Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Building Fire

ആ​ത്മ​ഹ​ത്യാ​ശ്ര​മ​മെ​ന്ന് സ​ന്ദേ​ശം; ഫ​യ​ർ​ഫോ​ഴ്സ് കു​തി​ച്ചെ​ത്തി​യ​പ്പോ​ൾ ക​ണ്ട​ത് ക​ത്തു​ന്ന വ​സ്ത്ര​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും തീ​യും പു​ക​യും ഉ​യ​ര്‍​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. മൂ​ന്നു​നി​ല​കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ ഒ​രാ​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്യാ​നൊ​രു​ങ്ങു​ന്നു എ​ന്ന സ​ന്ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് തി​രു​വ​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നു സ​മീ​പ​ത്തെ കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ലേ​ക്കു ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം എ​ത്തു​ന്ന​ത്. 

പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച് ആ​ളൊ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം​നി​ല​യി​ല്‍ നി​ന്നാ​യി​രു​ന്നു തീ​യും പു​ക​യും ഉ​യ​ര്‍​ന്ന​ത്. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം അ​ക​ത്തു​ക​യ​റി​യ​പ്പോ​ൾ പു​രു​ഷ​ന്മാ​രു​ടെ വ​സ്ത്ര​ങ്ങ​ള്‍ ക​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. 

അ​തേ​സ​മ​യം 65 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന ഒ​രു സ്ത്രീ ​ഈ കെ​ട്ടി​ട​ത്തി​നു സ​മീ​പ​ത്തു ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ ക​യ​റി​യ​ശേ​ഷം ഇ​വ​ര്‍ വ​സ്ത്ര​ങ്ങ​ള്‍​ക്കു തീ​യി​ട്ട​താ​ണെ​ന്നു ക​രു​തു​ന്നു. അതേസമയം സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Latest News

Corehub Up