Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Budget Will Open

Ernakulam

ബ​ജ​റ്റ് കോ​ത​മം​ഗ​ല​ത്തി​ന് വ​ൻ വി​ക​സ​ന സാ​ധ്യ​ത​ക​ൾ തു​റ​ക്കും: ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ

കോ​ത​മം​ഗ​ലം: സം​സ്ഥാ​ന ബ​ജ​റ്റ് കോ​ത​മം​ഗ​ല​ത്തി​ന് വ​ൻ വി​ക​സ​ന സാ​ധ്യ​ത​ക​ൾ തു​റ​ക്കു​മെ​ന്ന് ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ. ബ​ജ​റ്റി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യും ബ​ജ​റ്റി​നെ പൂ​ർ​ണ​മാ​യി പി​ന്തു​ണ​ച്ചും നി​യ​മ​സ​ഭ​യി​ൽ ന​ന്ദി​പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ക്രി​യാ​ത്മ​ക​വും സ​ർ​ഗാ​ത്മ​ക​വു​മാ​യ ബ​ജ​റ്റാ​ണ് ഇ​തെ​ന്നും ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടു​കൂ​ടി​യ ഭാ​വി കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര ദ​ർ​ശ​ന​രേ​ഖ​യാ​യാ​ണ് ബ​ജ​റ്റി​നെ കാ​ണേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം ജി​ല്ല​യ്ക്കും കോ​ത​മം​ഗ​ല​ത്തി​നും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി​യ​തി​ന് മു​ഖ്യ​മ​ന്ത്രി വി . ​ഡി. സ​തീ​ശ​ന് പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ബ​ജ​റ്റി​ൽ ചേ​ലാ​ട് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യം പ​ദ്ധ​തി​യെ പ​രാ​മ​ർ​ശി​ച്ച​തും വി​ക​സ​ന കാ​ഴ്ച​പ്പാ​ടി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും പ​റ​ഞ്ഞു. ഗ്ലോ​ബ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റും ഫി​ലിം സി​റ്റി​യും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​ക​സ​ന​ത്തി​ന് വ​ലി​യ ആ​ക്കം ന​ൽ​കു​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​റ​ണാ​കു​ള​ത്തി​ന്‍റെ​യും ഇ​ടു​ക്കി​യു​ടെ​യും അ​തി​ർ​ത്തി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന കോ​ത​മം​ഗ​ലം ഫി​ലിം സി​റ്റി​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്നും, റാ​മോ​ജി ഫി​ലിം സി​റ്റി​ക്ക് സ​മാ​ന​മാ​യ ഒ​രു പ​ദ്ധ​തി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​മ്പോ​ൾ കോ​ത​മം​ഗ​ല​ത്തെ​യും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

നെ​ല്ലി​ക്കു​ഴി​യെ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഫ​ർ​ണി​ച്ച​ർ ഹ​ബി​ന്‍റെ ആ​സ്ഥാ​ന​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ഇ​ൻ​ഫോ​പാ​ർ​ക്കി​ന്‍റെ ഒ​രു ഉ​പ​കേ​ന്ദ്രം കോ​ത​മം​ഗ​ല​ത്ത് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. വ​ടാ​ട്ടു​പാ​റ, ത​ട്ടേ​ക്കാ​ട്, ഭൂ​ത​ത്താ​ൻ​കെ​ട്ട്, മാ​മ​ല​ക്ക​ണ്ടം എ​ന്നി​വ​യെ ബ​ന്ധി​പ്പി​ച്ച് സ​മ​ഗ്ര​മാ​യ ഒ​രു ടൂ​റി​സം സ​ർ​ക്യൂ​ട്ട് രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

Latest News

Corehub Up