Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BoxOfficeHit

മോഹൻലാൽ ചിത്രം 'തുടരും' പിന്തള്ളി വാഴ 2; ബോക്സ് ഓഫീസിൽ റെക്കോർഡ് നേട്ടം

തിയേറ്ററുകളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന 'വാഴ 2' ബോക്സ് ഓഫീസിൽ ചരിത്രപരമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നവാഗത സംവിധായകൻ സവിൻ സാ അണിയിച്ചൊരുക്കിയ ഈ ചിത്രം, പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ സ്വീകരിച്ച് കുതിക്കുകയാണ്.

ഹ്യൂമറും ഇമോഷനും ഒത്തിണങ്ങിയ ഒരു സമ്പൂർണ എന്‍റർടെയ്‌നർ എന്ന നിലയിൽ ചിത്രം ഇതിനോടകം തന്നെ ആഗോളതലത്തിൽ 200 കോടി രൂപയുടെ കളക്ഷൻ പിന്നിട്ടു കഴിഞ്ഞു.

കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 119.50 കോടി രൂപയാണ് വാഴ 2 ഇതുവരെ നേടിയത്. മോഹൻലാലിന്‍റെ ഹിറ്റ് ചിത്രമായ 'തുടരും' കേരളത്തിൽ നിന്ന് നേടിയ 118.90 കോടി രൂപയുടെ ലൈഫ് ടൈം കളക്ഷൻ റെക്കോർഡാണ് വാഴ 2 ഇപ്പോൾ മറികടന്നത്.

ചിത്രത്തിന്‍റെ ആദ്യ ഭാഗം സൃഷ്ടിച്ച തരംഗവും ഹൈപ്പും ഒട്ടും കുറയാതെ തന്നെ നിലനിർത്താൻ രണ്ടാം ഭാഗത്തിന് സാധിച്ചിട്ടുണ്ട്. ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ആവേശകരമായ ഒരു സിനിമാനുഭവമാണ്.

രണ്ട് ഭാഗങ്ങളെയും തമ്മിൽ കോർത്തിണക്കുന്നതിൽ തിരക്കഥാകൃത്ത് കാണിച്ച മിടുക്ക് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. ഈ വിജയയാത്ര തുടരുമ്പോൾ, വരും ദിവസങ്ങളിൽ കൂടുതൽ റെക്കോർഡുകൾ വാഴ 2 തിരുത്തിക്കുറിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

Latest News

Corehub Up