നൂറിലേറെ തവണ തകർന്ന വടക്കഞ്ചേരി മേൽപാലം പരിശോധിക്കാനെത്തിയ ചെന്നൈയിൽ നിന്നുള്ള ഐഐടി സംഘം കെ. രാധാകൃഷ്ണൻ എംപി, പി.പി. സുമോദ് എംഎൽഎ എന്നിവരുമായി ചർച്ച ന
വടക്കഞ്ചേരി: വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയിലെ മേൽപാലങ്ങളിൽ ചെന്നൈയിൽ നിന്നുള്ള ഐഐടി സംഘം പരിശോധന നടത്തി.
നൂറിലേറെതവണ പാലം കുത്തിപ്പൊളിച്ച് പണിയുന്ന സാഹചര്യത്തിൽ നിരന്തരമായ ജനകീയ പ്രതിഷേധത്തിനും കെ. രാധാകൃഷ്ണൻ എംപി കേന്ദ്ര ഗതാഗതമന്ത്രിക്ക് നല്കിയ കത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു പരിശോധനാ സംഘം എത്തിയത്.
വടക്കഞ്ചേരി മേൽപാലത്തിൽ പ്രാഥമിക പരിശോധന നടത്തിയ സംഘം വരും ദിവസങ്ങളിലും പരിശോധന തുടരും. ജോയിന്റുകൾ തകർന്ന ഭാഗത്തെ സിമന്റ് മിശ്രിതത്തിന്റെയും മറ്റും സാമ്പിളുകൾ പരിശോധിച്ച് ചെന്നൈയിലെ ലാബിലെത്തിച്ച് ക്വാളിറ്റി ടെസ്റ്റ് നടത്തുമെന്ന് സംഘം അറിയിച്ചു. പരിശോധനയുടെ ഫലമറിയാൻ പത്തുദിവസമെങ്കിലും എടുക്കുമെന്നാണ് സംഘം പറയുന്നത്.
വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയുടെ പരിപാലന ചുമതലയുള്ള കമ്പനി അധികൃതർ മാത്രമാണ് സംഘത്തോടൊപ്പമുണ്ടായിരുന്നത്.
മറ്റാരെയും അടുപ്പിച്ചിരുന്നില്ല. ഒടുവിൽ കെ. രാധാകൃഷ്ണൻ എംപി, പി.പി. സുമോദ് എംഎൽഎ, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കണ്ണൻ, സിപിഎം ഏരിയ സെക്രട്ടറി വി. രാധാകൃഷ്ണൻ എന്നിവർ പരിശോധന നടക്കുന്ന മേൽപാലത്തിലെത്തി സംഘത്തെ കാണുകയായിരുന്നു.