Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Border Fencing

വാ​ക്ക് പാ​ലി​ച്ച് സു​വേ​ന്ദു സ​ർ​ക്കാ​ർ, പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​തി​ർ​ത്തി വേ​ലി​ക്കെ​ട്ടാ​ൻ ബി​എ​സ്എ​ഫി​ന് ആ​യി​രം ഏ​ക്ക​ർ

കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ലെ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 1,025 ഏ​ക്ക​ർ ഭൂ​മി ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സി​ന് കൈ​മാ​റി പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ. അ​ധി​കാ​ര​മേ​റ്റ് 65 ദി​വ​സ​ത്തി​നു​ള്ളി​ൽ സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ട നി​ർ​ണാ​യ​ക​മാ​യ ന​ട​പ​ടി​യാ​ണി​തെ​ന്ന് മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി വ്യ​ക്ത​മാ​ക്കി. അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​യു​ന്ന​തി​നാ​യി വേ​ലി കെ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം.

സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 172.6 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന 1,024.75 ഏ​ക്ക​ർ ഭൂ​മി​യാ​ണ് കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ലാ​യാ​ണ് ബി​എ​സ്എ​ഫി​നാ​യി ഭൂ​മി വി​ട്ടു​ന​ൽ​കി​യ​ത്. ഇ​തി​ൽ മു​ർ​ഷി​ദാ​ബാ​ദ് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​മി (337 ഏ​ക്ക​ർ) കൈ​മാ​റി​യ​ത്. ജ​ൽ​പൈ​ഗു​രി​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് ഭൂ​മി കൈ​മാ​റി​യ​ത് (2.17 ഏ​ക്ക​ർ).

മു​ൻ സ​ർ​ക്കാ​ർ അ​തി​ർ​ത്തി വേ​ലി​ക്കെ​ട്ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി കൈ​മാ​റാ​ൻ വി​മു​ഖ​ത കാ​ണി​ച്ചി​രു​ന്ന​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ലെ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന് 65 ദി​വ​സ​ത്തി​നു​ള്ളി​ൽ 1,000 ഏ​ക്ക​റി​ല​ധി​കം ഭൂ​മി ബി​എ​സ്എ​ഫി​ന് കൈ​മാ​റി ഈ ​പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം ക​ണ്ടു. അ​തി​ർ​ത്തി സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ സ​ഹാ​യ​വും തു​ട​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Latest News

Corehub Up