മുല്ലശേരി ഉപജില്ലാ കേരള സ്കൂൾ കലോത്സവം സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് മേരി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
മുല്ലശേരി ഉപജില്ല കലോത്സവം:
പാവറട്ടി സെന്റ്് ജോസഫ്സ്,
ക്രൈസ്റ്റ് കിംഗ് ജേതാക്കൾ
പാവറട്ടി: മുല്ലശsരി ഉപജില്ലാ കേരള സ്കൂൾ കലോത്സവം ഹയർസെക്കൻഡറി ജനറൽ വിഭാഗത്തിൽ പാവറട്ടി സെന്റ്് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളും ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ പാവറട്ടി ക്രൈസ്റ്റ് കിംഗ് കോൺവെന്റ്് ഗേൾസ് ഹൈസ്കൂളും ചാമ്പ്യന്മാരായി. ഹയർസെക്കൻഡറി വിഭാഗത്തിൽ മുല്ലശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിനും ഹൈസ്കൂൾ വിഭാഗത്തിൽ പാടൂർ അലിമുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിനുമാണ് രണ്ടാം സ്ഥാനം.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ക്ലമന്റ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പാവറട്ടി ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് ആന്റോ ലിജോ, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേയ്സി ജേക്കബ്, മുല്ലശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മോഹൻദാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ രാകേഷ് കണിയാംപറമ്പിൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീബ ചാക്കോ, ഫാ. സെബി പാലമറ്റത്ത്, ജനപ്രതിനിധികൾ അധ്യാപക സംഘടന പ്രതിനിധികൾ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു. പാവറട്ടി സെന്റ്് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 20 വേദികളിലായി നടന്ന ഉപജില്ലാ കലോത്സവത്തിൽ രണ്ടായിരത്തിലേറെ മത്സരാർഥികൾ പങ്കെടുത്തു.
ചാവക്കാട് ഉപജില്ല: മമ്മിയൂർ എൽഎഫ് സിഎച്ച്എസ്എസിന് കിരീടം
ഗുരുവായൂർ: ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിൽ 577 പോയിന്റ് നേടി മമ്മിയൂർ എൽഎഫ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം ചൂടി. 450 പോയിന്റോടെ ചാവക്കാട് എംആർആർഎം ഹൈസ്കൂൾ രണ്ടാംസ്ഥാനവും 447 പോയിന്റ് നേടി ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
അഞ്ചുദിവസങ്ങളിലായി തൈക്കാട് അപ്പു മാസ്റ്റർ ഹയർ സെക്കൻഡറി സ്കൂളിലും തൈക്കാട് സെന്റ്് തെരേസാസ് ഹൈസ്കൂളിലുമായാണ് കലോത്സവം നടന്നത്. സമാപനസമ്മേളനം എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൻ സുനിത അരവിന്ദൻ അധ്യക്ഷത വഹിച്ചു.
സംഗീത സംവിധായകൻ മോഹൻ സിത്താര സമ്മാന ദാനം നിർവഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷിബു, ഗുരുവായൂർ എസിപി എം. സുരേന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി.
ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ കെ.കെ.ജ ്യോതിരാജ്, ബ്രഹ്മകുളം പള്ളി വികാരി ഫാ. ഡേവിസ് പനങ്കുളം, കൗൺസിലർമാരായ സി. ജോയ് ചെറിയാൻ, വി.അനൂപ്, എഇഒ വി.ബി.സിന്ധു, സ്കൂൾ പ്രിൻ സിപ്പൽ ജിതമോൾ പി. പുല്ലേലി, എം.കെ.സലാഹുദ്ധീൻ, വി.ബി.ഹീരാലാൽ എന്നിവർ പ്രസംഗിച്ചു.
തുടർച്ചയായി 12 ാം വർഷവും കലാകിരീടം സ്വന്തമാക്കി
കണ്ടശാങ്കടവ് എസ്എച്ച് ഓഫ് മേരീസ് ഹൈസ്കൂൾ
കൈപ്പറമ്പ്: നാലു ദിവസങ്ങളിലായി പുറ്റേക്കര സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലും സെന്റ്് മേരീസ് കോൺവെന്റ് എൽപി സ് കൂളിലുമായി നടന്ന തൃശൂർ വെസ്റ്റ് സബ്ജില്ലാ കലോത്സവത്തിന് ഉജ്ജ്വല സമാപനം. കലോത്സവ കിരീടം തുടർച്ചയായ പന്ത്രണ്ടാംവർഷവും കണ്ടശാങ്കടവ് എസ്എച്ച് ഓഫ് മേരീസ് കോൺവെന്റ്് ഗേൾസ് ഹൈസ്കൂളിന് സ്വന്തം.
നാലുദിവസംനീണ്ട കലാമാമാങ്കത്തിനൊടുവിൽ 250 പോയിന്റ്് നേടി ഹൈസ്കൂൾ വിഭാഗവും 80 പോയിന്റു നേടി യു പി വിഭാഗവും ഒന്നാംസ്ഥാനം നേടി. കലോത്സവത്തിന്റെ സമാപനദിനത്തിൽ പ്രധാനാധ്യാപിക സിസ്റ്റർ ജിത പോളും അധ്യാപകരും വിദ്യാർഥികളുംചേർന്ന് ഓവറോൾ ട്രോഫി ഏറ്റുവാങ്ങി.
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള സുബ്രഹ്മണ്യന്റെ അധ്യക്ഷതയിൽ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ സമാപനയോഗം ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകനും ഗായകനുമായ മണികണ്ഠൻ അയ്യപ്പയുടെ സാന്നിധ്യം വേദിയെ സജീവമാക്കി. തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ലീലാ രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. കലോത്സവ വിജയികൾക്കുള്ള സമ്മാനവിതരണം തൃശൂർ ജില്ല വിദ്യാഭ്യാസ ഓഫീസർ കെ.എസ്. അജിത്ത് ജോൺ നിർവഹിച്ചു.
Tags : Sub-district arts festivals Nattuvishesham DistrictNews