Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BritishCitizenship

ഇ​ന്ത്യ​യി​ൽ കേ​സു​ക​ൾ, ല​ണ്ട​നി​ൽ പൗ​ര​ത്വം; ഒ​ടു​വി​ൽ ബ്രി​ട്ടീ​ഷ് പൗ​ര​നാ​യി ല​ളി​ത് മോ​ദി

ല​ണ്ട​ൻ: ഐ​പി​എ​ൽ മു​ൻ ചെ​യ​ർ​മാ​നും സ്ഥാ​പ​ക​നു​മാ​യ ല​ളി​ത് മോ​ദി ബ്രി​ട്ടീ​ഷ് പൗ​ര​ത്വം സ്വീ​ക​രി​ച്ചു. ഇ​ന്ത്യ വി​ട്ട് 16 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം  ബ്രി​ട്ടീ​ഷ് പൗ​ര​ത്വം സ്വീ​ക​രി​ച്ച​ത്. ഓ​ക്സ്ഫോ​ർ​ഡി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നി​ടെ​യാ​ണ് ല​ളി​ത് മോ​ദി ഇ​ക്കാ​ര്യം പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ലൂ​ടെ​യും വി​വ​രം പ​ങ്കു​വെ​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യി യു​കെ​യാ​ണ് ത​ന്‍റെ വീ​ടെ​ന്നും അ​വി​ടു​ത്തെ ജ​ന​ങ്ങ​ളെ​യും ഭ​ര​ണ​ഘ​ട​ന​യെ​യും മൂ​ല്യ​ങ്ങ​ളെ​യും ആ​ഴ​ത്തി​ൽ ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്നും ല​ളി​ത് മോ​ദി കു​റി​ച്ചു. ഗോ​ഡ് സേ​വ് ദി ​കിം​ഗ് എ​ന്ന വാ​ച​ക​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം കു​റി​പ്പ് അ​വ​സാ​നി​പ്പി​ച്ച​ത്. ബ്രി​ട്ടീ​ഷ് രാ​ജാ​വ് ചാ​ൾ​സ് മൂ​ന്നാ​മ​ന്‍റെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ക്സ്ഫോ​ർ​ഡി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നി​ടെ​യാ​യി​രു​ന്നു പൗ​ര​ത്വം സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം.

ഐ​പി​എ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ആ​രോ​പ​ണ​ങ്ങ​ളും ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് 2010-ലാ​ണ് ല​ളി​ത് മോ​ദി ഇ​ന്ത്യ വി​ട്ട് ല​ണ്ട​നി​ലേ​ക്ക് പോ​യ​ത്. പി​ന്നീ​ട് ബി​സി​സി​ഐ അ​ദ്ദേ​ഹ​ത്തെ ആ​ജീ​വ​നാ​ന്തം വി​ല​ക്കി​യി​രു​ന്നു. അ​ന്നു​മു​ത​ൽ ല​ണ്ട​നി​ലാ​ണ് അ​ദ്ദേ​ഹം താ​മ​സി​ക്കു​ന്ന​ത്. നേ​ര​ത്തെ ദ​ക്ഷി​ണ പ​സ​ഫി​ക് ദ്വീ​പ് രാ​ഷ്ട്ര​മാ​യ വ​നു​വാ​ട്ടു​വി​ന്‍റെ പൗ​ര​ത്വം നേ​ടാ​നും ഇ​ന്ത്യ​ൻ പാ​സ്‌​പോ​ർ​ട്ട് സ​റ​ണ്ട​ർ ചെ​യ്യാ​നും ല​ളി​ത് മോ​ദി ശ്ര​മി​ച്ചി​രു​ന്നു. 

എ​ന്നാ​ൽ ഈ ​നീ​ക്ക​ങ്ങ​ൾ വി​ജ​യി​ച്ചി​രു​ന്നി​ല്ല. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ ബ്രി​ട്ടീ​ഷ് പൗ​ര​ത്വം ല​ഭി​ച്ചെ​ന്ന പ്ര​ഖ്യാ​പ​നം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്നും വി​ദേ​ശ​നാ​ണ്യ വി​നി​മ​യ ച​ട്ട​മാ​യ ഫോ​റി​ൻ എ​ക്സ്ചേ​ഞ്ച് മാ​നേ​ജ്മെ​ന്‍റ് ആ​ക്ട് ലം​ഘി​ച്ചെ​ന്നും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. 

Latest News

Corehub Up