കൊച്ചി: ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്, ഡയമണ്ട് ജ്വല്ലറികള്‍ക്കു മാത്രമായി സംഘടിപ്പിക്കുന്ന ബ്രില്യന്‍സ് ഡയമണ്ട് ജ്വല്ലറി ഷോ കൊച്ചി എംജി റോഡുള്ള ജോയ് ആലുക്കാസ് ഷോറൂമില്‍ ആരംഭിച്ചു.
വിവാഹ ആഭരണങ്ങള്‍ മുതല്‍ നിത്യോപയോഗ മോഡലുകള്‍ വരെ പരമ്പരാഗത തനിമയും ആധുനിക ഡിസൈനുകളും ചേര്‍ന്ന അപൂര്‍വമായ ഡയമണ്ട് കളക്ഷനാണു പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കുന്നത്.
ഒരുലക്ഷം രൂപയ്ക്കു മുകളില്‍ ഡയമണ്ട് ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും.
ഓരോ ആളുകള്‍ക്കും അനുയോജ്യമായ തരത്തില്‍ നൂതന ഫാഷനിലും ഡിസൈനിലുമുള്ള വജ്രാഭരണങ്ങള്‍ കരസ്ഥമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്മാന് ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. പ്രദര്‍ശനമേള ഈ മാസം 22ന് അവസാനിക്കും.