Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BusanFilmFestival

ബു​സാ​ൻ ച​ല​ച്ചി​ത്ര​മേ​ള​യു​ടെ റെ​ഡ് കാ​ർ​പ്പ​റ്റി​ൽ മ​ല​യാ​ളി ത​നി​മ​യോ​ടെ ചെ​വി​ട്ടോ​ർ​മ്മ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ

ദ​ക്ഷി​ണ കൊ​റി​യ​യി​ൽ ന​ട​ക്കു​ന്ന 31-ാമ​ത് ബു​സാ​ൻ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ റെ​ഡ് കാ​ർ​പ്പ​റ്റി​ൽ പ​ര​മ്പ​രാ​ഗ​ത മ​ല​യാ​ളി വേ​ഷ​ത്തി​ൽ തി​ള​ങ്ങി ചെ​വി​ട്ടോ​ർ​മ്മ ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ലൊ​ന്നാ​യ ബു​സാ​നി​ൽ ഈ ​വ​ർ​ഷം മ​ല​യാ​ള​ത്തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​ക ചി​ത്ര​മാ​ണ് ചെ​വി​ട്ടോ​ർ​മ്മ. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സി​നി​മാ ആ​സ്വാ​ദ​ക​രെ​യും അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളെ​യും സാ​ക്ഷി​നി​ർ​ത്തി​യാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ ഈ ​അ​ഭി​മാ​ന ചി​ത്രം മേ​ള​യി​ൽ ശ്ര​ദ്ധ​കേ​ന്ദ്ര​മാ​യ​ത്.

ലി​യോ ത​ദേ​വൂ​സ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​ന്‍റെ വേ​ൾ​ഡ് പ്രീ​മി​യ​റി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ റെ​ഡ് കാ​ർ​പ്പ​റ്റി​ലെ​ത്തി​യ​ത്. സം​വി​ധാ​യ​ക​ൻ ലി​യോ ത​ദേ​വൂ​സ്, പ്ര​മു​ഖ അ​ഭി​നേ​താ​ക്ക​ളാ​യ ദി​ലീ​ഷ് പോ​ത്ത​ൻ, പൗ​ളി വ​ത്സ​ൻ, സ്റ്റാ​ൻ സ്റ്റീ​ഫ​ൻ, നി​ർ​മാ​താ​ക്ക​ളാ​യ സ്റ്റീ​ഫ​ൻ സ​ക്ക​റി​യാ​സ്, ലോ​ഗ​ൻ ര​വി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഒ​ക്ടോ​ബ​ർ എ​ട്ടി​ന് മേ​ള​യി​ലെ പ്ര​ശ​സ്ത​മാ​യ ഏ​ഷ്യ​ൻ സി​നി​മാ പ​നോ​ര​മ വി​ഭാ​ഗ​ത്തി​ലാ​ണ് ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര സി​നി​മാ വേ​ദി​യി​ൽ മ​ല​യാ​ള സി​നി​മ​യ്ക്ക് വ​ലി​യ അ​ഭി​മാ​ന​മു​ഹൂ​ർ​ത്ത​മാ​ണ് ഇ​തി​ലൂ​ടെ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up