കുന്നൂരിലെ വ്യൂപോയിന്റിൽ വിനോദസഞ്ചാരികൾ.
ഊട്ടി: കഴിഞ്ഞ മാസമുണ്ടായ കനത്ത മഴയെത്തുടർന്നുള്ള മണ്ണിടിച്ചിലിൽ മേട്ടുപ്പാളയം ചുരംപാത അടച്ചതോടെ തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞിരുന്നെങ്കിലും, ദീപാവലി അവധിക്കുശേഷം കേരളം, കർണാടക, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചു.
കുന്നൂരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഡോൾഫിൻ നോസ് വ്യൂ പോയിന്റിലേക്ക് നിരവധി വാഹനങ്ങളിലാണ് സഞ്ചാരികൾ എത്തുന്നത്.
ഇത് പ്രദേശത്ത് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. വ്യൂ പോയിന്റിൽ നിന്ന് മേട്ടുപ്പാളയം, പർവത റെയിൽവേ പാത, ആദിവാസി ഉന്നതികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയുടെ വിദൂര ദൃശ്യങ്ങൾ ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനും സഞ്ചാരികൾ വലിയ ആവേശമാണ് കാണിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറിയതോടെ ഇവിടുത്തെ വ്യാപാര സ്ഥാപനങ്ങളിലും കച്ചവടം സജീവമായിട്ടുണ്ട്.
Tags : Coonoor Nattuvishesham DistrictNews