Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bridge Inauguration

എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ല്‍ ഒ​രു വ്യ​ത്യാ​സ​വു​മി​ല്ല; 'വെ​ടി​പൊ​ട്ടി​ച്ച്'ജി.​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: മാ​ക്കേ​ക്ക​ട​വ്-​നേ​രേ​ക​ട​വ് പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ക്ഷ​ണി​ക്കാ​ത്ത​തി​ൽ ക​ടു​ത്ത അ​തൃ​പ്തി​യു​മാ​യി ജി.​സു​ധാ​ക​ര​ൻ എം​എ​ൽ​എ. പാ​ലം നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട ത​നി​ക്ക് ഒ​രു ക്ഷ​ണ​ക്ക​ത്തു​പോ​ലും ല​ഭി​ച്ചി​ല്ലെ​ന്ന് അ​ദ്ദേ​ഹം​ പ​റ​ഞ്ഞു. വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും സ​ങ്കു​ചി​ത മ​നോ​ഭാ​വ​മാ​ണ്. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ത​മ്മി​ല്‍ ഒ​രു വ്യ​ത്യാ​സ​മി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ വി​മ​ര്‍​ശി​ച്ചു.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി​രി​ക്കെ 80 കോ​ടി രൂ​പ അ​നു​വ​ദി​ച്ചാ​ണ് പാ​ലം നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​തെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. താ​ൻ മ​ന്ത്രി​യാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​മാ​യി​രു​ന്നോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. നി​ർ​മാ​ണം തു​ട​ങ്ങി​യ​ത് ത​ന്‍റെ കാ​ല​ത്താ​ണെ​ന്ന് പ​റ​യാ​ൻ പോ​ലും എ​ൽ​ഡി​എ​ഫി​ന് ക​ഴി​യു​ന്നി​ല്ല.

ഉ​ദ്ഘാ​ട​ന​വേ​ദി രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​നു​ള്ള വേ​ദി​യാ​ക്കി മാ​റ്റ​രു​താ​യി​രു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ന്‍റെ ചി​ത്രം ഉ​ൾ​പ്പെ​ടെ വ​ച്ചി​ട്ടും ഒ​രി​ട​ത്തും ത​ന്‍റെ ചി​ത്രം ക​ണ്ടി​ല്ല. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ത​ന്നെ ക്ഷ​ണി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​വ​ർ അ​ത്ര വി​ശാ​ല​മ​ന​സ്ക​യ​ല്ല​ല്ലോ​യെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

അ​തേ​സ​മ​യം കി​ഫ്ബി പി​രി​ച്ചു​വി​ട്ടാ​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് സു​ധാ​ക​ര​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് മാ​ത്ര​മാ​യി എ​ല്ലാ കാ​ര്യ​ങ്ങ​ളും ന​ട​പ്പാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച​ത് കെ.​എം.​ഏ​ബ്ര​ഹാം അ​ട​ക്ക​മു​ള്ള​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Latest News

Corehub Up