Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BrazilPolitics

ബ്രസീലിന്‍റെ നേതാവ് ഞാനാണ്: ഫ്ലാവിയോ ബോൾസൊനാരോ

 ബ്ര​സീ​ലി​യ: ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ​തി​നു പി​ന്നാ​ലെ പ​ലാ​യ​നം ചെ​യ്ത് അ​മേ​രി​ക്ക​യി​ലെ​ത്തി​യ ഫ്ലാ​വി​യോ ബോ​ൾ​സൊ​നാ​രോ ബ്ര​സീ​ലി​ന്‍റെ യ​ഥാ​ർ​ഥ നേ​താ​വ് താ​നാ​ണെ​ന്നു പ്ര​ഖ്യാ​പി​ച്ചു. പ്ര​സി​ഡ​ന്‍റ് ലു​ലാ ഡാ ​സി​ൽ​വ​യും ബ്ര​സീ​ലി​യ​ൻ സു​പ്രീം​കോ​ട​തി​യും ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​യു​ടെ ഇ​ര​യാ​ണു താ​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ പ്ര​സി​ഡ​ന്‍റ് ജ​യി​ർ ബോ​ൾ​സൊ​നാ​രോ​യു​ടെ മ​ക​നും സെ​ന​റ്റ​റു​മാ​യ ഫ്ലാ​വി​യോ ഞാ​യ​റാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലു​ലാ​യോ​ട് 45 ല​ക്ഷം വോ​ട്ടി​നാ​ണു തോ​റ്റ​ത്.

പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ സു​പ്രീം​കോ​ട​തി പാ​സ്പോ​ർ​ട്ട് ക​ണ്ടു​കെ​ട്ടാ​ൻ ഉ​ത്ത​ര​വി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ഫ്ലാ​വി​യോ കു​ടും​ബ​ത്തോ​ടൊ​പ്പം നാ​ടു​വി​ട്ട​ത്.അ​മേ​രി​ക്ക​യി​ലെ​ത്താ​ൻ സ​ഹാ​യി​ച്ച അ​ർ​ജ​ന്‍റീ​ന പ്ര​സി​ഡ​ന്‍റ് ഹാ​വി​യ​ർ മി​ലേ​യ്ക്കും അ​മേ​രി​ക്ക​യി​ൽ വീ​സ അ​നു​വ​ദി​ച്ച പ്ര​സി​ഡ​ന്‍റ് ട്രം​പി​നും ഫ്ലാ​വി​യോ ന​ന്ദി പ​റ​ഞ്ഞു. ‘ബ്ര​സീ​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ്’ എ​ന്നു സ്വ​യം വി​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ക​ത്താ​ണ് ഫ്ലാ​വി​യോ ആ​ദ്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.

ഇ​ത് വൈ​കാ​തെ ഡി​ലീ​റ്റ് ചെ​യ്യു​ക​യും ‘ബ്ര​സീ​ലി​ന്‍റെ യ​ഥാ​ർ​ഥ നേ​താ​വ് താ​നാ​ണ്’ എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന മ​റ്റൊ​രു ക​ത്ത് പോ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ ലു​ലാ ഡാ ​സി​ൽ​വ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ജ​യം ബ്ര​സീ​ലി​ലെ ഇ​ല​ക്‌​ട​റ​ൽ കോ​ട​തി​യും ആ​ഗോ​ള നേ​താ​ക്ക​ളും അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up