Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BotchedExecution

America

ടെ​ന്ന​സി​യി​ൽ വധശിക്ഷ പരാജയപ്പെട്ട സംഭവം; രാജിവച്ച് ജ​യി​ൽ മേ​ധാ​വി

നാ​ഷ്‌​വി​ൽ: ടെ​ന്ന​സി​യി​ൽ 50 വ​യ​സു​കാ​രി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ജ​യി​ൽ വ​കു​പ്പ് മേ​ധാ​വി ഫ്രാ​ങ്ക് സ്ട്രാ​ഡ രാ​ജി​വ​ച്ചു.

ഉ​ദ്യോ​ഗ​സ്ഥ​ർ നി​യ​മ​പ​ര​മാ​യ പ്രോ​ട്ടോ​ക്കോ​ളു​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ അ​ന്വേ​ഷ​ണം നി​ഷ്പ​ക്ഷ​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി താ​ൻ സ്ഥാ​നം ഒ​ഴി​യു​ക​യാ​ണെ​ന്നും ഫ്രാ​ങ്ക് സ്ട്രാ​ഡ പ​റ​ഞ്ഞു.

കൊ​ല​ക്കേ​സി​ൽ കു​റ്റ​വാ​ളി​യാ​യ ക്രി​സ്റ്റ പൈ​ക്ക് എ​ന്ന ത​ട​വു​കാ​രി​ക്ക് മാ​ര​ക​മാ​യ വി​ഷാം​ശം കു​ത്തി​വ​ച്ച് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഗു​രു​ത​ര​മാ​യ പി​ഴ​വു​ക​ൾ സം​ഭ​വി​ച്ച​ത്. ര​ണ്ടു ത​വ​ണ വി​ഷം കു​ത്തി​വ​ച്ചെ​ങ്കി​ലും ഇ​വ​ർ മ​രി​ച്ചി​ല്ല.

ത​ട​വു​കാ​രി നി​ല​വി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. ഐ​വി ത​ക​രാ​റ് കാ​ര​ണം മ​രു​ന്ന് ര​ക്ത​ക്കു​ഴ​ലി​ലേ​ക്ക് കൃ​ത്യ​മാ​യി എ​ത്താ​തി​രു​ന്ന​താ​ണ് പി​ഴ​വി​ന് കാ​ര​ണ​മെ​ന്നാ​ണ് നി​യ​മ​വൃ​ത്ത​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ.

1990ൽ 18 ​വ​യ​സു​ള്ള​പ്പോ​ൾ കൊ​ളീ​ൻ സ്ലെ​മ്മ​ർ എ​ന്ന പ​ത്തൊ​ന്പ​തു​കാ​രി​യെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​തി​നാ​ണു ക്രി​സ്റ്റ പൈ​ക്കി​ന് വ​ധ​ശി​ക്ഷ ല​ഭി​ച്ച​ത്.

പെ​ന്‍റോ​ബാ​ർ​ബി​റ്റ​ൽ എ​ന്ന വി​ഷം ര​ണ്ടു ത​വ​ണ കു​ത്തി​വ​ച്ച ക്രി​സ്റ്റ​യ്ക്കു ബോ​ധം ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും ഹൃ​ദ​യ​മി​ടി​പ്പ് നി​ല​ച്ചി​ല്ല. ഇ​വ​ർ ഉ​ച്ച​ത്തി​ൽ കൂ​ർ​ക്കം വ​ലി​ച്ച​താ​യും വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തു കാ​ണാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ടെ​ന്ന​സി സം​സ്ഥാ​ന​ത്ത് ഇ​രു​ന്നൂ​റു വ​ർ​ഷ​ത്തി​നി​ടെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ടു​ന്ന ആ​ദ്യ വ​നി​ത​യാ​ണു ​ക്രി​സ്റ്റ.

Latest News

Corehub Up