Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BrainSurgery

മനുഷ്യർക്കു പൂച്ചയുടെ മുഖം; ശസ്ത്രക്രിയയ്ക്കുശേഷം യുവാവിനു ഞെട്ടിക്കുന്ന രോഗാവസ്ഥ!

ഫ്രാ​ൻ​സ് കാ​ഫ്ക​യു​ടെ വി​ഖ്യാ​ത​ക​ഥ​യാ​ണ് 'മെ​റ്റ​മോ​ർ​ഫോ​സി​സ്'. ഒ​രു ദി​വ​സം ഉ​റ​ക്ക​മു​ണ​രു​ന്ന ഗ്രി​ഗ​ർ സാം​സ എ​ന്ന ക​ഥാ​നാ​യ​ക​ൻ വ​ലി​യ പ്രാ​ണി​യാ​യി മാ​റു​ന്നു. തു​ട​ർ​ന്ന്, ആ ​ക​ഥാ​പാ​ത്രം അ​നു​ഭ​വി​ക്കു​ന്ന സ​ങ്കീ​ർ​ണ​ത​ല​ങ്ങ​ളി​ലൂ​ടെ​യാ​ണു ക​ഥ വി​ക​സി​ക്കു​ന്ന​ത്. ആ​ധു​നി​ക സ​മൂ​ഹ​ത്തി​ൽ മ​നു​ഷ്യ​ർ അ​നു​ഭ​വി​ക്കു​ന്ന ആ​ഴ​മേ​റി​യ ഏ​കാ​ന്ത​ത​യാ​ണ് കാ​ഫ്ക ക​ഥ​യി​ലൂ​ടെ പ​റ​ഞ്ഞു​വ​യ്ക്കു​ന്ന​ത്.

പ​റ​ഞ്ഞു​വ​രു​ന്ന​തു ക​ഥ​യ​ല്ല. അ​മേ​രി​ക്ക​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെ ജീ​വി​ത​ത്തി​ലെ അ​ത്യ​പൂ​ർ​വ സം​ഭ​വ​ങ്ങ​ളാ​ണ്, അ​തോ​ടൊ​പ്പം അ​സ്ഥി​ര​മാ​യ ഇ​രു​പ​ത്തെ​ട്ടു​കാ​ര​ന്‍റെ ജീ​വി​ത​വും. ത​ല​ച്ചോ​റി​ലെ ട്യൂ​മ​ർ നീ​ക്കം ചെ​യ്യാ​നാ​യി അ​ടു​ത്തി​ടെ കാ​ൾ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യി​രു​ന്നു. അ​വി​ടെ​നി​ന്നാ​ണു സം​ഭ​വ​ത്തി​ന്‍റെ തു​ട​ക്കം. ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം കാ​ൾ കാ​ണു​ന്ന മ​നു​ഷ്യ​മു​ഖ​ങ്ങ​ളി​ലെ​ല്ലാം പൂ​ച്ച​യു​ടെ ഛായ ​അ​നു​ഭ​വ​പ്പെ​ടാ​ൻ തു​ട​ങ്ങി. ത​ല​ച്ചോ​റി​ലെ ശ​സ്ത്ര​ക്രി​യ ഓ​ർ​മ​ശ​ക്തി​യെ​യും ചി​ന്താ​ശേ​ഷി​യെ​യും ചി​ല​പ്പോ​ൾ ബാ​ധി​ക്കാ​റു​ണ്ട്. അ​തേ​സ​മ​യം, ചി​കി​ത്സ​യ്ക്കു​ശേ​ഷം കാ​ഴ്ച​യി​ൽ വി​ചി​ത്ര​മാ​യ മാ​റ്റം ആ​രോ​ഗ്യ​വി​ദ​ഗ്ധ​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​തു​വ​രെ കേ​ട്ടു​കേ​ൾ​വി പോ​ലു​മി​ല്ലാ​ത്ത ഈ ​അ​വ​സ്ഥ, 'പ്രൊ​സോ​പോ​മെ​റ്റ​മോ​ർ​ഫോ​പ്സി​യ' എ​ന്ന അ​പൂ​ർ​വ​രോ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണു ഡോ​ക്‌​ട​ർ​മാ​രു​ടെ അ​നു​മാ​നം. ത​ല​ച്ചോ​റി​ന്‍റെ ചി​ല പ്ര​ത്യേ​ക ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന പ​രി​ക്കു​ക​ളോ; ശ​സ്ത്ര​ക്രി​യ​യോ കാ​ര​ണ​മോ, മു​ഖം മാ​റി​മ​റ​ഞ്ഞു കാ​ണു​ന്ന അ​വ​സ്ഥ​യാ​ണി​തെ​ന്നു ഡോ​ക്‌​ട​ർ​മാ​ർ വി​ശ​ദീ​ക​രി​ക്കു​ന്നു.

കാ​ളി​ൽ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​ണെ​ന്നാ​ണു ഡോ​ക്‌​ട​ർ ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. മ​നു​ഷ്യ​രു​ടെ മു​ഖ​ങ്ങ​ൾ കാ​ണു​മ്പോ​ൾ വ​ലി​യൊ​രു മാ​റ്റം യു​വാ​വി​ന് അ​നു​ഭ​വ​പ്പെ​ടു​ന്നു. ത​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ മു​ത​ൽ സു​ഹൃ​ത്തു​ക്ക​ളെ​വ​രെ കാ​ണു​മ്പോ​ൾ, അ​വ​രു​ടെ മു​ഖം പൂ​ച്ച​യു​ടെ മു​ഖ​വു​മാ​യി സാ​മ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. ത​ന്‍റെ വ​ള​ർ​ത്തു​പൂ​ച്ച​യു​ടെ മു​ഖ​വു​മാ​യി സാ​മ്യം തോ​ന്നാ​റു​ണ്ടെ​ന്നും കാ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു!

മു​ഖം തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന​തു ത​ല​ച്ചോ​റി​ലെ 'ഫ്യൂ​സി​ഫോം ഫേ​സ് ഏ​രി​യ' എ​ന്ന ഭാ​ഗ​മാ​ണ്. ട്യൂ​മ​ർ നീ​ക്കം ചെ​യ്യാ​ൻ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ ഈ ​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടാ​കും. അ​ത്ത​രം കാ​ര​ണ​ങ്ങ​ളാ​കാം കാ​ൾ അ​നു​ഭ​വി​ക്കു​ന്ന അ​തി​വി​ചി​ത്ര​മാ​യ അ​വ​സ്ഥ​യ്ക്കു​പി​ന്നി​ലെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ചു യു​വാ​വി​ന്‍റെ വി​ശ​ദീ​ക​ര​ണം ആ​രെ​യും ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ആ​ളു​ക​ൾ പൂ​ച്ച​ക​ളാ​യി മാ​റു​ന്നി​ല്ല. പ​ക​രം അ​വ​രു​ടെ മു​ഖ​ത്തി​നു പൂ​ച്ച​യു​ടെ രൂ​പ​സാ​ദൃ​ശ്യം തോ​ന്നു​ന്നു. അ​ടു​ത്ത പ​രി​ച​യ​മു​ള്ള​വ​രു​ടെ മു​ഖം പോ​ലും മാ​റു​ന്നു. ത​നി​ക്കി​പ്പോ​ൾ ആ​രെ​യും കാ​ണാ​ൻ​പോ​ലും താ​ത്പ​ര്യ​മി​ല്ലെ​ന്നു യു​വാ​വ് വെ​ളി​പ്പെ​ടു​ത്തു​ന്നു.

മ​നു​ഷ്യ​ന്‍റെ ത​ല​ച്ചോ​റി​ന്‍റെ സ​ങ്കീ​ർ​ണ​ത വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ. ഇ​തു​പോ​ലു​ള്ള അ​തി​വി​ചി​ത്ര സം​ഭ​വ​ങ്ങ​ൾ ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​പ​ഠ​ന​ത്തി​നു വ​ഴി​തെ​ളി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നു ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Latest News

Corehub Up