ബാങ്കോക്ക്: തെക്കൻ തായ്ലൻഡിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു.ഫുക്കറ്റിൽ ഇന്നലെ പുലർച്ചെ രണ്ടോടെയാണു തീപിടിത്തമുണ്ടായത്.
താഴത്തെ നിലയിൽ മോട്ടോർ സൈക്കിൾ റെന്റൽ ഷോപ്പും മുകളിലത്തെ നിലകളിൽ പാർപ്പിടങ്ങളുമുള്ള കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്. 17 പേർക്കു പരിക്കേറ്റു.