Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Books From Bookery

Kannur

ബു​ക്ക​റിയി​ലെ പു​സ്‌​ത​ക​ങ്ങ​ൾ ചൂ​ടോ​ടെ വീ​ട്ടി​ലെ​ത്തും

ന​ടു​വി​ൽ: വാ​യ​ന​ശാ​ല​ക​ൾ ഇ​നി ജ​ന​ങ്ങ​ളി​ലേ​ക്ക്. പു​സ്ത​ക​ങ്ങ​ൾ ഇ​നി വീ​ട്ടി​ലേ​ക്ക് ഓ​ർ​ഡ​ർ ചെ​യ്യാം. വാ​യ​ന​ശാ​ല​ക​ളെ ഹൈ​ടെ​ക് ആ​ക്കി പു​സ്‌​ത​ക​ങ്ങ​ൾ വാ​യ​ന​ക്കാ​രു​ടെ വി​ര​ൽ​തു​മ്പി​ലെ​ത്തി​ക്കു​ന്ന ‘ബു​ക്ക​റി' എ​ന്ന പു​ത്ത​ൻ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​മാ​ണ് ഇ​പ്പോ​ൾ കൗ​തു​ക​മാ​കു​ന്ന​ത്. ന​ടു​വി​ൽ സ്വ​ദേ​ശി​യും സി​നി​മാ​പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​പി. അ​നി​രു​ദ്ധ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഈ ​ആ​പ്പി​ലൂ​ടെ ന​ടു​വി​ൽ ചെ​റു​കാ​ട് വാ​യ​ന​ശാ​ല​യാ​ണ് ആ​ദ്യ​മാ​യി ഡി​ജി​റ്റ​ൽ ലോ​ക​ത്തേ​ക്ക് ചു​വ​ടു​വ​ച്ചി​രി​ക്കു​ന്ന​ത്.

വാ​യ​ന​ക്കാ​രെ​യും പ്രാ​ദേ​ശി​ക വാ​യ​ന​ശാ​ല​ക​ളെ​യും ഒ​രൊ​റ്റ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡിം​ഗ് ക​ന്പാ​നി​യ​ൻ ആ​പ്പാ​ണ് ബു​ക്ക​റി. പേ​രി​ലെ കൗ​തു​കം പോ​ലെ​ത​ന്നെ സം​ഗ​തി​യും അ​ടി​പൊ​ളി​യാ​ണ്. ബേ​ക്ക​റി​യി​ൽ പോ​യി ഇ​ഷ്ട​മു​ള്ള പ​ല​ഹാ​രം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​പോ​ലെ, തൊ​ട്ട​ടു​ത്തു​ള്ള ലൈ​ബ്ര​റി​യി​ലെ അ​ല​മാ​ര​ക​ളി​ൽ ഏ​തൊ​ക്കെ പു​സ്ത​ക​ങ്ങ​ൾ ‘ഫ്ര​ഷ്' ആ​യി ഇ​രി​പ്പു​ണ്ടെ​ന്ന് ഇ​നി വീ​ട്ടി​ലി​രു​ന്ന് ഫോ​ണി​ലൂ​ടെ അ​റി​യാം. എ​ന്നി​ട്ട്‌ ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്താ​ൽ മ​തി. പു​സ്ത​ക​ങ്ങ​ൾ വീ​ട്ടി​ലെ​ത്തും.

വാ​യി​ച്ചു​തീ​ർ​ത്ത പു​സ്ത​ക​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും കു​റി​ച്ചു​വ​യ്ക്കാ​ൻ ആ​പ്പി​ൽ ഒ​രു വാ​യ​നാ ഡ​യ​റി​യു​മു​ണ്ട്. വാ​യ​ന​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നും മ​റ്റു​ള്ള​വ​ർ​ക്ക് പു​തി​യ പു​സ്ത​ക​ങ്ങ​ൾ നി​ർ​ദേ​ശി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും.

അ​നി​രു​ദ്ധി​ന്‍റെ പു​സ്ത​ക​പ്രേ​മ​മാ​ണ് ആ​ശ​യ​ത്തി​ന് പി​ന്നി​ൽ. ലൈ​ബ്ര​റി​ക​ളി​ൽ മി​ക​ച്ച പു​സ്ത​ക​ങ്ങ​ളു​ണ്ടാ​യി​ട്ടും വാ​യ​ന കു​റ​യു​ന്ന​തും ട്രെ​ൻ​ഡിം​ഗ് പു​സ്ത​ക​ങ്ങ​ളി​ലേ​ക്ക് മാ​ത്രം ആ​ളു​ക​ൾ ചു​രു​ങ്ങു​ന്ന​തും ക​ണ്ട​പ്പോ​ഴാ​ണ് വാ​യ​ന​ശാ​ല​ക​ളെ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​ൻ അ​നി​രു​ദ്ധ് തീ​രു​മാ​നി​ച്ച​ത്. സാ​മ്പ​ത്തി​ക​വും സാ​ങ്കേ​തി​ക​വു​മാ​യ വെ​ല്ലു​വി​ളി​ക​ളെ മ​റി​ക​ട​ന്നാ​ണ് അ​നി​രു​ദ്ധ് ആ​പ്പ് നി​ർ​മി​ച്ച​ത്. മു​ൻ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ പി​ന്തു​ണ​യും സം​രം​ഭ​ത്തി​ന് ക​രു​ത്താ​യി.

Latest News

Corehub Up