ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിന് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ബേൺലിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ആഴ്സണലിന് വേണ്ടി കായ് ഹാവെർട്ട്സ് ഒരു ഗോൾ നേടി. മത്സരത്തിന്റെ 36-ാം മിനിറ്റിലാണ് ഹാവെർട്ട്സ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ആഴ്സണലിന് 82 പോയിന്റായി. ലീഗിൽ ഒന്നാം സ്ഥാനത്താണ് ആഴ്സണൽ.