകങ്ങൾ ലഭിക്കും.