Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BoyFriend

പ്രണയത്തിൽനിന്നു പിൻമാറി: യുവതിയെ കുത്തിക്കൊന്നു; ആൺസുഹൃത്ത് അറസ്റ്റിൽ

പ​​റ​​വൂ​​ര്‍: പ്ര​​ണ​​യ​​ത്തി​​ൽ​​നി​​ന്നു പി​​ൻ​​മാ​​റി​​യ യു​​വ​​തി​​യെ ആ​​ൺ​​സു​​ഹൃ​​ത്ത് കു​​ത്തി​​ക്കൊ​​ല​​പ്പെ​​ടു​​ത്തി. ആ​​ലു​​വ എ​​ട​​ത്ത​​ല എ​​ന്‍എ​​ഡി ക​​വ​​ല പു​​റ​​ത്തു​​പാ​​റ വീ​​ട്ടി​​ല്‍ ശ​​ശി​​കു​​മാ​​റി​​ന്‍റെ​​യും സാ​​ബി​​ത​​യു​​ടെ​​യും മ​​ക​​ള്‍ പി.​​എ​​സ്. സു​​ര​​മ്യ​​യാ​​ണു (24) മ​​രി​​ച്ച​​ത്. സം​​ഭ​​വ​​ത്തി​​ല്‍ ആ​​ണ്‍സു​​ഹൃ​​ത്ത് വ​​ട​​ക്കേ​​ക്ക​​ര മു​​റ​​വ​​ന്തു​​രു​​ത്ത് കോ​​ല​​ഞ്ചേ​​രി ഷി​​ബി​​നെ (34) പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​തി​​നൊ​​ന്ന​​ര​​യോ​​ടെ മു​​റ​​വ​​ന്തു​​രു​​ത്തി​​ലെ ഷി​​ബി​​ന്‍റെ വീ​​ട്ടി​​ല്‍ വ​​ച്ചാ​​യി​​രു​​ന്നു കൊ​​ല​​പാ​​ത​​കം. അ​​ഞ്ചു വ​​ര്‍ഷ​​ത്തി​​ലേ​​റെ​​യാ​​യി ഇ​​രു​​വ​​രും അ​​ടു​​പ്പ​​ത്തി​​ലാ​​യി​​രു​​ന്നു. നാ​​ലു മാ​​സം മു​​മ്പ് പെ​​ണ്‍കു​​ട്ടി ബ​​ന്ധ​​ത്തി​​ല്‍നി​​ന്നു പി​​ന്മാ​​റി​​യ​​താ​​ണ് കൊ​​ല​​പാ​​ത​​ക​​ത്തി​​ല്‍ ക​​ലാ​​ശി​​ച്ച​​ത്.

പി​​ന്മാ​​റ്റ​​ത്തി​​ല്‍ താ​​ത്പ​​ര്യ​​മി​​ല്ലാ​​തി​​രു​​ന്ന ഷി​​ബി​​ന്‍ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ പ​​റ​​ഞ്ഞു​​തീ​​ര്‍ക്കാ​​മെ​​ന്നു പ​​റ​​ഞ്ഞ് വി​​ളി​​ച്ച​​തി​​നെ​​ത്തു​​ട​​ര്‍ന്ന് സു​​ര​​മ്യ ഇ​​ന്ന​​ലെ രാ​​വി​​ലെ ബ​​സി​​ല്‍ പ​​റ​​വൂ​​രി​​ലെ​​ത്തി. സി​​എ പ​​ഠ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ആ​​ലു​​വ ബാ​​ങ്ക് ക​​വ​​ല​​യി​​ലെ ഒ​​രു സ്ഥാ​​പ​​ന​​ത്തി​​ല്‍ ട്രെ​​യി​​നി​​യാ​​യി ജോ​​ലി ചെ​​യ്തി​​രു​​ന്ന സു​​ര​​മ്യ ജോ​​ലി​​ക്കു പോ​​കു​​ക​​യാ​​ണെ​​ന്നു പ​​റ​​ഞ്ഞാ​​ണു രാ​​വി​​ലെ വീ​​ട്ടി​​ല്‍ നി​​ന്നി​​റ​​ങ്ങി​​യ​​ത്.

പ​​റ​​വൂ​​രി​​ലെ​​ത്തി​​യ സു​​ര​​മ്യ​​യെ ഷി​​ബി​​ന്‍ ബൈ​​ക്കി​​ല്‍ ത​​ന്‍റെ വീ​​ട്ടി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യി. ഇ​​വി​​ടെ വ​​ച്ചു​​ള്ള സം​​സാ​​ര​​ത്തി​​നി​​ടെ ഇ​​രു​​വ​​രും ത​​മ്മി​​ല്‍ ത​​ര്‍ക്ക​​മു​​ണ്ടാ​​യി. ഇ​​തി​​നി​​ടെ ഷി​​ബി​​ന്‍ മു​​റി​​യി​​ല്‍ വ​​ച്ച് ക​​ത്തി​​യെ​​ടു​​ത്തു സു​​ര​​മ്യ​​യെ കു​​ത്തു​​ക​​യാ​​യി​​രു​​ന്നു. പി​​ന്നാ​​ലെ മു​​റി​​യി​​ല്‍നി​​ന്നു പു​​റ​​ത്തി​​റ​​ങ്ങി​​യ ഷി​​ബി​​ന്‍ ബൈ​​ക്കി​​ല്‍ വ​​ട​​ക്കേ​​ക്ക​​ര പോ​​ലീ​​സ് സ്‌​​റ്റേ​​ഷ​​നി​​ലെ​​ത്തി കീ​​ഴ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. പി​​ന്നീ​​ട് പോ​​ലീ​​സും നാ​​ട്ടു​​കാ​​രും ചേ​​ര്‍ന്ന് സു​​ര​​മ്യ​​യെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചു. ക​​ഴു​​ത്തി​​ലും നെ​​ഞ്ചി​​ലു​​മാ​​ണു സു​​ര​​മ്യ​​ക്കു കു​​ത്തേ​​റ്റ​​ത്. ഇ​​രു​​വ​​രും ത​​മ്മി​​ലു​​ണ്ടാ​​യ പി​​ടി​​വ​​ലി​​യി​​ല്‍ ഷി​​ബി​​ന്‍റെ കൈ​​ക​​ള്‍ക്കും മു​​റി​​വേ​​റ്റു.

ഇ​​ന്‍ക്വ​​സ്റ്റി​​ന് ശേ​​ഷം സു​​ര​​മ്യ​​യു​​ടെ മൃ​​ത​​ദേ​​ഹം എ​​റ​​ണാ​​കു​​ളം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് മോ​​ര്‍ച്ച​​റി​​യി​​ലേ​​ക്ക് മാ​​റ്റി. പോ​​സ്റ്റ്‌​​മോ​​ര്‍ട്ട​​ത്തി​​നു ശേ​​ഷം ഇ​​ന്ന് ബ​​ന്ധു​​ക്ക​​ള്‍ക്ക് വി​​ട്ടു​​ന​​ല്‍കും. സം​​സ്‌​​കാ​​രം ഇ​​ന്ന് ന​​ട​​ക്കും. സ​​ഹോ​​ദ​​ര​​ന്‍: സൂ​​ര​​ജ്.

National

കാമുകനൊപ്പം ഹോട്ടലിൽ മുറിയെടുത്തു; സുഹൃത്തിനെ വിളിച്ചശേഷം യുവതി ജീവനൊടുക്കി

ഹൈദരാബാദ്: ഹോട്ടലിൽ കാമുകനൊപ്പം മുറിയെടുത്ത യുവതി ജീവനൊടുക്കി. ഹൈദരാബാദിലെ ലാങർ ഹൗസ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇവിടെയുള്ള ഒരു ഹോട്ടലിൽ ആൺ സുഹൃത്തുമായി എത്തി മുറിയെടുത്ത ക്ലബ് നർത്തകിയായി ജോലി ചെയ്യുന്ന യുവതിയാണ് മറ്റൊരു സുഹൃത്തിനെ വീഡിയോ കോൾ ചെയ്ത ശേഷം ജീവനൊടുക്കി.

പോലീസ് നൽകുന്ന വിവരം അനുസരിച്ച് വിവാഹിതയായ യുവതി പബ്ബിൽവച്ചാണ് ആറുമാസം മുൻപ് യുവാവിനെ കണ്ടുമുട്ടിയത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരും ഒരുമിച്ചെത്തി ഹോട്ടലിൽ മുറിയെടുത്തത്. കുറച്ചു സമയം മുറിയിൽ ചെലവിട്ട ശേഷം യുവാവ് മടങ്ങി.

മുറിയിലെത്തിയ ശേഷം ഇരുവരും ബിരിയാണി ഉൾപ്പെടെയുള്ള ഭക്ഷണവും വാങ്ങിയിരുന്നു. തുടർന്ന് പുലർച്ചെ സ്ത്രീ മറ്റൊരു സുഹൃത്തിനെ വിഡിയോ കോൾ ചെയ്ത് സംസാരിച്ചു. ഇതിനു ശേഷം യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

National

ഗ​ർ​ഭി​ണി​യാ​യ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; കാ​മു​ക​ൻ അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഗ​ർ​ഭി​ണി​യാ​യ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ കാ​മു​ക​ൻ അ​റ​സ്റ്റി​ൽ. സ​രൈ​യ ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള വി​ഷാ​ൽ പാ​ൽ എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സീ​താ​പു​ർ ജി​ല്ല​യി​ലെ സ​ന്ദാ​ന​യി​ൽ നി​ന്നു​ള്ള 19 വ​യ​സു​കാ​രി​യെ ആ​ണ് വി​ഷാ​ൽ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ല​ക്നോ​വി​ന് സ​മീ​പ​ത്തു​ള്ള വ​ന​പ്ര​ദേ​ശ​ത്ത് വ​ച്ചാ​ണ് വി​ഷാ​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്.

പെ​ൺ​കു​ട്ടി​യെ ക​ഴി​ഞ്ഞ മാ​സം 25 മു​ത​ൽ കാ​ണാ​താ​യി​രു​ന്നു. ഒ​രാ​ൾ ത​ട്ടി​കൊ​ണ്ടു​പോ​യെ​ന്ന് വി​വ​രം ല​ഭി​ച്ച​തോ​ടെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ൽ വി​ഷാ​ൽ പാ​ലി​നെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ക​യും ചൊ​ദ്യം ചെ​യ്യു​ക​യും ആ​യി​രു​ന്നു. വി​ഷാ​ൽ പാ​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ വി​വ​രം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഗ​ർ​ഭി​ണി​യാ​യ​തി​നെ കു​റി​ച്ചു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് യു​വ​തി​യെ കൊ​ന്ന​തെ​ന്നാ​ണ് വി​ഷാ​ൽ പ​റ​ഞ്ഞ​ത്.

വി​ഷാ​ൽ പാ​ൽ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് വ​ന​പ്ര​ദേ​ശ​ത്ത് എ​ത്തി​യ പോ​ലീ​സ് സം​ഘം യു​വ​തി​യു​ടെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പോ​ലീ​സ് വി​ഷാ​ലി​നെ അ​റ​സ്റ്റ് ചെ​യ്തു. തു​ട​ർ​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടാ​ൻ ശ്ര​മി​ച്ച വി​ഷാ​ലി​നെ പോ​ലീ​സ് സാ​ഹ​സീ​ക​മാ​യി പി​ടി​കൂ​ടി.

National

വാ​ക്കു​ത​ർ​ക്കം; യു​വ​തി​യെ കാ​മു​ക​ൻ വെ​ടി​വ​ച്ചു കൊ​ന്നു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ യു​വ​തി​യെ കാ​മു​ക​ൻ വെ​ടി​വ​ച്ചു​കൊ​ന്നു. സിം​ദേ​ഗ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

കൊ​ലെ​ബി​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ന​വ​തോ​ളി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ജെ​ബ പ​ർ​വീ​ൻ(22)​ആ​ണ് മ​രി​ച്ച​ത്. യു​വ​തി​യു​ടെ ത​ല​യ്ക്കാ​ണ് വെ​ടി​യേ​റ്റ​ത്. ഇ​വ​രെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു.

പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു​വെ​ന്നും ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നും പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

 

Kerala

ആണ്‍സുഹൃത്തിനെ കത്തി കാട്ടി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: പ്ര​​​തി​​​ക​​​ള്‍ പി​​​ടി​​​യി​​​ല്‍

കൊ​​​ച്ചി: ആ​​​ണ്‍സു​​​ഹൃ​​​ത്തി​​​നെ ക​​​ത്തി കാ​​​ണി​​​ച്ചു ഭ​​​യ​​​പ്പെ​​​ടു​​​ത്തി യു​​​വ​​​തി​​​യെ ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്യാ​​​ന്‍ ശ്ര​​​മി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ള്‍ പി​​​ടി​​​യി​​​ല്‍. നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ കൊ​​​ല്ലം ചാ​​​ത്ത​​​ന്നൂ​​​ര്‍ സ്വ​​​ദേ​​​ശി രാ​​​ഹു​​​ല്‍ (39), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ട​​​വ സ്വ​​​ദേ​​​ശി ഡാ​​​നി​​​ഷ് (28)എ​​​ന്നി​​​വ​​​രാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍ട്ര​​​ല്‍ പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ഇ​​​ക്ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് റെ​​​യി​​​ല്‍വേ സ്റ്റേ​​​ഷ​​​ന് എ​​​തി​​​ര്‍വ​​​ശ​​​മു​​​ള്ള കാ​​​ടു​​​പി​​​ടി​​​ച്ചു കി​​​ട​​​ക്കു​​​ന്ന ഹോ​​​ട്ട​​​ല്‍ സ​​​മു​​​ച്ച​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. രാ​​​ത്രി ഒ​​​മ്പ​​​തോ​​​ടെ സൗ​​​ത്ത് റെ​​​യി​​​ല്‍വേ സ്റ്റേ​​​ഷ​​​ന്‍ റോ​​​ഡി​​​ല്‍ എ​​​ത്തി​​​യ സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ യു​​​വാ​​​വും യു​​​വ​​​തി​​​യും മ​​​ഴ ന​​​ന​​​യാ​​​തി​​​രി​​​ക്കാ​​​ന്‍ ഈ ​​​കെ​​​ട്ടി​​​ട​​​ത്തി​​​നു​​​ള്ളി​​​ല്‍ ക​​​യ​​​റി നി​​​ന്നു. മ​​​ഴ ശ​​​ക്ത​​​മാ​​​യ​​​പ്പോ​​​ള്‍ അ​​​വ​​​ര്‍ മു​​​ക​​​ളി​​​ല​​​ത്തെ നി​​​ല​​​യി​​​ലേ​​​ക്കു ക​​​യ​​​റി.

ആ ​​​സ​​​മ​​​യം പ്ര​​​തി​​​ക​​​ള്‍ ഈ ​​​കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ മ​​​ദ്യ​​​പി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മു​​​ക​​​ളി​​​ലേ​​​ക്കു പോ​​​യ സു​​​ഹൃ​​​ത്തു​​​ക്ക​​​ള്‍ ഇ​​​വ​​​ര്‍ ഇ​​​രി​​​ക്കു​​​ന്ന​​​ത് ക​​​ണ്ടി​​​ല്ലാ​​​യി​​​രു​​​ന്നു. ഇ​​​വ​​​ര്‍ പോ​​​യ​​​തി​​​നെ പി​​​ന്നാ​​​ലെ പ്ര​​​തി​​​ക​​​ളും മു​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി. അ​​​വി​​​ടെ വ​​​ച്ചാ​​​ണ് സു​​​ഹൃ​​​ത്തി​​​നെ മ​​​ര്‍ദി​​​ക്കു​​​ക​​​യും ക​​​ത്തി കാ​​​ണി​​​ച്ചു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും തു​​​ട​​​ര്‍ന്ന് പ​​​രാ​​​തി​​​ക്കാ​​​രി​​​യെ ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്യാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​ത്. തു​​​ട​​​ര്‍ന്ന് യു​​​വ​​​തി പ്ര​​​തി​​​ക​​​ളി​​​ല്‍ ഒ​​​രാ​​​ളു​​​ടെ കൈ​​​യി​​​ല്‍ ക​​​ടി​​​ച്ച​​​തി​​​നു​​​ശേ​​​ഷം അ​​​വി​​​ടെ​​​നി​​​ന്ന് ആ​​​ണ്‍സു​​​ഹൃ​​​ത്തു​​​മാ​​​യി ഓ​​​ടി രക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ ​​​സമ​​​യം​​​ത​​​ന്നെ അ​​​വ​​​ര്‍ പോ​​​ലീ​​​സ് ക​​​ണ്‍ട്രോ​​​ള്‍ റൂ​​​മി​​​ല്‍ വി​​​വ​​​രം അ​​​റി​​​യി​​​ച്ചു. ഉ​​​ട​​​ന്‍ത​​​ന്നെ പോ​​​ലീ​​​സ് അവി​​​ടെ സ്ഥ​​​ല​​​ത്തെ​​​ത്തി. അ​​​പ്പോ​​​ഴേ​​​ക്കും പ്ര​​​തി​​​ക​​​ള്‍ ര​​​ക്ഷ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

സം​​​ഭ​​​വ​​​ത്തി​​​നു​​​ശേ​​​ഷം ക​​​ടു​​​ത്ത മാ​​​ന​​​സി​​​ക സം​​​ഘ​​​ര്‍ഷ​​​ത്തി​​​ലാ​​​യ യു​​​വ​​​തി പ​​​രാ​​​തി ന​​​ല്‍കാ​​​ന്‍ വി​​​മു​​​ഖ​​​ത കാ​​​ണി​​​ച്ചു​​​വെ​​​ങ്കി​​​ലും എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍ട്ര​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ പ്രേ​​​മാ​​​ന​​​ന്ദ കൃ​​​ഷ്ണ മു​​​ന്‍കൈ​​​യെ​​​ടു​​​ത്ത് പ്ര​​​ത്യേ​​​ക കൗ​​​ണ്‍സ​​​ലിം​​​ഗ് ന​​​ല്‍കു​​​ക​​​യും തു​​​ട​​​ര്‍ന്ന് പി​​​റ്റേ​​​ന്ന് ഉ​​​ച്ച​​​യോ​​​ടെ ന​​​ല്‍കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍ട്ര​​​ല്‍ സ്റ്റേ​​​ഷ​​​നി​​​ല്‍ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

സെ​​​ന്‍ട്ര​​​ല്‍ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ ജി​​​ജോ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. കു​​​റ്റ​​​കൃ​​​ത്യം ന​​​ട​​​ന്ന കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ സി​​​സി​​​ടി​​​വി കാ​​​മ​​​റ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ പ്ര​​​തി​​​ക​​​ളി​​​ല്‍ ഒ​​​രാ​​​ള്‍ സ​​​ഞ്ച​​​രി​​​ച്ച ബൈ​​​ക്കി​​​ല്‍നി​​​ന്നാ​​​ണു കേ​​​സി​​​ന്‍റെ നി​​​ര്‍ണാ​​​യ​​​ക വി​​​വ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​ത്. ആ ​​​ബൈ​​​ക്കി​​​നെ ചു​​​റ്റി​​​പ്പ​​​റ്റി​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് പോ​​​ലീ​​​സി​​​നെ പ്ര​​​തി​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ച​​​ത്.

പി​​​ടി​​​യി​​​ലാ​​​യ ര​​​ണ്ടു പ്ര​​​തി​​​ക​​​ള്‍ക്കു​​​മെ​​​തി​​​രേ പ​​​ത്തി​​​ലേ​​​റെ കേ​​​സു​​​ക​​​ളു​​​ണ്ട്. മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​യ ഡാ​​​നി​​​ഷ് പോ​​​ലീ​​​സി​​​നെ ആ​​​ക്ര​​​മി​​​ച്ചു ര​​​ക്ഷ​​​പ്പെ​​​ട്ട് ഓ​​​ടി കെ​​​എ​​​സ്ആ​​​ര്‍ടി​​​സി സ്റ്റാ​​​ന്‍ഡി​​​നു സ​​​മീ​​​പ​​​മു​​​ള്ള തോ​​​ട്ടി​​​ലേ​​​ക്ക് എ​​​ടു​​​ത്തു​​​ചാ​​​ടി​​​യെ​​​ങ്കി​​​ലും പി​​​ന്നാ​​​ലെ എ​​​ത്തി​​​യ പോ​​​ലീ​​​സ് ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടി.

Kerala

പെ​ൺ​കു​ട്ടി​യെ കാ​മു​ക​നൊ​പ്പം പോ​കാ​ൻ അ​നു​വ​ദി​ച്ച് കോ​ട​തി; കോ​ട​തി പ​രി​സ​ര​ത്ത് കൂ​ട്ട​ത്ത​ല്ല്

താ​മ​ര​ശേ​രി: കാ​മു​ക​ന്‍റെ കൂ​ടെ പോ​വാ​ൻ പെ​ൺ​കു​ട്ടി​യെ താ​മ​ര​ശേ​രി കോ​ട​തി അ​നു​വ​ദി​ച്ച​തി​ന് പി​ന്നാ​ലെ കോ​ട​തി പ​രി​സ​ര​ത്ത് ഇ​രു​കൂ​ട്ട​രും ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി. യു​വ​തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും യു​വാ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് കോ​ട​തി പ​രി​സ​ര​ത്ത് പ​ര​സ്പ​രം ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി​യ​ത്.

ക​ഴി​ഞ്ഞ നാ​ലി​നാ​ണ് മു​ക്കം സ്വ​ദേ​ശി​ക​ളു​ടെ മ​ക​ളെ കാ​ണാ​താ​യ​ത്. പി​ന്നാ​ലെ കു​ടും​ബം മു​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പി​ന്നാ​ലെ ആ​ൺ​സു​ഹൃ​ത്തി​നെ​യും യു​വ​തി​യേ​യും പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യ​തി​നാ​ൽ (20) സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം വി​ടാ​ൻ കോ​ട​തി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കോ​ട​തി​ക്ക് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് യു​വ​തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും യു​വാ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും ത​മ്മി​ൽ അ​ടി​പി​ടി​യാ​യ​ത്. മ​ക​ളെ അ​നു​ന​യി​പ്പി​ച്ച് വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ വീ​ട്ടു​കാ​ർ ശ്ര​മി​ച്ച​ത് യു​വാ​വ് എ​തി​ർ​ത്ത​താ​ണ് അ​ടി​പി​ടി​യി​ലെ​ത്തി​ച്ച​ത്. പി​ന്നാ​ലെ യു​വ​തി യു​വാ​വി​നൊ​പ്പം പോ​വു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

National

വിവാഹം കഴിഞ്ഞു മടങ്ങവേ വധുവിനെ തോക്ക് ചൂണ്ടി മുൻ കാമുകൻ തട്ടിക്കൊണ്ടുപോയി

ഭുവനേശ്വർ: വിവാഹ ചടങ്ങുകൾക്കുശേഷം ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവവധുവിനെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെയാണ് സംഭവം.

ഒഡീഷയിലെ കാന്തമാലിൽ നടന്ന വിവാഹം ശേഷം ബോലാംഗീർ സ്വദേശിയായ വരൻ ഹരിബന്ധു പട്ടേലിനൊപ്പം ഭർതൃവീട്ടിലേക്ക് പോയ യുവതിയെയയാണ് കാമുകനും കൂട്ടാളികളും ചേർന്ന് തട്ടിക്കൊണ്ടുപോയത്.

വരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികൾ വധുവിനെ ബലമായി വാഹനത്തിൽ നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ വരൻ തർഭ പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ഊർജിതമാക്കി.

Kerala

മ​ല​പ്പു​റ​ത്ത് കാ​ണാ​താ​യ 14 വയസുകാ​രി​ മ​രി​ച്ച നി​ല​യി​ൽ; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​സു​ഹൃ​ത്ത് പി​ടി​യി​ൽ

മ​ല​പ്പു​റം: ക​രു​വാ​ര​ക്കു​ണ്ട് തൊ​ടി​യ​പ്പു​ല​ത്ത് കാ​ണാ​താ​യ 14 വയസുകാ​രി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ണി​യ​മ്പ​ല​ത്തി​നും തൊ​ടി​യ​പു​ല​ത്തി​നും ഇ​ട​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​നോ​ട് ചേ​ർ​ന്നു​ള്ള കു​റ്റി​ക്കാ​ട്ടി​ലാ​ണ് കു​ട്ടി ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച സ്കൂ​ളി​ലേ​ക്ക് പോ​യ പെ​ൺ​കു​ട്ടി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ല്‍ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യ 16 വയസുകാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കു​ടും​ബം പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൈ​ക​ൾ കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​ണ്.

കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ മു​റി​വേ​റ്റ പാ​ടു​ക​ളു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ക​ഴു​ത്ത് ഞെ​രി​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം. ബ​ലാ​ത്സം​ഗം ന​ട​ന്ന​താ​യി പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Kerala

ഒ​ളി​ച്ചോ​ടി​യ സ്ഥാ​നാ​ർ​ഥി ഹാ​ജ​ർ; ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം വി​ട്ടു കോ​ട​തി

ത​ല​ശേ​രി: വി​വാ​ദ​ങ്ങ​ൾ​ക്കു വി​രാ​മ​മി​ട്ടു​കൊ​ണ്ട് കാ​ണാ​താ​യ യു​ഡി​എ​ഫ് വ​നി​താ സ്ഥാ​നാ​ർ​ഥി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ സ്വ​ന്തം ഇ​ഷ്‌​ട​പ്ര​കാ​രം ആ​ൺ​സു​ഹൃ​ത്തി​നോ​ടൊ​പ്പം കോ​ട​തി വി​ട്ട​യ​ച്ചു. ഇ​തോ​ടെ ന​വമാ​ധ്യ​മ​ങ്ങ​ളും രാ​ഷ്‌ട്രീ​യ​ പാ​ർ​ട്ടി​ക​ളും കൊ​ട്ടി​ഘോ​ഷി​ച്ച ഒ​ളി​ച്ചോ​ട്ട വി​വാ​ദ​ത്തി​നു വി​രാ​മ​മാ​യി.

ചൊ​ക്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി​യും മു​സ്‌​ലിം ​ലീ​ഗ് പ്ര​വ​ർ​ത്ത​ക​യു​മാ​യ മേ​ക്കു​ന്ന് മ​ത്തി​പ്പ​റ​മ്പ് തൈ​പ്പ​റ​മ്പ​ത്ത് അ​റു​വ​യാ​ണ് (32) ചൊവ്വാഴ്ച വൈ​കു​ന്നേ​രം ചൊ​ക്ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ​ത്.

അ​റു​വ​യെ കാ​ണാ​നി​ല്ലെ​ന്നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ കൂ​ടെ പോ​യ​താ​യും കാ​ണി​ച്ച് മാ​താ​വ് ന​ജ്മ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ചൊ​ക്ലി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്. ആ​ൺസു​ഹൃ​ത്ത് വ​ലി​യാ​ണ്ടി പീ​ടി​ക തൊ​ണ്ടി​യി​ന്‍റ​വി​ട താ​ഴെ കു​നി​യി​ൽ റോ​ഷി​ത്തി​നോ​ടൊ​പ്പം സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ അ​റു​വ​യെ രാ​ത്രി​യി​ൽ ത​ല​ശേ​രി ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​ന്‍റെ മു​മ്പി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ആ​ൺ സു​ഹൃ​ത്തി​നൊ​പ്പം പോ​കാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്.

മു​സ്‌​ലിം ​ലീ​ഗ് പ്ര​വ​ർ​ത്ത​ക​യാ​യ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നു ബി​ജെ​പി മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി​ദാ​സ് പ​റ​ഞ്ഞു.

കാ​വി മു​ണ്ടു​ടു​ക്കു​ക​യും ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ന​ട​ക്കു​ക​യും ചെ​യ്യാ​റു​ള്ള റോ​ഷി​ത്ത് ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​ന​ല്ല. റോ​ഷി​ത്തും കു​ടും​ബ​വും സി​പി​എം ആ​ണെ​ന്നും ഹ​രി​ദാ​സ് വ്യ​ക്ത​മാ​ക്കി.

ആ​ദ്യ വി​വാ​ഹ​ത്തി​ൽ മ​ക്ക​ളു​ള്ള യു​വ​തി ഒ​ളി​ച്ചോ​ട്ടം വി​വാ​ദ​മാ​യ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽനി​ന്നു വി​ട്ടുനി​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Latest News

Corehub Up