പട്ടിക്കാട്: എടപ്പലം സ്വദേശി ചിറക്കൽ വീട്ടിൽ റോയുടെ പെട്ടി ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു. ഇന്നലെ പുലർച്ചെ 1.30നാണ് സംഭവം.
തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. സംഭവം അറിഞ്ഞ ഉടൻ വീട്ടുകാർ തീ അണയ്ക്കുകയായിരുന്നു. ഓട്ടോയുടെ പിന്നിലെ പെട്ടിയിൽ സൂക്ഷിച്ചിരുന്ന പച്ചക്കറി കയറ്റുന്ന പ്ലാസ്റ്റിക് ബോക്സും മേൽക്കൂരയും കത്തിനശിച്ചു. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.