തൃശൂർ ലൂർദ് കത്തീഡ്രലിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ 140-ാം തിരുനാളിനോടനുബന്ധിച്ച് അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, വികാരി ഫാ. ജോസ് വല്ലൂരാൻ,
തൃശൂർ: ലൂർദ് കത്തീഡ്രലിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ 140-ാം തിരുനാളിനോടനുബന്ധിച്ചു നടന്ന കൂടുതുറക്കൽ ശുശ്രൂഷ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു.
കുടുതുറക്കൽ ചടങ്ങിനും തുടർന്നുള്ള പ്രദക്ഷിണത്തിനും വികാരി ഫാ. ജോസ് വല്ലൂരാൻ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഷോജോമോൻ മഞ്ഞാടിക്കൽ, ഫാ. ഗോഡ്വിൻ കിഴക്കൂടൻ എന്നിവർ സഹകാർമികരായി. മാനേജിംഗ് ട്രസ്റ്റി ജോർജ് മഞ്ഞില, കൈക്കാരന്മാരായ ആന്റോ പാലത്തിങ്കൽ, ജോഷന് ജോർജ്, അജി ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകി. 16വരെയാണു തിരുനാൾ ആഘോഷം.
Tags : Devotion Nattuvishesham DistrictNews