Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BoxOfficeCollection

ഇ​ന്ത്യ​യി​ൽ നി​ന്നും കോ​ടി​ക​ൾ കൊ​യ്തെ​ടു​ത്ത് സ്പൈ​ഡ​ർ​മാ​ൻ; കേ​ര​ള​ത്തി​ൽ നി​ന്നും റി​ക്കാ​ർ​ഡ് നേ​ട്ടം

ഹോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളു​ടെ എ​ല്ലാ ബോ​ക്സ്ഓ​ഫി​സ് റി​ക്കാ​ർ​ഡു​ക​ളും ത​ക​ർ​ത്തെ​റി​ഞ്ഞ് സ്പൈ​ഡ​ർ​മാ​ൻ: ബ്രാ​ൻ ന്യൂ ​ഡേ മു​ന്നേ​റു​ന്നു. ഇ​ന്ത്യ​യി​ൽ റി​ലീ​സ് ചെ​യ്ത ആ​ദ്യ ആ​ഴ്ച​യി​ൽ ത​ന്നെ 300 കോ​ടി​യി​ല​ധി​കം ഗ്രോ​സ് നേ​ടു​ന്ന ആ​ദ്യ ഹോ​ളി​വു​ഡ് ചി​ത്ര​മാ​യി ഇ​ത് മാ​റി. സോ​ണി പി​ക്ചേ​ഴ്സ് ആ​ണ് ഈ ​ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്.

കേ​ര​ള​ത്തി​ലും ചി​ത്ര​ത്തി​ന്‍റെ ജൈ​ത്ര​യാ​ത്ര തു​ട​രു​ക​യാ​ണ്. ഇ​തു​വ​രെ 20 കോ​ടി​യാ​ണ് കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ൽ നി​ന്നു​ള്ള ക​ല​ക്‌​ഷ​ൻ. ആ​ദ്യ​ദി​നം ത​ന്നെ 5.5 കോ​ടി​യാ​ണ് വാ​രി​യ​ത്.

കേ​ര​ള​ത്തി​ൽ ഈ ​റി​ക്കാ​ർ​ഡ് നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ഹോ​ളി​വു​ഡ് ചി​ത്ര​വും ഇ​തു​ത​ന്നെ​യാ​ണ്.

സാ​ക്നി​ൽ​ക്കി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 72.44 കോ​ടി​യാ​യി​രു​ന്നു സി​നി​മ​യു​ടെ ആ​ദ്യ ദി​ന ഗ്രോ​സ് ക​ല​ക്‌​ഷ​ൻ. ആ​കെ നെ​റ്റ് ക​ല​ക്‌​ഷ​ൻ 60.60 കോ​ടി​യും. ഇ​ന്ത്യ​യി​ൽ ഒ​രു ഹോ​ളി​വു​ഡ് സി​നി​മ​യ്ക്കു ല​ഭി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ല​ക്‌​ഷ​നാ​ണി​ത്.

ഷാ​രു​ഖ് ഖാ​ൻ ചി​ത്രം പ​ഠാ​ൻ (2023), ധു​ര​ന്ധ​ർ (2025) എ​ന്നി​വ​യു​ടെ ആ​ദ്യ ദി​ന ക​ല​ക്‌​ഷ​ന്‍ റി​ക്കാ​ർ​ഡും സ്പൈ​ഡ​ർ​മാ​ൻ മ​റി​ക​ട​ന്നു. അ​വ​ഞ്ചേ​ഴ്സ്: എ​ൻ​ഡ്ഗെ​യിം (65 കോ​ടി ഗ്രോ​സ്, 53 കോ​ടി നെ​റ്റ്), അ​വ​താ​ർ: ദ് ​വേ ഓ​ഫ് വാ​ട്ട​ർ (48 കോ​ടി ഗ്രോ​സ്, 40 കോ​ടി നെ​റ്റ്) എ​ന്നി​വ​യു​ടെ റി​ക്കാ​ർ​ഡു​ക​ളും ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യി. 

Latest News

Corehub Up