Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sub-district Arts Festivals

Thrissur

ഉപജില്ല കലോത്സവങ്ങൾ സമാപിച്ചു

മു​ല്ല​ശേ​രി ഉ​പ​ജി​ല്ല ക​ലോ​ത്സ​വം:
പാ​വ​റ​ട്ടി സെ​ന്‍റ്് ജോ​സ​ഫ്സ്,
ക്രൈ​സ്റ്റ് കിം​ഗ് ജേ​താ​ക്ക​ൾ

പാ​വ​റ​ട്ടി: മു​ല്ല​ശs​രി ഉ​പ​ജി​ല്ലാ കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ പാ​വ​റ​ട്ടി സെ​ന്‍റ്് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ഹൈ​സ്കൂ​ൾ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ പാ​വ​റ​ട്ടി ക്രൈ​സ്റ്റ് കിം​ഗ് കോ​ൺ​വെ​ന്‍റ്് ഗേ​ൾ​സ് ഹൈ​സ്കൂ​ളും ചാ​മ്പ്യ​ന്മാ​രാ​യി. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ മു​ല്ല​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പാ​ടൂ​ർ അ​ലി​മു​ൽ ഇ​സ്ലാം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു​മാ​ണ് ര​ണ്ടാം സ്ഥാ​നം.
സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് മേ​രി തോ​മസ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ക്ല​മ​ന്‍റ് ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​വ​റ​ട്ടി ഗ്രാ​മ​പ​ഞ്ചാ യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ ലി​ജോ, വെ​ങ്കി​ട​ങ്ങ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗ്രേ​യ്സി ജേ​ക്ക​ബ്, മു​ല്ല​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മോ​ഹ​ൻ​ദാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ രാ​കേ​ഷ് ക​ണി​യാം​പ​റ​മ്പി​ൽ, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഷീ​ബ ചാ​ക്കോ, ഫാ. ​സെ​ബി പാ​ല​മ​റ്റ​ത്ത്, ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ധ്യാ​പ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പാ​വ​റ​ട്ടി സെ​ന്‍റ്് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 20 വേ​ദി​ക​ളി​ലാ​യി ന​ട​ന്ന ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ര​ണ്ടാ​യി​ര​ത്തി​ലേ​റെ മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.
ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല: മ​മ്മി​യൂ​ർ എ​ൽ​എ​ഫ് സി​എ​ച്ച്എ​സ്എ​സി​ന് കി​രീ​ടം

ഗു​രു​വാ​യൂ​ർ: ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ 577 പോ​യി​ന്‍റ് നേ​ടി മ​മ്മി​യൂ​ർ എ​ൽ​എ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​വ​റോ​ൾ കി​രീ​ടം ചൂ​ടി. 450 പോ​യി​ന്‍റോ​ടെ ചാ​വ​ക്കാ​ട് എം​ആ​ർ​ആ​ർ​എം ഹൈ​സ്കൂ​ൾ ര​ണ്ടാം​സ്ഥാ​ന​വും 447 പോ​യി​ന്‍റ് നേ​ടി ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
അ​ഞ്ചു​ദി​വ​സ​ങ്ങ​ളി​ലാ​യി തൈ​ക്കാ​ട് അ​പ്പു മാ​സ്റ്റ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും തൈ​ക്കാ​ട് സെ​ന്‍റ്് തെ​രേ​സാ​സ് ഹൈ​സ്കൂ​ളി​ലു​മാ​യാ​ണ് ക​ലോ​ത്സ​വം ന​ട​ന്ന​ത്. സ​മാ​പ​ന​സ​മ്മേ​ള​നം എ​ൻ.​കെ. അ​ക്ബ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സു​നി​ത അ​ര​വി​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​ഗീ​ത സം​വി​ധാ​യ​ക​ൻ മോ​ഹ​ൻ സി​ത്താ​ര സ​മ്മാ​ന ദാ​നം നി​ർ​വ​ഹി​ച്ചു. ചാ​വ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ഷി​ബു, ഗു​രു​വാ​യൂ​ർ എ​സി​പി എം. ​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.​
ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ.​ജ ്യോ​തി​രാ​ജ്, ബ്ര​ഹ്മ​കു​ളം പ​ള്ളി വി​കാ​രി ഫാ. ​ഡേ​വി​സ് പ​ന​ങ്കു​ളം, കൗ​ൺ​സി​ല​ർ​മാ​രാ​യ സി. ​ജോ​യ് ചെ​റി​യാ​ൻ, വി.​അ​നൂ​പ്, എ​ഇ​ഒ വി.​ബി.​സി​ന്ധു, സ്കൂ​ൾ പ്രി​ൻ സി​പ്പ​ൽ ജി​ത​മോ​ൾ പി. ​പു​ല്ലേ​ലി, എം.​കെ.​സ​ലാ​ഹു​ദ്ധീ​ൻ, വി.​ബി.​ഹീ​രാ​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ച്ച​യാ​യി 12 ാം വ​ർ​ഷ​വും ക​ലാ​കി​രീ​ടം സ്വ​ന്ത​മാ​ക്കി
ക​ണ്ട​ശാ​ങ്ക​ട​വ് എ​സ്എ​ച്ച് ഓ​ഫ് മേ​രീ​സ് ഹൈ​സ്കൂ​ൾ

കൈ​പ്പ​റ​മ്പ്: നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി പു​റ്റേ​ക്ക​ര സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും സെ​ന്‍റ്് മേ​രീ​സ് കോ​ൺ​വെ​ന്‍റ് എ​ൽ​പി സ് കൂ​ളി​ലു​മാ​യി ന​ട​ന്ന തൃ​ശൂ​ർ വെ​സ്റ്റ് സ​ബ്ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് ഉ​ജ്ജ്വ​ല സ​മാ​പ​നം. ക​ലോ​ത്സ​വ കി​രീ​ടം തു​ട​ർ​ച്ച​യാ​യ പ​ന്ത്ര​ണ്ടാംവ​ർ​ഷ​വും ക​ണ്ട​ശാ​ങ്ക​ട​വ് എ​സ്എ​ച്ച് ഓ​ഫ് മേ​രീ​സ് കോ​ൺ​വെ​ന്‍റ്് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ന് സ്വ​ന്തം.

നാ​ലുദി​വ​സംനീ​ണ്ട ക​ലാ​മാ​മാ​ങ്ക​ത്തി​നൊ​ടു​വി​ൽ 250 പോ​യി​ന്‍റ്് നേ​ടി ഹൈ​സ്കൂ​ൾ വി​ഭാ​ഗ​വും 80 പോ​യി​ന്‍റു നേ​ടി യു ​പി വി​ഭാ​ഗ​വും ഒ​ന്നാംസ്ഥാ​നം നേ​ടി. ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന​ദി​ന​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ജി​ത പോ​ളും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും​ചേ​ർ​ന്ന് ഓ​വ​റോ​ൾ ട്രോ​ഫി ഏ​റ്റു​വാ​ങ്ങി.

കൈ​പ്പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​മീ​ള സു​ബ്ര​ഹ്മ​ണ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പു​ഴ​ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ക്ഷ്മി വി​ശ്വം​ഭ​ര​ൻ സ​മാ​പ​നയോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഗീ​ത സം​വി​ധാ​യ​ക​നും ഗായ​ക​നു​മാ​യ മ​ണി​ക​ണ്ഠ​ൻ അ​യ്യ​പ്പ​യു​ടെ സാ​ന്നി​ധ്യം വേ​ദി​യെ സ​ജീ​വ​മാ​ക്കി. തൃ​ശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ലീ​ലാ രാ​മ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക​ലോ​ത്സ​വ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം തൃ​ശൂ​ർ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ.​എ​സ്. അ​ജി​ത്ത് ജോ​ൺ നി​ർ​വ​ഹി​ച്ചു.

Latest News

Corehub Up