ചിത്രത്തിന്റെ പോസ്റ്റർ
ഹോളിവുഡ് ചിത്രങ്ങളുടെ എല്ലാ ബോക്സ്ഓഫിസ് റിക്കാർഡുകളും തകർത്തെറിഞ്ഞ് സ്പൈഡർമാൻ: ബ്രാൻ ന്യൂ ഡേ മുന്നേറുന്നു. ഇന്ത്യയിൽ റിലീസ് ചെയ്ത ആദ്യ ആഴ്ചയിൽ തന്നെ 300 കോടിയിലധികം ഗ്രോസ് നേടുന്ന ആദ്യ ഹോളിവുഡ് ചിത്രമായി ഇത് മാറി. സോണി പിക്ചേഴ്സ് ആണ് ഈ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്.
കേരളത്തിലും ചിത്രത്തിന്റെ ജൈത്രയാത്ര തുടരുകയാണ്. ഇതുവരെ 20 കോടിയാണ് കേരളത്തിലെ തിയറ്ററുകളിൽ നിന്നുള്ള കലക്ഷൻ. ആദ്യദിനം തന്നെ 5.5 കോടിയാണ് വാരിയത്.
കേരളത്തിൽ ഈ റിക്കാർഡ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഹോളിവുഡ് ചിത്രവും ഇതുതന്നെയാണ്.
സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം 72.44 കോടിയായിരുന്നു സിനിമയുടെ ആദ്യ ദിന ഗ്രോസ് കലക്ഷൻ. ആകെ നെറ്റ് കലക്ഷൻ 60.60 കോടിയും. ഇന്ത്യയിൽ ഒരു ഹോളിവുഡ് സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന കലക്ഷനാണിത്.
ഷാരുഖ് ഖാൻ ചിത്രം പഠാൻ (2023), ധുരന്ധർ (2025) എന്നിവയുടെ ആദ്യ ദിന കലക്ഷന് റിക്കാർഡും സ്പൈഡർമാൻ മറികടന്നു. അവഞ്ചേഴ്സ്: എൻഡ്ഗെയിം (65 കോടി ഗ്രോസ്, 53 കോടി നെറ്റ്), അവതാർ: ദ് വേ ഓഫ് വാട്ടർ (48 കോടി ഗ്രോസ്, 40 കോടി നെറ്റ്) എന്നിവയുടെ റിക്കാർഡുകളും ഇതോടെ പഴങ്കഥയായി.
Tags : SpiderManBrandNewDay BoxOfficeCollection KeralaBoxOffice HollywoodBlockbuster