x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ടി​ഞ്ഞാ​റേ​കോ​ട്ട​യി​ലെ അ​ശാ​സ്ത്രീ​യ ട്രാ​ഫി​ക് പ​രി​ഷ്കാ​രം പി​ൻ​വ​ലി​ച്ചു

വെബ്ഡെസ്ക്
Published: November 14, 2026 07:48 AM IST | Updated: November 14, 2026 07:48 AM IST

പ​രി​ഷ്കാ​രം പി​ൻ​വ​ലി​ച്ച​തോ​ടെ പ​ടി​ഞ്ഞാ​റേ​കോ​ട്ട ജം​ഗ്ഷ​നി​ൽ വാ​ഹ​ന ​ങ്ങ​ൾ വ​ല​ത്തോ​ട്ടു തി​രി​ഞ്ഞു പോ​കു​ന്നു. ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന ​ നോ റൈ​റ്റ് ടേ​ൺ ബോ​ർ​ഡ് എ​ടു​ത്തു മാ​റ്റി.

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലൊ​ന്നാ​യ പ​ടി​ഞ്ഞാ​റേ​കോ​ട്ട​യി​ൽ ന​ട​പ്പാ​ക്കി​യ അ​ശാ​സ്ത്രീ​യ ട്രാ​ഫി​ക് പ​രി​ഷ്കാ​രം ഒ​ടു​വി​ൽ പി​ൻ​വ​ലി​ച്ചു. ദി​ശാ​സൂ​ച​ക​ങ്ങ​ളി​ലെ വൈ​രു​ധ്യം യാ​ത്ര​ക്കാ​രി​ൽ വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പ​വും അ​പ​ക​ട​സാ​ധ്യ​ത​യും സൃ​ഷ്ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ടൂ ​വീ​ല​ർ യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. തൃ​ശൂ​രി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന കേ​ന്ദ്ര​മാ​ണി​ത്.

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, കെ​എ​സ്ആ​ർ​ടി​സി, അ​ര​ണാ​ട്ടു​ക​ര, എ​റ​ണാ​കു​ളം, ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ വ​ല​ത്തോ​ട്ടു തി​രി​ഞ്ഞാ​ണ് പോ​കേ​ണ്ട​ത്. ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ട് സി​വി​ൽ ലെ​യ്ൻ റോ​ഡി​ൽ സ്ഥാ​പി​ച്ച കൂ​റ്റ​ൻ ദി​ശാ​സൂ​ച​ക ബോ​ർ​ഡി​ലും ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​തി​ൽ​നി​ന്ന് 25 മീ​റ്റ​ർ മു​ന്നോ​ട്ടു​പോ​കു​മ്പോ​ൾ വ​ല​ത്തോ​ട്ടു തി​രി​യേ​ണ്ട ഭാ​ഗ​ത്ത് നോ ​റൈ​റ്റ് ടേ​ൺ ബോ​ർ​ഡ് സ്ഥാ​പി​ച്ച് പൊ​ലി​സ് ഗ​താ​ഗ​ത​ത​ട​സം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ഔ​ദ്യോ​ഗി​ക ബോ​ർ​ഡി​ലെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ത്തു​ന്ന വാ​ഹ​ന​യാ​ത്രി​ക​ർ ഇ​തു​ക​ണ്ട് വ​ഴി​തെ​റ്റി ബു​ദ്ധി​മു​ട്ടി​ലാ​യി.

ഈ ​വൈ​രു​ധ്യം വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ടൂ ​വീ​ല​ർ യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ജെ​യിം​സ് മു​ട്ടി​ക്ക​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്കും സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​സി​സ്റ്റ​ന്‍റ് പൊ​ലി​സ് ക​മ്മി​ഷ​ണ​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ത്തി​ന് കാ​ര​ണ​മാ​യ പ​രി​ഷ്കാ​രം ഒ​ഴി​വാ​ക്കി​യ​ത്.

Tags : Unscientific traffic reforms Nattuvishesham DistrictNews

Recent News

Corehub Up