Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bridge Collapses In Thollur

Thrissur

തോ​ളൂ​രി​ൽ പാ​ലം ത​ക​ർ​ന്ന് റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്തം

പ​റ​പ്പൂ​ർ: ക​രു​വാ​ൻ​പ​ടി റോ​ഡി​ലെ തോ​ളൂ​ർ വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള പാ​ലം​ത​ക​ർ​ന്ന് റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം.

പാ​ലം ത​ക​രു​ന്ന സ​മ​യ​ത്തും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​യി​രു​ന്നു​വെ​ങ്കി​ലും വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ്. അ​പ​ക​ട​ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് ഈ ​വ​ഴി​യി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​രം അ​ധി​കൃ​ത​ർ പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു.

കൈ​പ്പ​റ​മ്പ് - പ​റ​പ്പൂ​ർ റോ​ഡി​ലെ തോ​ളൂ​ർ പാ​ലം പൊ​ളി​ച്ച് പ​ണി ന​ട​ത്തു​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​ലേ​റെ​യാ​യി വ​ൺ​വേ സം​വി​ധാ​ന​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ട്ടി​രു​ന്ന​ത് ദു​ർ​ബ​ല​മാ​യ ഈ ​ചെ​റി​യ പാ​ല​ത്തി​ലൂ​ടെ​യാ​യി​രു​ന്നു. ബ​ദ​ൽ പാ​ത​യാ​യി​രു​ന്ന ഈ ​ചെ​റി​യ പാ​ല​വും ത​ക​ർ​ന്ന​തോ​ടെ കൈ​പ്പ​റ​മ്പ് - പ​റ​പ്പൂ​ർ മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​രു​ടെ ദു​രി​തം ഇ​ര​ട്ടി​യാ​യി. പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ല കു​ഞ്ഞു​ണ്ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ​ർ​വ​ക​ക്ഷി​യോ​ഗം ന​ട​ന്നു സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ തോ​ളൂ​ർ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

22ന് ​തോ​ളൂ​ർ റോ​ഡ് പാ​ല​ത്തി​ന്‍റെ മെ​യി​ൻ സ്ലാ​ബ് വാ​ർ​പ്പ് ന​ട​ത്തു​ന്ന​താ​ണെ​ന്ന് പി​ഡ​ബ്ല്യു​ഡി അ​സി. എ​ക്‌​സി​ക്യു​ട്ടി​വ് എ​ൻ​ജി​നി​യ​ർ എ​ൻ.​ജി. ബി​നു, എ​ൻ​ജി​നി​യ​ർ വി.​എ​ൻ. ദീ​പ എ​ന്നി​വ​ർ ഉ​റ​പ്പു​ന​ൽ​കി. കാ​ളി​പ്പാ​ടം തോ​ടി​ന്‍റെ വ​ല​തു​വ​ശ​ത്തു​ള്ള വ​ഴി​യി​ൽ​ക്കൂ​ടി കാ​ൽ​ന​ട​ക്കാ​ർ, ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ, ഓ​ട്ടോ​റി​ക്ഷ യാ​ത്ര​ക്കാ​ർ, എ​ന്നി​വ​യ്ക്ക് മാ​ത്ര​മെ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി​യു​ള്ളൂ​വെ​ന്ന് യോ​ഗം തീ​രു​മാ​നി​ച്ചു.

മ​റ്റു വ​ലി​യ വാ​ഹ​ന​ങ്ങ​ൾ അ​തി​ക്ര​മി​ച്ച് ക​ട​ന്നുപോ​വു​ക​യാ​ണെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​സി. പോ​ലീ​സ് ക​മ്മി​ഷ​ണ​ർ ശ​ശി​ധ​ര​ൻ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

Latest News

Corehub Up