ഫോർട്ടുകൊച്ചി: പുറംകടലിൽ വിദേശ ചരക്കുകപ്പലിൽ ഗുരുതരമായി പൊള്ളലേറ്റ നാവികന് ഇന്ത്യൻ തീരരക്ഷാസേന രക്ഷകരായി.
കൊച്ചിയുടെ പുറംകടലിൽ 87 നോട്ടിക്കൽ മൈൽ ദൂരെ സഞ്ചരിക്കുകയായിരുന്ന ഡെൻമാർക്ക് പതാകയേന്തിയ "കോർണേലിയ മെഴ്സ്ക്’ചരക്കുകപ്പലിലാണ് എൻജിൻ റൂമിലെ നാവികനു പൊള്ളലേറ്റത്.
തീരരക്ഷാസേനയുടെ മാരിടൈം റസ്ക്യൂ സബ്സെന്ററിൽ രക്ഷാസന്ദേശം ലഭിച്ചതിനെത്തുടർന്ന് എയർ എൻക്ലേവ് 845 സ്ക്വാഡ്രൻ എഎൽഎച്ച് എംഎൽ ।। ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനത്തിലൂടെ പരിക്കേറ്റ നാവികനെ കൊച്ചിയിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാവികൻ ചികിത്സയിലാണ്. ദീർഘനാളത്തെ ഇടവേളയ്ക്കുശേഷമാണ് സ്ക്വാഡ്രൻ കപ്പൽ പട രക്ഷാപ്രവർത്തനത്തിൽ സജീവമാകുന്നത്.