Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bulletproof

സു​ര​ക്ഷാ​ഭീ​ഷ​ണി; ബു​ള്ള​റ്റ് പ്രൂ​ഫ് വാ​ഹ​ന​ത്തി​ൽ ഇ​നി ബി​ഗ്ബി ആ​രാ​ധ​ക​രെ കാ​ണും

വ​ർ​ഷ​ങ്ങ​ളാ​യി തു​ട​ർ​ന്നു​പോ​രു​ന്ന ഞാ​യ​റാ​ഴ്ച​ക​ളി​ലെ ആ​രാ​ധ​ക​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി അ​മി​താ​ഭ് ബ​ച്ച​ൻ വ​ന്ന​ത് പു​തി​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ. പൂ​ർ​ണ​മാ​യും സു​താ​ര്യ​മാ​യ ബു​ള്ള​റ്റ് പ്രൂ​ഫ് ഗ്ലാ​സ് എ​ൻ​ക്ലോ​സ​റി​ലാ​ണ് താ​രം ആ​രാ​ധ​ക​രെ കാ​ണാ​ൻ വ​സ​തി​ക്ക് പു​റ​ത്ത് എ​ത്തി​യ​ത്.

മും​ബൈ​യി​ലെ വ​സ​തി 'ജ​ൽ​സ'​യ്ക്ക് പു​റ​ത്താ​ണ് ത​ടി​ച്ചു​കൂ​ടി​യ നൂ​റു​ക​ണ​ക്കി​ന് ആ​രാ​ധ​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യാ​ൻ താ​രം വ​ന്ന​ത്.

സാ​ധാ​ര​ണ​യാ​യി ഞാ​യ​റാ​ഴ്ച​ക​ളി​ൽ ആ​രാ​ധ​ക​രെ വ്യ​ക്ത​മാ​യി കാ​ണു​ന്ന​തി​നാ​യി വ​സ​തി​ക്ക് മു​ന്നി​ലെ ഉ​യ​ര​മു​ള്ള പ്ര​ത്യേ​ക പ്ലാ​റ്റ്‌​ഫോ​മി​ൽ നി​ന്നാ​ണ് താ​രം കൈ​വീ​ശി കാ​ണി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ സു​താ​ര്യ​മാ​യ ബു​ള്ള​റ്റ് പ്രൂ​ഫ് ക​വ​ച​ത്തി​നു​ള്ളി​ലാ​ണ് താ​രം നി​ല​യു​റ​പ്പി​ച്ച​ത്.

ബി​ഗ് ബി​ക്കൊ​പ്പം മ​ക​നും ന​ട​നു​മാ​യ അ​ഭി​ഷേ​ക് ബ​ച്ച​നും ഉ​ണ്ടാ​യി​രു​ന്നു. പി​താ​വ് ആ​രാ​ധ​ക​രെ കൈ​വീ​ശി കാ​ണി​ക്കു​മ്പോ​ൾ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം അ​ഭി​ഷേ​കും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം, ഇ​ത് മും​ബൈ പൊ​ലി​സി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​യാ​ണോ അ​തോ താ​ര​ത്തി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​മാ​ണോ എ​ന്ന​തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

 

Latest News

Corehub Up