Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Crew Clash

Thrissur

ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ കൊ​മ്പു​കോ​ർ​ക്ക​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: നി​ര​ത്തു​ക​ളി​ലെ നി​യ​മ​ലം​ഘ​ന​ത്തി​നു കൂ​ച്ചു​വി​ല​ങ്ങ് ഇ​ടാ​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ പ​രി​ശോ​ധ​ന​ക​ളെ​ച്ചൊ​ല്ലി ബ​സ് ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ കൊ​മ്പു​കോ​ർ​ക്ക​ൽ. പ​രി​ശോ​ധ​ന​ക​ൾ​ക്കു​പി​റ​കി​ൽ ഏ​താ​നും ബ​സു​ട​മ​ക​ളാ​ണെ​ന്ന് ആ​രോ​പി​ച്ച് അ​വ​ർ​ക്കെ​തി​രേ ഒ​രു​വി​ഭാ​ഗം ബ​സ് ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ സ​ജീ​വ​മാ​കു​ന്നു.

തു​ട​ർ​ച്ച​യാ​യ അ​പ​ക​ട​ങ്ങ​ളെ​തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​റ​ട​ക്കം രം​ഗ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ്, ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഫോ​ഴ്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്വ​കാ​ര്യ​ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പ​ല​രും പി​ഴ​യും ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടു​മ്പോ​ഴും അ​തേ ബ​സു​ക​ൾ വീ​ണ്ടും നി​യ​മ​ലം​ഘ​നം തു​ട​രു​ക​യാ​ണ്.

റൂ​ട്ട് ലം​ഘ​ന​വും വ​ഴി​ക​ളി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ട​ലും അ​മി​ത​വേ​ഗ​വും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ബ​സ് ജീ​വ​ന​ക്കാ​രി​ൽ പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ൾ​ക്കും പ്ര​ശ്‍​ന​ങ്ങ​ൾ​ക്കും വ​ഴി​തു​റ​ന്ന​ത്.

ബ​സു​ക​ൾ​ക്കെ​തി​രേ വീ​ണ്ടും ന​ട​പ​ടി​ക​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ രം​ഗ​ത്തു​വ​ന്നാ​ൽ, ഒ​റ്റി​ക്കൊ​ടു​ക്കു​ന്ന ജീ​വ​ന​ക്കാ​രെ കു​ടു​ക്കാ​ൻ ബ​സു​ക​ളി​ൽ പ​ല​തും കൊ​ണ്ടു​വ​ന്നി​ടു​മെ​ന്നും കു​ടു​ക്കു​മെ​ന്നും അ​തി​നു​ള്ള ആ​ളു​ക​ൾ ഒ​പ്പ​മു​ണ്ടെ​ന്നും ബ​സു​ക​ൾ ക​ട്ട​പ്പു​റ​ത്തു ക​യ​റ്റു​മെ​ന്നും അ​ട​ക്ക​മു​ള്ള ഭീ​ഷ​ണി​ക​ളാ​ണ് ഉ​യ​രു​ന്ന​ത്.

നി​യ​മം ന​ട​പ്പാ​ക്കും; ആ​രും വി​ഷ​മി​ച്ചി​ട്ടു
കാ​ര്യ​മി​ല്ല: പി.​വി. ബി​ജു

തൃ​ശൂ​ർ: പി​ടി​ച്ച കേ​സു​ക​ൾ എ​ല്ലാം​ത​ന്നെ നി​യ​മം​ലം​ഘ​ങ്ങ​ൾ ന​ട​ത്തി​യ​വ​യാ​ണ്. അ​തി​ന്‍റെ പേ​രി​ൽ ആ​രെ​ങ്കി​ലും ആ​രെ​യെ​ങ്കി​ലും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്കു പോ​ലീ​സി​നെ സ​മീ​പി​ക്കാ​മെ​ന്ന് തൃ​ശൂ​ർ ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഫോ​ഴ്സ് എം​വി​ഡി ഇ​ൻ​സ്പെ​ക്ട​ർ പി.​വി. ബി​ജു പ​റ​ഞ്ഞു.

എം​വി​ഡി​യെ സം​ബ​ന്ധി​ച്ച് നി​യ​മ​ലം​ഘ​നം ത​ട​യു​ക​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന ബ​സു​ട​മ​ക​ളു​ടെ പ്ര​വൃ​ത്തി​ക​ൾ ത​ട​യു​ക​യു​മാ​ണ് ല​ക്ഷ്യം. എ​ന്തു​വി​ല​കൊ​ടു​ത്തും നി​യ​മം ന​ട​പ്പാ​ക്കും. അ​തി​ൽ ആ​രു വി​ഷ​മി​ച്ചി​ട്ടും കാ​ര്യ​മി​ല്ല. സം​ഘ​ട​ന​ക​ളു​ടെ ബ​ല​ത്തി​ൽ കു​റേ​പ്പേ​ർ സം​ഘം​ചേ​ർ​ന്ന് നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ല. റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ക​യും അ​പ​ക​ട​മ​ര​ണം കു​റ​യ്ക്കു​ക​യു​മാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു

Latest News

Corehub Up