Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brahmagiri:

Wayanad

ബ്ര​ഹ്മ​ഗി​രി: ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി​യു​മാ​യി പാ​ർ​ട്ടി ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യി​ൽ നി​ക്ഷേ​പി​ച്ച തു​ക തി​രി​കെ ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് നി​ക്ഷേ​പ​ക​ൻ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി പ്ര​തി​ഷേ​ധി​ച്ചു.

സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സൊ​സൈ​റ്റി​യി​ൽ 14 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ച ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം നൗ​ഷാ​ദാ​ണ് ഒ​രു കൈ​യി​ൽ പെ​ട്രോ​ൾ ക​ന്നാ​സും മ​റു​കൈ​യി​ൽ സി​പി​എ​മ്മി​ന്‍റെ പാ​ർ​ട്ടി​ക്കൊ​ടി​യു​മാ​യി സൊ​സൈ​റ്റി​ക്ക് മു​ന്നി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ സൃ​ഷ്ടി​ച്ച​ത്. സി​പി​എം നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്ത സൊ​സൈ​റ്റി​യു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ അ​വി​ടേ​ക്കെ​ത്തി​യ നൗ​ഷാ​ദ് പ​ണം തി​രി​കെ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ താ​ൻ ജീ​വ​നൊ​ടു​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

സൊ​സൈ​റ്റി​യി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​ൻ കൂ​ടി​യാ​യ നൗ​ഷാ​ദി​ൽ​നി​ന്നും ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് പാ​ർ​ട്ടി നേ​താ​ക്ക​ൾ പ​ണം വാ​ങ്ങി​യ​തെ​ന്ന് ആ​രോ​പി​ച്ചു. പാ​ർ​ട്ടി​യു​ടെ പേ​ര് പ​റ​ഞ്ഞ് ത​ന്നെ​പ​റ്റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​നി ഇ​ത് സ​ഹി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. സു​രേ​ഷ്, മു​ൻ എം​എ​ൽ​എ പി.​കെ. കൃ​ഷ്ണ​പ്ര​സാ​ദ് എ​ന്നി​വ​ർ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് നൗ​ഷാ​ദ് ഉ​ന്ന​യി​ച്ച​ത്.

ത​നി​ക്ക് പ​ണം ന​ൽ​ക​ണം അ​ല്ലെ​ങ്കി​ൽ താ​ൻ ഇ​വി​ടെ കി​ട​ന്നു മ​രി​ക്കു​മെ​ന്നും ത​ന്‍റെ അ​വ​സ്ഥ​യ്ക്ക് സി​പി​എ​മ്മി​ന്‍റെ സ​ക​ല നേ​താ​ക്ക​ളും ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം വി​ളി​ച്ചു​പ​റ​ഞ്ഞു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് നൗ​ഷാ​ദി​ന്‍റെ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന പെ​ട്രോ​ൾ ക​ന്നാ​സ് ബ​ല​മാ​യി പി​ടി​ച്ചു​വാ​ങ്ങി​യെ​ങ്കി​ലും പ​ണം കി​ട്ടാ​തെ പി​ന്നോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ക്ര​മ​ക്കേ​ടു​ക​ൾ മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 130 കോ​ടി​യോ​ളം രൂ​പ​യാ​ണ് നി​ക്ഷേ​പ​ക​ർ​ക്ക് ല​ഭി​ക്കാ​നു​ള്ള​ത്.

Latest News

Corehub Up