ഹൈദരബാദ്: കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ബണ്ടി ഭഗീരഥിനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു.പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഹൈദരാബാദ് പോലീസ് നടപടി സ്വീകരിച്ചത്.
എന്നാൽ, തനിക്കെതിരേ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും പെൺകുട്ടിയുടെ കുടുംബം തന്നെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിക്കുകയാണെന്നും ആരോപിച്ച് ഭഗീരഥ് കരിംനഗർ പോലീസിൽ പരാതി നൽകി.
പത്താംക്ലാസ് പഠനം നിർത്തിയ പതിനേഴുകാരിയുടെ അമ്മയാണ് പോലീസിൽ പരാതി നൽകിയത്. മോയിനാബാദിലെ ഒരു ഫാം ഹൗസിൽ വെച്ച് ഭഗീരഥ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം.
കഴിഞ്ഞ് ഏഴുമാസമായി ഇരുവരും പ്രണയത്തിലായിരുന്നെന്നും ഇതിനിടെയാണു പീഡനം നടന്നതെന്നും പരാതിയിൽ പറയുന്നു.
Tags : POCSO case Union Minister's son Bundy Bhagirathi