ചവറ: ചവറ ബേബി ജോൺ മെമ്മോറിയൽ സർക്കാർ കോളജിലെ ലിറ്റററി ക്ലബിന്റെ നേതൃത്വത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. ഇംഗ്ലീഷ് വിഭാഗം തലവനായിരുന്ന പ്രഫ. എൻ.പി. രാജേന്ദ്രന്റെ ദി ബുദ്ധ ആൻഡ് ദ ലാമ്പ് എന്ന വിവർത്തന പുസ്തകത്തിന്റെയും ഡോ.ആർ.സുനിൽകുമാർ രചിച്ച ശങ്കരാചാര്യരുടെ ശതശ്ലോകി എന്ന ഗവേഷണ ഗ്രന്ഥത്തിന്റെയും ചർച്ചയാണ് നടന്നത്.
പുസ്തകങ്ങൾ എസ്എൻ കോളജ് മലയാള വിഭാഗം അധ്യാപകൻ ഡോ. അഥീഷും സംസ്കൃത യുണിവേഴ്സിറ്റി മുൻ കാമ്പസ് ഡയറക്ടർ മഹേശ്വരിയമ്മയും പരിചയപ്പെടുത്തി. സാഹിത്യ സദസ് പ്രിൻസിപ്പൽ ഡോ. മാത്യൂസ് പ്ലാമൂട്ടിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. പി.അനിത അധ്യക്ഷയായി. ക്ലബ് ജനറൽ കോ - ഓർഡിനേറ്റർ ഡോ. ജി. ഗോപകുമാർ, ഡോ. മിനി ബാബു, ഡോ. പ്രസീദ, ഡോ. ജോർജ് അലോഷ്യസ്, ഡോ. അബ്ദുൾ ലത്തീഫ്, ഡോ. സുരേഷ് എന്നിവർ പ്രസംഗിച്ചു.