അലനല്ലൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ റഷീദ് ആലായൻ നിർവഹിക്കുന്നു.
അലനല്ലൂർ: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്തിന്റ് ഫണ്ട് ഉപയോഗിച്ച് നിർമിച്ച ചുറ്റുമതിലിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ റഷീദ് ആലായൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹബീബുള്ള അൻസാരി മുഖ്യാതിഥിയായിരുന്നു. സ്കൂളിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി.
രണ്ടര ലക്ഷം രൂപ ചെലവഴിച്ച് ക്ലാസ് റൂമുകളിൽ സ്ഥാപിച്ച സൗണ്ട് സിസ്റ്റം, പുതിയ ഗേറ്റ് എന്നിവയുടെ സമർപ്പണവും നടന്നു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെംബർ സീനത്ത് കൊങ്ങത്ത്, കെ. അൻഷാദ് അലി, കെ. വേണുഗോപാലൻ, ബക്കർ തെക്കൻ, യൂസഫ് പാക്കത്ത്, പി. മുസ്തഫ, സി. രവികുമാർ, പി. നാസർ, മുഹമ്മദ് പാക്കത്ത്, പ്രിൻസിപ്പൽമാരായ പി.ആർ. ബിന്ദു, പി.കെ. ഉഷ, ഹെഡ്മാസ്റ്റർ കെ. ഷൗക്കത്തലി, ബിജു ജോസ് പ്രസംഗിച്ചു.
Tags : Alanallur Vocational Higher Secondary School Nattuvishesham DistrictNews