Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bundy Bhagirathi

കേന്ദ്രമന്ത്രിയുടെ മകനെതിരേ പോക്‌സോ കേസ്

ഹൈ​​​ദ​​​ര​​​ബാ​​​ദ്: കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര സ​​​ഹ​​​മ​​​ന്ത്രി ബ​​​ണ്ടി സ​​​ഞ്ജ​​​യ് കു​​​മാ​​​റി​​ന്‍റെ മ​​​ക​​​ൻ ബ​​​ണ്ടി ഭ​​​ഗീ​​​ര​​​ഥി​​​നെ​​​തി​​​രേ പോ​​​ക്‌​​​സോ നി​​​യ​​​മ​​​പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ത്തു.​​​പ​​​തി​​​നേ​​​ഴു​​​കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ലാ​​​ണ് ഹൈ​​​ദ​​​രാബാ​​​ദ് പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​ത്.

എ​​​ന്നാ​​​ൽ, ത​​​നി​​​ക്കെ​​​തി​​​രേ ഉ​​​യ​​​രു​​​ന്ന​​​ത് വ്യാ​​​ജ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളാ​​​ണെ​​​ന്നും പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ കു​​​ടും​​​ബം ത​​​ന്നെ ഹ​​​ണി​​​ട്രാ​​​പ്പി​​​ൽ കു​​​ടു​​​ക്കി പ​​​ണം ത​​​ട്ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ആ​​​രോ​​​പി​​​ച്ച് ഭ​​​ഗീ​​​ര​​​ഥ് ക​​​രിം​​​ന​​​ഗ​​​ർ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി.

പ​​​ത്താം​​​ക്ലാ​​​സ് പ​​​ഠ​​​നം നി​​​ർ​​​ത്തി​​​യ പ​​​തി​​​നേ​​​ഴു​​​കാ​​​രി​​​യു​​​ടെ അ​​മ്മ​​യാ​​​ണ് പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. മോ​​​യി​​​നാ​​​ബാ​​​ദി​​​ലെ ഒ​​​രു ഫാം ​​​ഹൗ​​​സി​​​ൽ വെ​​​ച്ച് ഭ​​​ഗീ​​​ര​​​ഥ് പെ​​​ൺ​​​കു​​​ട്ടി​​​യെ ലൈം​​​ഗി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ചു​​​വെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

ക​​​ഴി​​​ഞ്ഞ് ഏ​​​ഴു​​​മാ​​​സ​​​മാ​​​യി ഇ​​​രു​​​വ​​​രും പ്ര​​​ണ​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നെ​​​ന്നും ഇ​​​തി​​​നി​​ടെ​​യാ​​ണു പീ​​​ഡ​​​നം ന​​​ട​​​ന്ന​​​തെ​​​ന്നും പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

Latest News

Corehub Up