കാഞ്ഞങ്ങാട്: കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി 21 മുതല്‍ കാഞ്ഞങ്ങാട് ഡിപ്പോയില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് യാത്രകള്‍ സംഘടിപ്പിക്കും.
21നു രാവിലെ 5.30നു പുറപ്പെടുന്ന വയനാട് യാത്ര ബാണാസുര സാഗര്‍, എന്നൂര് പൈതൃക വില്ലേജ്, പൂക്കോട് തടാകം, ഹണി മ്യൂസിയം, ജംഗിള്‍ സഫാരി എന്നിവ സന്ദര്‍ശിച്ച് 22നു രാവിലെ അഞ്ചിന് തിരിച്ചെത്തും. 21നു രാവിലെ ആറിന് പൈതല്‍മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ടാകും.
25നു വൈകുന്നേരം അഞ്ചിന് പുറപ്പെടുന്ന നെല്ലിയാമ്പതി യാത്രയില്‍ പോത്തുണ്ടി ഡാം, സീതാര്‍കുണ്ട് വ്യൂ പോയിന്റ്, കേശവന്‍പാറ വ്യൂ പോയിന്റ്, ഓറഞ്ച് ഫാം, നെല്ലിയാമ്പതി ഓഫ് റോഡ് യാത്ര, അഹല്യ ഹെറിറ്റേജ് വില്ലേജ്, മുതലമട, കല്പാത്തി തടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 28ന് രാവിലെ ആറിന് തിരിച്ചെത്തും. 26നു വൈകുന്നേരം 4.30നു പുറപ്പെടുന്ന ഗവി യാത്ര ഗവി, അടവി, പരുന്തുംപാറ, കുമളി, കമ്പം, ഒട്ടകത്തലമേട്, പാണ്ടിക്കുഴി, സസ് ഗാര്ഡന്, രാമക്കല്‍മേട് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 29നു രാവിലെ ഏഴിന് തിരിച്ചെത്തും.
27നു രാത്രി എട്ടിന് പുറപ്പെടുന്ന നിലമ്പൂര്‍ യാത്രയില്‍ കനോലി പ്ലോട്ട്, ഫോറസ്റ്റ് ബംഗ്ലാവ്, തേക്ക് മ്യൂസിയം, കക്കാടംപൊയില്‍, ഫോഗ്ഗി മൗണ്ടന്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 29നു പുലര്‍ച്ചെ അഞ്ചിന് തിരിച്ചെത്തും. 29നു രാവിലെ ഏഴിന് പുറപ്പെടുന്ന മല്ലം യാത്രയില്‍ മല്ലം ദുര്‍ഗാ പരമേശ്വരി ക്ഷേത്രം, മധൂര്‍ സിദ്ധി വിനായക ക്ഷേത്രം, അനന്തപുരം തടാകക്ഷേത്രം എന്നിവ സന്ദര്‍ശിക്കും. ഫോണ്‍: 9446088378.