തുറവൂർ: കുമ്പളം ടോൾപ്ലാസയിലെ ഡിവൈഡറിലേക്ക് ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 24 പേർക്കു പരിക്കേറ്റു. ഇതിൽ 17 പേർ സ്ത്രീകളാണ്. പരിക്കേറ്റവര 24 പേരെ ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അരൂർ സ്വദേശികളായ കണ്ടങ്കൽ വീട്ടിൽ മുരുകേശൻ (59), കാട്ടുകണ്ടത്തിൽ വീട്ടിൽ ദേവദാസ് (61), പുള്ളിയത്തറ വീട്ടിൽ പത്രോസ് (65), തറയിൽ വീട്ടിൽ ടി.എൻ. സലീപൻ (65), പുരുത്തുക്കാട് വീട്ടിൽ ബിന്ദു (45), വട്ടക്കുളം അഴുവലിപ്പറമ്പ് വീട്ടിൽ ശ്യാമ (46), ആലീസ് (51), കടവിപ്പറമ്പിൽ വീട്ടിൽ പ്രസന്ന ഷൺമുഖൻ (58), കട്ടപ്പുരയ്ക്കൽ വീട്ടിൽ പ്രജിഷ (43), കോയിപ്പറമ്പിൽ വീട്ടിൽ രത്നകുമാരി (62), കാരത്തറ വീട്ടിൽ സതി (61), തട്ടമ്പിള്ളി വീട്ടിൽ പത്മാവതി (64), ചക്കനാട്ട് വീട്ടിൽ റീന ജയിംസ് (45), എരമല്ലൂർ സ്വദേശികളായ വെട്ടുവേൽചിറ വീട്ടിൽ രജിത (46), തായിപ്പറമ്പിൽ വീട്ടിൽ ജസ്റ്റിൻ (53), പുതുവൽനികർത്ത് വീട്ടിൽ ശ്രീജ കുഞ്ഞുമോൻ (47), ആലപ്പുഴ സ്വദേശികളായ പുത്തൻപറമ്പിൽ വീട്ടിൽ സാബു (60), കുന്നേൽവീട്ടിൽ നിഷ(43), കൊല്ലം അതിനാട് നോർത്ത് വെളുത്തിടത്ത് തറയിൽ വീട്ടിൽ ബാബു (55), അസം സ്വദേശിനി മാപ്ഗോഗോ (34), ചേർത്തല മഞ്ചാടിക്കുന്നേൽ വീട്ടിൽ രാധാമണി (57), ചന്തിരൂർ തഴുപ്പിൽ വീട്ടിൽ എസ്. സുമി(43), ഫോർട്ടുകൊച്ചി പേരേക്കൽ വീട്ടിൽ പി.ആർ. റുഫൈദ (24), അരൂക്കുറ്റി ആലങ്ങാട്ട് വീട്ടിൽ രമ്യ രവീന്ദ്രൻ (40) എന്നിവർക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ 7.45ന് കുമ്പളം ടോൾ പ്ലാസയിലായിരുന്നു സംഭവം. എരമല്ലൂർ- കലൂർ റൂട്ടിൽ സർവീസ് നടത്തുന്ന മുല്ലശേരി ബസാണ് അപകടത്തിൽപ്പെട്ടത്.