x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​മ്പ​ളം ടോ​ൾ​പ്ലാ​സ ഡി​വൈ​ഡ​റി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റി 24 പേ​ർ​ക്കു പ​രി​ക്ക്

വെബ് ഡെസ്ക്
Published: September 5, 2026 12:27 AM IST | Updated: September 5, 2026 12:27 AM IST

അപകടത്തിൽപ്പെട്ട ബ​സ്

തു​റ​വൂ​ർ: കു​മ്പ​ളം ടോ​ൾ​പ്ലാ​സ​യി​ലെ ഡി​വൈ​ഡ​റി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 24 പേർക്കു പ​രി​ക്കേ​റ്റു. ഇതിൽ 17 പേർ സ്ത്രീ​ക​ളാണ്. പ​രി​ക്കേ​റ്റവര 24 പേ​രെ ലേ​ക്‌​ഷോ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​രൂ​ർ സ്വ​ദേ​ശി​ക​ളാ​യ ക​ണ്ട​ങ്ക​ൽ വീ​ട്ടി​ൽ മു​രു​കേ​ശ​ൻ (59), കാ​ട്ടു​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ദേ​വ​ദാ​സ് (61), പു​ള്ളി​യ​ത്ത​റ വീ​ട്ടി​ൽ പ​ത്രോ​സ് (65), ത​റ​യി​ൽ വീ​ട്ടി​ൽ ടി.​എ​ൻ. സ​ലീ​പ​ൻ (65), പു​രു​ത്തു​ക്കാ​ട് വീ​ട്ടി​ൽ ബി​ന്ദു (45), വ​ട്ട​ക്കു​ളം അ​ഴു​വ​ലി​പ്പ​റ​മ്പ് വീ​ട്ടി​ൽ ശ്യാ​മ (46), ആ​ലീ​സ് (51), ക​ട​വി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ പ്ര​സ​ന്ന ഷ​ൺ​മു​ഖ​ൻ (58), ക​ട്ട​പ്പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ പ്ര​ജി​ഷ (43), കോ​യി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ര​ത്ന​കു​മാ​രി (62), കാ​ര​ത്ത​റ വീ​ട്ടി​ൽ സ​തി (61), ത​ട്ട​മ്പി​ള്ളി വീ​ട്ടി​ൽ പ​ത്മാ​വ​തി (64), ച​ക്ക​നാ​ട്ട് വീ​ട്ടി​ൽ റീ​ന ജ​യിം​സ് (45), എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ വെ​ട്ടു​വേ​ൽ​ചി​റ വീ​ട്ടി​ൽ ര​ജി​ത (46), താ​യി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ജ​സ്റ്റി​ൻ (53), പു​തു​വ​ൽ​നി​ക​ർ​ത്ത് വീ​ട്ടി​ൽ ശ്രീ​ജ കു​ഞ്ഞു​മോ​ൻ (47), ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ പു​ത്ത​ൻ​പ​റ​മ്പി​ൽ വീ​ട്ടി​ൽ സാ​ബു (60), കു​ന്നേ​ൽ​വീ​ട്ടി​ൽ നി​ഷ(43), കൊ​ല്ലം അ​തി​നാ​ട് നോ​ർ​ത്ത് വെ​ളു​ത്തി​ട​ത്ത് ത​റ​യി​ൽ വീ​ട്ടി​ൽ ബാ​ബു (55), അ​സം സ്വ​ദേ​ശി​നി മാ​പ്ഗോ​ഗോ (34), ചേ​ർ​ത്ത​ല മ​ഞ്ചാ​ടി​ക്കു​ന്നേ​ൽ വീ​ട്ടി​ൽ രാ​ധാ​മ​ണി (57), ച​ന്തി​രൂ​ർ ത​ഴു​പ്പി​ൽ വീ​ട്ടി​ൽ എ​സ്. സു​മി(43), ഫോ​ർ​ട്ടു​കൊ​ച്ചി പേ​രേ​ക്ക​ൽ വീ​ട്ടി​ൽ പി.​ആ​ർ. റു​ഫൈ​ദ (24), അ​രൂ​ക്കു​റ്റി ആ​ല​ങ്ങാ​ട്ട് വീ​ട്ടി​ൽ ര​മ്യ ര​വീ​ന്ദ്ര​ൻ (40) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

വെ​ള്ളി‍​യാ​ഴ്ച രാ​വി​ലെ 7.45ന് ​കു​മ്പ​ളം ടോ​ൾ പ്ലാ​സ​യി​ലാ​യി​രു​ന്നു സം​ഭ​വം. എ​ര​മ​ല്ലൂ​ർ- ക​ലൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന മു​ല്ല​ശേ​രി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Tags : Bus crashes NattuVishasham DistrictNews

Recent News

Corehub Up