x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ക്ക​ൻ​പോ​ക്സ് വ്യാ​പ​നം; ഓ​ഫ്‌​ലൈ​ൻ ക്ലാ​സു​ക​ൾ നി​ർ​ത്തി​വ​ച്ചു


Published: November 14, 2026 12:55 PM IST | Updated: November 14, 2026 12:55 PM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം: ചി​ക്ക​ൻ​പോ​ക്സ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഓ​ഫ്‌​ലൈ​ൻ ക്ലാ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ന്ന​തും ഹോ​സ്റ്റ​ലു​ക​ൾ അ​ട​ച്ചി​ടു​ന്ന​തും 22 വ​രെ നീ​ട്ടി. 23 മു​ത​ൽ ഓ​ഫ്‌​ലൈ​ൻ ക്ലാ​സു​ക​ളും ഹോ​സ്റ്റ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​ന​രാ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഈ ​കാ​ല​യ​ള​വി​ൽ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നാ​യി ന​ട​ത്തും. ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ​ക്ക് പ്ര​ത്യേ​ക ഹാ​ജ​ർ ര​ജി​സ്റ്റ​റും സൂ​ക്ഷി​ക്കും. രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം.

ഹോ​സ്റ്റ​ലു​ക​ൾ വീ​ണ്ടും തു​റ​ക്കു​ന്ന​തി​ന് മു​മ്പ് സ​മ​ഗ്ര ശു​ചീ​ക​ര​ണ​വും അ​ണു​ന​ശീ​ക​ര​ണ​വും പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ താ​മ​സ​സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കും.

Tags : chickenpox nattuvishesham MG University Chickenpox Outbreak

Recent News

Corehub Up