ലാഹോർ: പാക്കിസ്ഥാനിൽ അമിത വേഗത്തിലെത്തിയ ബസ് ഡിവിഡറിലിടിച്ചു മറിഞ്ഞ് 11 പേർ മരിച്ചു. മുപ്പതിലേറെ പേർക്കു പരിക്കേറ്റു. പഞ്ചാബ് പ്രവിശ്യയിലായിരുന്നു അപകടം. കറാച്ചിയിൽ നിന്ന് ദേരാ ഘാസി ഖാൻ ജില്ലയിലേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്.