Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Build

സിന്ധു നദിക്കു കുറുകെ ആദ്യ റോക്ക് ഡാം നിര്‍മിച്ച് ഇന്ത്യ

ജ​​​മ്മു: ല​​​ഡാ​​​ക്കി​​​ല്‍ സി​​​ന്ധു​​​ ന​​​ദി​​​ക്കു കു​​​റു​​​കെ വ​​​ലി​​​യ​​​ പാ​​​റ​​​ക്ക​​​ല്ലു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള ഡാം(​​​റോ​​​ക്ക് ഡാം) ​​​നി​​​ര്‍മി​​​ച്ച് ഇ​​​ന്ത്യ.

ലേ​​​യി​​​ലെ ഉ​​​പ്ഷി​​​യി​​​ലാ​​​ണ് കൂ​​​റ്റ​​​ന്‍ പാ​​​റ​​​ക്ക​​​ല്ലു​​​ക​​​ള്‍ മാ​​​ത്രം അ​​​ടു​​​ക്കി​​​വ​​​ച്ച് ത​​​ട​​​യ​​​ണ നി​​​ര്‍മി​​​ച്ച​​​ത്. തി​​​ക​​​ച്ചും പ്ര​​​കൃ​​​തി​​​ദ​​​ത്ത​​​മാ​​​യ രീതി​​​യി​​​ല്‍, സി​​​മ​​​ന്‍റ് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​തെ​​​യാ​​​ണു നി​​​ര്‍മാ​​​ണം.

ല​​​ഡാ​​​ക്കി​​​ലെ അ​​​തി​​​ര്‍ത്തി മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ കു​​​ടി​​​വെ​​​ള്ള വി​​​ത​​​ര​​​ണ​​​ത്തി​​​നും കാ​​​ര്‍ഷി​​​കാ​​​വ​​​ശ്യ​​​ത്തി​​​നും വേ​​​ണ്ടി​​​യാ​​​ണു ത​​​ട​​​യ​​​ണ ന​​​ര്‍മി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ന​​​ദി​​​യി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് പ​​​ത്ത​​​ടി​​​യോ​​​ളം ഉ​​​യ​​​ര്‍ന്നു. ഏ​​​ക​​​ദേ​​​ശം നാ​​​ലു കോ​​​ടി ലി​​​റ്റ​​​ര്‍വെ​​​ള്ള​​​മാ​​​ണു പു​​​തി​​​യ ത​​​ട​​​യ​​​ണ​​​യി​​​ല്‍ സം​​​ഭ​​​രി​​​ക്കു​​​ക. ഇ​​​ത് ഇ​​​ഗൂ ഫേ ​​​ഇ​​​റി​​​ഗേ​​​ഷ​​​ന്‍ ക​​​നാ​​​ല്‍ വ​​​ഴി വ​​​റ്റി​​​വ​​​ര​​​ണ്ട കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്നു.

സി​​​ന്ധു ന​​​ദീ​​​ജ​​​ല ക​​​രാ​​​ര്‍ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ര്‍ത്തി​​​വ​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ റോ​​​ക്ക് ഡാം ​​​പ​​​ദ്ധ​​​തി​​​ക്കു വ​​​ലി​​​യ പ്രാ​​​ധാ​​​ന്യ​​​മു​​​ണ്ട്. സി​​​ന്ധു ന​​​ദി ഒ​​​ഴു​​​കി പാ​​​ക്കി​​​സ്ഥാ​​​നി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​തി​​​നു മു​​​മ്പു​​​ത​​​ന്നെ സ്വ​​​ന്തം അ​​​തി​​​ര്‍ത്തി പ്ര​​​ദേ​​​ശ​​​ങ്ങ​​​ശ​​​ളി​​​ലെ ജ​​​ന​​​ങ്ങ​​​ള്‍ക്കും കൃ​​​ഷി​​​ക്കു​​​മാ​​​യി ന​​​ദീ​​​ജ​​​ലം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഇ​​​ന്ത്യ സ​​​ജീ​​​വ​​​മാ​​​യി നി​​​ര്‍മി​​​ക്കു​​​ന്നു എ​​​ന്ന സ​​​ന്ദേ​​​ശ​​​മാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി​​​വ​​​ഴി ന​​​ല്കു​​​ന്ന​​​ത്.

കൂ​​​ടു​​​ത​​​ല്‍ ത​​​ട​​​യ​​​ണ​​​ക​​​ള്‍ ന​​​ദി​​​ക്കു കു​​​റു​​​കെ നി​​​ര്‍മി​​​ക്കാ​​​നു​​​ള്ള പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് ല​​​ഡാ​​​ക്ക് ഭ​​​ര​​​ണ​​​കൂ​​​ടം.

Latest News

Corehub Up